• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
Subscribe Now  
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

രാഹുല്‍ ഗാന്ധിയുടെ 5 പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ തകര്‍ന്നു... ബിജെപി തിരിച്ചുവരുന്നു!!

ദില്ലി: നരേന്ദ്ര മോദി സര്‍ക്കാര്‍ കേന്ദ്ര ബജറ്റ് പ്രഖ്യാപിക്കുന്നത് വരെ പ്രതിരോധത്തിലായിരുന്നു. സേവന മേഖലകളിലെ ആരോപണങ്ങളും അതിന് പിന്നാലെ സാമ്പത്തിക വളര്‍ച്ചയും തൊഴിലില്ലായ്മയും ഏറ്റവും മോശമായ അവസ്ഥയിലാണെന്നുള്ള സര്‍വേ റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. കോണ്‍ഗ്രസ് ഇത് രാഷ്ട്രീയ ആയുധമാക്കി ബിജെപിക്കെതിരെ പ്രചാരണം നടത്തിയിരുന്നു. എന്നാല്‍ ബജറ്റ് പ്രഖ്യാപനത്തോടെ ബിജെപി തിരിച്ചുവന്നിരിക്കുകയാണ്.

കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളും, രാഹുല്‍ ഗാന്ധിയുടെ നിരന്തര ആരോപണങ്ങളെയും ഒറ്റ ബജറ്റ് കൊണ്ട് പൊളിച്ചിരിക്കുകയാണ് മോദി സര്‍ക്കാര്‍. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പ്രഖ്യാപിച്ച ബജറ്റ് തന്നെയാണ് സര്‍ക്കാരിന്റേതെന്ന് ധനമന്ത്രിയും അടിവരയിടുന്നുണ്ട്. പക്ഷേ ബജറ്റോടെ കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രകടന പത്രിക പൊളിച്ചു പണിയേണ്ട അവസ്ഥയിലാണ് കോണ്‍ഗ്രസ്.

രാഹുലിനെ വീഴ്ത്തി

രാഹുലിനെ വീഴ്ത്തി

മോദി സര്‍ക്കാരിന്റെ വീഴ്ച്ചകളെ തുറന്നുകാണിച്ച് രാഹുല്‍ ഉന്നയിച്ച വിഷയങ്ങളെ പ്രതിരോധിക്കുകയാണ് ബജറ്റ് കൊണ്ട് ബിജെപി ലക്ഷ്യമിട്ടത്. കര്‍ഷകര്‍, തൊഴിലില്ലായ്മ, മിനിമം വേതനം, നോട്ടുനിരോധനം, ജിഎസ്ടി, എന്നീ കാര്യങ്ങളില്‍ പ്രധാനമന്ത്രി അതിരൂക്ഷമായി രാഹുല്‍ വിമര്‍ശിച്ചിരുന്നു. ഇവയെല്ലാം കേന്ദ്ര ബജറ്റിലും ഇടംപിടിച്ചു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. സാധാരണ സര്‍ക്കാരിന്റെ കാലാവധി തീരാനാവുമ്പോള്‍ ഇത്തരം പ്രഖ്യാപനങ്ങള്‍ ഉണ്ടാവാറില്ല. എന്നാല്‍ ഇവിടെ രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ് സര്‍ക്കാര്‍ ബജറ്റിനെ സമീപിച്ചത്.

കര്‍ഷകരുടെ പ്രശ്‌നങ്ങള്‍

കര്‍ഷകരുടെ പ്രശ്‌നങ്ങള്‍

കോണ്‍ഗ്രസ് വിജയിച്ച മൂന്ന് സംസ്ഥാനങ്ങളില്‍ കര്‍ഷകരുടെ വായ്പ എഴുതി തള്ളുന്ന നയം സ്വീകരിച്ചിരുന്നു. പഞ്ചാബ്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലും ഇത് നടപ്പാക്കിയിരുന്നു. ബിജെപി സര്‍ക്കാരിനെ നിരന്തരം ഇത് പ്രതിരോധത്തിലാക്കിയിരുന്നു. എന്നാല്‍ ബജറ്റില്‍ വമ്പന്‍ പ്രഖ്യാപനങ്ങളാണ് പിയൂഷ് ഗോയല്‍ കര്‍ഷകരെ ലക്ഷ്യമിട്ട് നടത്തിയത്. പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയിലൂടെ കര്‍ഷകര്‍ക്ക് ആറായിരം രൂപ ബാങ്ക് അക്കൗണ്ടില്‍ എത്തുമെന്നാണ് ആദ്യ പ്രഖ്യാപനം.

കോണ്‍ഗ്രസ് വീണു

കോണ്‍ഗ്രസ് വീണു

കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ അഭിമുഖീകരിച്ചുള്ള പ്രഖ്യാപനങ്ങളില്‍ കോണ്‍ഗ്രസ് വീണെന്ന് വ്യക്തമാണ്. രാഷ്ട്രീയ ഗോകുല്‍ മിഷനിലേക്ക് 750 കോടിയാണ് വകയിരുത്തിയത്. ഇതിലൂടെ പശു സംരക്ഷണം ഒരുപടി മുന്നോട്ട് കൊണ്ടുപോയിരിക്കുകയാണ് പിയൂഷ് ഗോയല്‍. 22 കാര്‍ഷിക വിളകളുടെ താങ്ങുവില ഉല്‍പ്പാദന ചെലവിന്റെ 1.5 മടങ്ങ് അധികമായി വര്‍ധിപ്പിച്ചിട്ടുണ്ട്. മൃഗസംരക്ഷണത്തിനും ഫിഷറീസിനും ഇളവ് അനുവദിച്ചുള്ള പ്രഖ്യാപനവും കൂടി വന്നതോടെ സര്‍വ കാര്‍ഷിക മേഖലയെയും ഒരുപോലെ പരിഗണിച്ചു എന്ന പേരും കേന്ദ്ര ബജറ്റിന് ലഭിച്ചു.

മിനിമം വേതനം

മിനിമം വേതനം

കോണ്‍ഗ്രസിന്റെ തലവര മാറ്റുമെന്ന് പ്രതീക്ഷിച്ച പ്രഖ്യാപനമായിരുന്നു മിനിമം വേതനം. പാവപ്പെട്ടവര്‍ക്ക് ബാങ്ക് അക്കൗണ്ടിലേക്ക് പണം അവരുടെ വേതനം എത്തുന്ന പ്രഖ്യാപനമായിരുന്നു ഇത്. ഇതിനെ പ്രതിരോധിക്കാന്‍ മെഗാ പെന്‍ഷന്‍ യോജനയാണ് പിയൂഷ് ഗോയല്‍ പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി ശ്രമ് യോഗദി മന്ദാന്‍ എന്നാണ് പദ്ധതിയുടെ പേര്. അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് 60 വയസ്സ് കഴിഞ്ഞാല്‍ 3000 രൂപ പെന്‍ഷന്‍ നല്‍കുന്ന പദ്ധതിയാണിത്. ഗ്രാറ്റുവിറ്റി പരിധി പത്ത് ലക്ഷത്തില്‍ നിന്ന് 30 ലക്ഷമായും ഉയര്‍ത്തി.

തൊഴില്‍ മേഖല

തൊഴില്‍ മേഖല

രാജ്യത്തെ തൊഴിലില്ലായ്മ 45 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി എന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് വന്നിരുന്നു. രാഹുല്‍ യുവാക്കള്‍ക്കിടയില്‍ ഈ വിഷയം കത്തിക്കുന്നുണ്ടായിരുന്നു. രണ്ട് കോടി തൊഴില്‍ അവസരങ്ങള്‍ ഉണ്ടാക്കുമെന്ന മോദിയുടെ പ്രഖ്യാപനം വെറുതെയായെന്ന് രാഹുല്‍ കുറ്റപ്പെടുത്തിയിരുന്നു. എന്നാല്‍ സാമ്പത്തിക വളര്‍ച്ച ഉണ്ടാണെന്നും ഇപിഎഫ് ഓര്‍ഗനൈസേഷന്‍ മെമ്പര്‍ഷിപ്പ് രണ്ട് കോടി കടന്നെന്നും, ഇതില്‍ തെആവില്‍ വര്‍ധിച്ചതിന് തെളിവാണെന്നും സര്‍ക്കാര്‍ പറഞ്ഞു. അസംഘടിത മേഖലയില്‍ നിന്നാണ് ജിഡിപിയുടെ 50 ശതമാനം ഉണ്ടാവുന്നതെന്നും പിയൂഷ് ഗോയല്‍ പറയുന്നു.

ജിഎസ്ടിയിലും പ്രഖ്യാപനം

ജിഎസ്ടിയിലും പ്രഖ്യാപനം

ജിഎസ്ടി കാരണം രാജ്യത്തിന്റെ സമ്പദ് മേഖല നശിച്ചെന്നും ഗബ്ബര്‍ സിംഗ് ടാക്‌സാണ് ഇതെന്നും രാഹുല്‍ നിരന്തരം പറഞ്ഞിരുന്നു. എന്നാല്‍ പല ഘട്ടങ്ങളിലായി വ്യാപാരികള്‍ക്കും സാധാരണക്കാര്‍ക്കും ജിഎസ്ടിയില്‍ നിന്ന് ഇളവ് ലഭിച്ചിട്ടുണ്ടെന്നും പിയൂഷ് ഗോയല്‍ പറഞ്ഞു. 80,000 കോടിയുടെ ഇളവുകളാണ് ഇതുവരെ ഉണ്ടായതെന്ന് സര്‍ക്കാര്‍ കണക്കുകളിലൂടെ വിശദീകരിച്ചു. പാവപ്പെട്ടവരും മധ്യവര്‍ഗവും ഉപയോഗിക്കുന്ന ഭൂരിഭാഗം സാധനങ്ങളുടെ ജിഎസ്ടി പരാമവധി അഞ്ച് ശതമാനത്തിനുള്ളിലാണ്. ജിഎസ്ടി വരുമാനം ഒരു ലക്ഷം കോടി കവിഞ്ഞെന്നും പിയൂഷ് ഗോയല്‍ പറഞ്ഞു.

നോട്ടുനിരോധനം

നോട്ടുനിരോധനം

രാജ്യത്തെ പിടിച്ചുലച്ച സംഭവമായിരുന്നു നോട്ടുനിരോധനം. രാഹുല്‍ അതിരൂക്ഷമായി വിമര്‍ശിക്കുന്ന കാര്യവും ഇത് തന്നെയായിരുന്നു. നിരവധി പേര്‍ ക്യൂവില്‍ നില്‍ക്കേണ്ട അവസ്ഥയുണ്ടായപ്പോള്‍ പണക്കാര്‍ പിന്‍വാതില്‍ വഴി പണം നേടിയെന്ന് രാഹുല്‍ പറഞ്ഞിരുന്നു. എന്നാല്‍ നോട്ടുനിരോധനത്തിന് ശേഷം പ്രത്യക്ഷ നികുതിയില്‍ 18 ശതമാനത്തിന്റെ വര്‍ധനവുണ്ടായതായി സര്‍ക്കാര്‍ പറഞ്ഞു. പുതിയതായി 1.06 കോടി പേര്‍ നികുതി വിഭാഗത്തില്‍ ചേര്‍ക്കപ്പെട്ടു. ഒരുകോടി പേര്‍ ആദായ നികുതി അടച്ചുവെന്നും മന്ത്രി വ്യക്തമാക്കി.

രാഹുലിനുള്ള മറുപടി

രാഹുലിനുള്ള മറുപടി

രാഹുലിന് അക്കമിട്ടുള്ള മറുപടിയാണ് സര്‍ക്കാര്‍ ബജറ്റിലൂടെ നല്‍കിയത്. ബിജെപിയുടെ വീഴ്ച്ചകളെ കേന്ദ്രീകരിച്ചായിരുന്നു രാഹുല്‍ പ്രകടനപത്രിക വരെ തയ്യാറാക്കിയത്. എന്നാല്‍ ബിജെപിയുടെ മറുപടി അവരെ പിടിച്ചു നില്‍ക്കാന്‍ സഹായിക്കുന്നതാണ്. പക്ഷേ അപ്പോഴും തൊഴില്‍ മേഖലയുടെ കാര്യത്തില്‍ വമ്പന്‍ പ്രഖ്യാപനങ്ങളൊന്നും സര്‍ക്കാരില്‍ നിന്ന് ഉണ്ടായിട്ടില്ല. വളര്‍ച്ച ഉണ്ടായെന്ന് പറയുമ്പോഴും തൊഴിലില്ലായ്മ രൂക്ഷം തന്നെയാണ്. ഇതില്‍ കൃത്യമായ പ്രഖ്യാപനങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ ബിജെപി വമ്പന്‍ തിരിച്ചുവരവ് തന്നെ നടത്തുമെന്ന് ഉറപ്പിക്കാമായിരുന്നു.

രാഹുല്‍ ഗാന്ധിക്ക് പിന്തുണ പ്രഖ്യാപിച്ച് കോര്‍പ്പറേറ്റുകള്‍.... ബിജെപിക്കുള്ള ഫണ്ടുകള്‍ കുറയും!!

മോദി സര്‍ക്കാരിന്റെ ഇലക്ഷന്‍ ബജറ്റ്... തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാനെന്ന് മന്‍മോഹന്‍ സിംഗ്

English summary
how modi sarkar responded to rahul gandhi on key issues
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X