മോദിയുടെ പ്രസംഗം കേള്‍ക്കാന്‍ ആരെങ്കിലും വരുമോ...??
ഫറൂഖാബാദ്: രാജ്യത്തിനകത്ത് മാത്രമല്ല, താന്‍ സന്ദര്‍ശിക്കുന്ന ഓരോ സ്ഥലങ്ങളിലെയും ഏറ്റവും വലിയ ക്രൗഡ് പുള്ളര്‍ ആയിക്കൊണ്ടിരിക്കുകയാണ് ബി ജെ പിയുടെ സ്റ്റാര്‍ ക്യാംപെയ്നര്‍ നരേന്ദ്ര മോദി. മോദിയെ കേള്‍ക്കാനെത്തുന്ന ആളുകളെ കണ്ട് കണ്ണ് തള്ളിയിരിക്കുകയാണ് കോണ്‍ഗ്രസ് അടക്കമുള്ള രാഷ്ട്രീയ എതിരാളികള്‍. എന്നാല്‍ വിദേശത്ത് പോകുമ്പോള്‍ ഇരുപതിനായിരം ആള്‍ക്കാരെയൊക്കെ മോദി കൂടെ കൊണ്ടുപോയാണ് സദസ് നിറക്കുന്നത് എന്നാരെങ്കിലും പറഞ്ഞാല്‍ എങ്ങനിരിക്കും.

കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ സല്മാന് ഖുര്‍ഷിദാണ് ഈ വങ്കത്തം വിളമ്പിയിരിക്കുന്നത്. മ്യാന്മര് സന്ദര്‍ശനത്തിനെത്തിയ മോദിയുടെ നേയ് പീ തായിലെ പരിപാടിക്ക് ഇരുപതിനായിരത്തിലധികം പേര് തടിച്ചുകൂടിയത് കണ്ടാണ് സല്മാന് ഖുര്‍ഷിദ് ഞെട്ടിയിരിക്കുന്നത്. രണ്ട് തവണ താന്‍ അവിടെ പോയിട്ടുണ്ടെന്നും അവിടെയെങ്ങും ഒരാളെപ്പോലും കണ്ടിട്ടില്ല എന്നും ഖുര്‍ഷിദ് പറയുന്നു.

പിന്നെ എങ്ങിനെയാണ് മോദിയുടെ പരിപാടിക്ക് മാത്രം ഇരുപതിനായിരത്തിലധികം ആളുകള്‍ വരുന്നത്. മോദി ഇന്ത്യയില്‍ നിന്നും കൂടെ കൊണ്ടുപോകുന്നതായിരിക്കും ആളുകളെ - ഖുര്‍ഷിദ് സമാധാനിക്കുന്നു. ഓസ്ട്രേലിയയിലെ അല്‍ഫോണ്‍സ് അറീനയില്‍ മോദിയുടെ പൊതുപരിപാടി നടക്കാനിരിക്കവേയാണ് വിദേശത്ത് മോദിപ്പരിപാടികള്ക്ക് ആളുകൂടുന്നതിനെ ഖുര്‍ഷിദ് ചോദ്യം ചെയ്യുന്നത്.

സെപ്തംബറില്‍ അമേരിക്കയിലെ മാഡിസണ്‍ സ്ക്വയറില്‍ മോദി നടത്തിയ ഐതിഹാസികമായ പ്രസംഗത്തെയും ഖുര്‍ഷിദ് ചോദ്യം ചെയ്തു. ഇരുപതിനായിരത്തോളം ആളുകളെ വിളിച്ചുകൂട്ടി അവരെക്കൊണ്ട് മുദ്രാവാക്യം വിളിപ്പിക്കുന്നത് വലിയ കാര്യമൊന്നുമല്ല എന്നാണ് ഖുര്‍ഷിദ് പറയുന്നത്. എന്നാല്‍ സ്വന്തം പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് റാലികളില്‍ നേതാക്കള്‍ പ്രസംഗിക്കുമ്പോള്‍ ആളുകളെ പിടിച്ചിരുത്താനുള്ള വിദ്യ പോലും ഖുര്‍ഷിദിനും കോണ്‍ഗ്രസിനും അറിയില്ല എന്നതാണ് രസകരമായ കാര്യം.
-
ബിജെപി വിജയം 3ൽ ഒതുങ്ങില്ല, പത്തിലധികമെന്ന് സർവ്വേ, ഞെട്ടിക്കുന്ന മുന്നേറ്റമുണ്ടാക്കും, സീ ഫോർ പ്രവചനം ഇങ്ങനെ -
പ്രചാരണത്തിന് ‘ഇന്ദിര ഗ്യാരന്റി’ വരുന്നു, വാഗ്ദാനങ്ങളുമായി കേരളം ചുറ്റും -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം











Click it and Unblock the Notifications