കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജീന്‍സിട്ട പെണ്‍കുട്ടികളെ ആരെങ്കിലും വിവാഹം കഴിക്കുമോ?? വിവാദപരാര്‍മശവുമായി മന്ത്രി

  • By Desk
Google Oneindia Malayalam News

ദില്ലി: ജീന്‍സ് ധരിക്കുന്ന സ്ത്രീകള്‍ക്കെതിരെ വിവാദ പരാമര്‍ശവുമായി കേന്ദ്രമന്ത്രി. വിവാഹത്തിന് ജീന്‍സ് ധരിക്കുന്ന പെണ്‍കുട്ടികളെ എത്ര പുരുഷന്മാര്‍ വിവാഹം കഴിക്കുമെന്നാണ് കേന്ദ്രമന്ത്രി സത്യപാല്‍ സിംഗ് ഉന്നയിക്കുന്ന ചോദ്യം. മന്ത്രിയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി എഎന്‍ഐയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

ഉത്തര്‍പ്രദേശിലെ ഖൊരഗ്പൂരില്‍ ഖൊരഖ്നാഥ് ക്ഷേത്രത്തില്‍ മഹാറാണ പ്രതാപ് ശിക്ഷാ പരിഷത്ത് സ്ഥാപകദിനാഘോഷത്തിനെത്തിയപ്പോഴായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രസ്താവന. മന്ത്രിയുടെ പ്രസ്താവനക്കെതിരെ നിരവധി പേരാണ് ട്വിറ്ററില്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥും പങ്കെടുത്ത ചടങ്ങിലായിരുന്നു മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

satyapal-singh

ജീന്‍സ് ധരിച്ച് ക്ഷേത്രത്തിലെ പുരോഹിതനാകുമെന്ന് ചിലര്‍ പറയുന്നുണ്ടെന്നും ആരും അത് ഇഷ്ടപ്പെടില്ലെന്നും ഒരു പെണ്‍കുട്ടി പരമ്പരാഗത വിവാഹ വസ്ത്രത്തിന് പകരം ജീന്‍സ് ധരിച്ച് മണ്ഡപത്തിലെത്തിയാല്‍ വിവാഹം കഴിക്കാന്‍ ആരെങ്കിലും തയ്യാറാകുമോയെന്നും മന്ത്രി ചോദിക്കുന്നു. ദൈവത്തിന്‍റെ സൃഷ്ടികളില്‍ മനുഷ്യനാണ് ഏറ്റവും അത്ഭുതകരമായ സൃഷ്ടിയാണെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വിശേഷിപ്പിച്ചു. മുന്‍ പൊലീസ് കമ്മീഷണറായിരുന്ന സിംഗ് ജോലി രാജി വച്ചാണ് രാഷ്ട്രീയ രംഗത്തേക്കെത്തുന്നത്. 2017ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്യാബിനറ്റിന്‍റെ ഭാഗമായി മാറുകയും ചെയ്തുു.

English summary
Union minister Satyapal Singh on Monday landed in a soup, after demanding to know how many men would want to marry a girl who wears jeans to her wedding, reported news agency ANI.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X