കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയുടെ പ്രസംഗം കേള്‍ക്കാന്‍ ആരെങ്കിലും വരുമോ...??

Google Oneindia Malayalam News

ഫറൂഖാബാദ്: രാജ്യത്തിനകത്ത് മാത്രമല്ല, താന്‍ സന്ദര്‍ശിക്കുന്ന ഓരോ സ്ഥലങ്ങളിലെയും ഏറ്റവും വലിയ ക്രൗഡ് പുള്ളര്‍ ആയിക്കൊണ്ടിരിക്കുകയാണ് ബി ജെ പിയുടെ സ്റ്റാര്‍ ക്യാംപെയ്‌നര്‍ നരേന്ദ്ര മോദി. മോദിയെ കേള്‍ക്കാനെത്തുന്ന ആളുകളെ കണ്ട് കണ്ണ് തള്ളിയിരിക്കുകയാണ് കോണ്‍ഗ്രസ് അടക്കമുള്ള രാഷ്ട്രീയ എതിരാളികള്‍. എന്നാല്‍ വിദേശത്ത് പോകുമ്പോള്‍ ഇരുപതിനായിരം ആള്‍ക്കാരെയൊക്കെ മോദി കൂടെ കൊണ്ടുപോയാണ് സദസ് നിറക്കുന്നത് എന്നാരെങ്കിലും പറഞ്ഞാല്‍ എങ്ങനിരിക്കും.

narendra-modi

കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ സല്‍മാന്‍ ഖുര്‍ഷിദാണ് ഈ വങ്കത്തം വിളമ്പിയിരിക്കുന്നത്. മ്യാന്‍മര്‍ സന്ദര്‍ശനത്തിനെത്തിയ മോദിയുടെ നേയ് പീ തായിലെ പരിപാടിക്ക് ഇരുപതിനായിരത്തിലധികം പേര്‍ തടിച്ചുകൂടിയത് കണ്ടാണ് സല്‍മാന്‍ ഖുര്‍ഷിദ് ഞെട്ടിയിരിക്കുന്നത്. രണ്ട് തവണ താന്‍ അവിടെ പോയിട്ടുണ്ടെന്നും അവിടെയെങ്ങും ഒരാളെപ്പോലും കണ്ടിട്ടില്ല എന്നും ഖുര്‍ഷിദ് പറയുന്നു.

-modi--222.

പിന്നെ എങ്ങിനെയാണ് മോദിയുടെ പരിപാടിക്ക് മാത്രം ഇരുപതിനായിരത്തിലധികം ആളുകള്‍ വരുന്നത്. മോദി ഇന്ത്യയില്‍ നിന്നും കൂടെ കൊണ്ടുപോകുന്നതായിരിക്കും ആളുകളെ - ഖുര്‍ഷിദ് സമാധാനിക്കുന്നു. ഓസ്‌ട്രേലിയയിലെ അല്‍ഫോണ്‍സ് അറീനയില്‍ മോദിയുടെ പൊതുപരിപാടി നടക്കാനിരിക്കവേയാണ് വിദേശത്ത് മോദിപ്പരിപാടികള്‍ക്ക് ആളുകൂടുന്നതിനെ ഖുര്‍ഷിദ് ചോദ്യം ചെയ്യുന്നത്.

khurshid-modi

സെപ്തംബറില്‍ അമേരിക്കയിലെ മാഡിസണ്‍ സ്‌ക്വയറില്‍ മോദി നടത്തിയ ഐതിഹാസികമായ പ്രസംഗത്തെയും ഖുര്‍ഷിദ് ചോദ്യം ചെയ്തു. ഇരുപതിനായിരത്തോളം ആളുകളെ വിളിച്ചുകൂട്ടി അവരെക്കൊണ്ട് മുദ്രാവാക്യം വിളിപ്പിക്കുന്നത് വലിയ കാര്യമൊന്നുമല്ല എന്നാണ് ഖുര്‍ഷിദ് പറയുന്നത്. എന്നാല്‍ സ്വന്തം പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് റാലികളില്‍ നേതാക്കള്‍ പ്രസംഗിക്കുമ്പോള്‍ ആളുകളെ പിടിച്ചിരുത്താനുള്ള വിദ്യ പോലും ഖുര്‍ഷിദിനും കോണ്‍ഗ്രസിനും അറിയില്ല എന്നതാണ് രസകരമായ കാര്യം.

English summary
Congress leader Salman Khurshid has suggested that the crowds that gathered at Myanmar for Prime Minister Narendra Modi had been brought from India,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X