ലഷ്കര്‍ തലവനെ കൊലപ്പെടുത്തിയത് ഭാര്യയെ കാണാനെത്തിയപ്പോള്‍; സൈനിക നീക്കം ഇങ്ങനെ
സൈന്യം ഏറെക്കാലമായി തിരഞ്ഞുകൊണ്ടിരിക്കുന്ന ലഷ്കര്‍ ഇ തൊയ്ബ കാശ്മീര്‍ കമാന്‍ഡര്‍ അബു ദുജാനെയെ കൊലപ്പെടുത്തിയത് ഭാര്യയെ കാണാനെത്തിയപ്പോഴെന്ന് റിപ്പോര്‍ട്ട്
ശ്രീനഗര്‍: സൈന്യം ഏറെക്കാലമായി തിരഞ്ഞുകൊണ്ടിരിക്കുന്ന ലഷ്കര്‍ ഇ തൊയ്ബ കാശ്മീര്‍ കമാന്‍ഡര്‍ അബു ദുജാനെയെ കൊലപ്പെടുത്തിയത് ഭാര്യയെ കാണാനെത്തിയപ്പോഴെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞവര്‍ഷം ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡര്‍ ബുര്‍ഹന്‍ വാണിയെ കൊലപ്പെടുത്തിയശേഷം സൈന്യത്തിന്റെ മറ്റൊരു നേട്ടമായാണ് ഇതിനെ കാണുന്നത്.
സൈന്യത്തിന്റെ പ്രധാന നോട്ടപ്പുള്ളിയാണ് അബു ദുജാന്‍. A++ നല്‍കിയാണ് ഇയാളെ ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ഇയാളുടെ തലയ്ക്ക് 15 ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു. നേരത്തെ പലതവണ സുരക്ഷാ ഭടന്മാരുടെ പിടിയില്‍ നിന്നും രക്ഷപ്പെട്ട ഭീകരന് ഇത്തവണ കുടുങ്ങുകതന്നെ ചെയ്തു.

കാശ്മീരില്‍ ഭാര്യവീട്ടില്‍ സന്ദര്‍ശനത്തിനെത്തിയപ്പോഴായിരുന്നു ഇയാളെ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയത്. ഭാര്യ റുഖിയ, കാമുകി ഷാസിയ എന്നിവരുടെ വീടുകളില്‍ എത്തുമെന്ന സൂചന ലഭിച്ചതിനെ തുടര്‍ന്ന് ഈ രണ്ടുവീടുകള്‍ നിരീക്ഷണത്തിലായിരുന്നു. കഴിഞ്ഞദിവസം അബു ദുജാന്‍ ഇവിടെ എത്തിയെന്ന് സ്ഥിരീകരിച്ചതോടെ ഓപ്പറേഷന് പ്ലാന്‍ ചെയ്തു.
പുല്‍വാമയിലെ ഹക്രിപോര ഗ്രാമത്തിലായിരുന്നു ഭീകരനെത്തിയത്. പുലര്‍ച്ചെ മൂന്നുമണിയോടെ സ്ഥലത്ത് സൈനിക നീക്കം ആരംഭിച്ചു. ജമ്മു കാശ്മീര്‍ പോലീസ്, സൈന്യത്തിന്റെ രാഷ്ട്രീയ റൈഫിള്‍സ് എന്നവര്‍ സംയുക്തമായിട്ടായിരുന്നു ഓപ്പറേഷന്. കീഴടങ്ങാന്‍ നിര്‍ദ്ദേശിച്ചെങ്കിലും പാക്കിസ്ഥാന്‍കാരനായ അബു ദുജാന കൂട്ടാക്കിയില്ല. ഭീകരന് വെടിവെക്കുകകൂടി ചെയ്തതോടെ സൈന്യം തിരിച്ചടിച്ചു. രാവിലെ 9.30ന് ദുജാനയും സുഹൃത്ത് ആരിഫ് നബിയും കൊല്ലപ്പെടുന്നതുവരെ വെടിവെയ്പ് തുടര്‍ന്നു.
-
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍; ശവ്വാല്‍ മാസപ്പിറവി ദൃശ്യമായി -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
'അഖിൽ മാരാർക്ക് സീറ്റ് കൊടുത്തത് ആ ഭയം കൊണ്ടാകും, പ്രാക്കും കാർക്കിച്ച് തുപ്പും ഭയന്ന് അവർക്ക് വോട്ട് കിട്ടും' -
' മൂന്നാം ഊഴം എന്ന മുഖ്യമന്ത്രിയുടെ സ്വപ്നം വിഫലമാകും'; നിലപാട് തിരുത്തി ജി സുധാകരൻ, കോണ്‍ഗ്രസിന് പുകഴ്ത്തൽ -
എൻഡിഎയുടെ 90 സീറ്റ് ഓഫറും മുഖ്യമന്ത്രി പദവിയും വേണ്ട; തമിഴ്നാട്ടിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് വിജയ് -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
കേരളത്തിൽ ഏറ്റവും കൂടുതൽ ആസ്തിയുള്ള എംഎൽഎ ഇതാണ്; പകുതിയിലധികം പേരും കോടീശ്വരൻമാർ -
ബിജെപിയുടെ രണ്ടാം സ്ഥാനാർത്ഥി പട്ടികയും പുറത്ത്; കുമ്മനം ആറന്മുളയിൽ, റോബിൻ രാധാകൃഷ്ണൻ കുണ്ടറയിൽ -
'പദവികളല്ല, പ്രവർത്തകരുടെ മനസ്സിലെ സ്ഥാനമാണ് വലുത്, സുധാകരൻ രക്തസാക്ഷികളുടെ നേതാവ്'; രാഹുൽ മാങ്കൂട്ടത്തിൽ












Click it and Unblock the Notifications