കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രക്ഷയില്ലാതെ ഇന്ത്യ; ഭീകരര്‍ വാങ്ങിക്കൂട്ടുന്നത് ലക്ഷങ്ങള്‍!!

ഇന്ത്യയ്‌ക്കെതിരെ യുദ്ധം നയിക്കാന്‍ പ്രേരിപ്പിക്കുന്ന പാക് ഭീകരസംഘടനകളുടെ തന്ത്രങ്ങളാണ് ഇതോടെ വെളിപ്പെടുന്നത്

Google Oneindia Malayalam News

ശ്രീനഗര്‍: ഇന്ത്യയില്‍ വര്‍ധിച്ചുവരുന്ന ഭീകരാക്രമണങ്ങളുടെ രഹസ്യം വെളിപ്പെടുത്തി ഭീകരര്‍. കഴിഞ്ഞ കുറച്ചു മാസങ്ങള്‍ക്കിടെ ജമ്മു കശ്മീരില്‍ നിന്ന് ഇന്ത്യന്‍ സൈന്യം പിടികൂടിയ ഭീകരരാണ് അന്വേഷണ ഉദ്യോഗസ്ഥരോട് ഭീകകര സംഘടനകള്‍ നല്‍കുന്ന പ്രതിഫലത്തെക്കുറിച്ച് നിര്‍ണ്ണായക വെളിപ്പെടുത്തലുകള്‍ നടത്തിയിട്ടുള്ളത്.

ജൂലൈ എട്ടില്‍ സൈനികരുമായുണ്ടായ ഏറ്റുമുട്ടലില്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡോ ബര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതോടെ കശ്മീരിലുണ്ടാകുന്ന ഭീകരാക്രമണങ്ങളുടെ എണ്ണവും ക്രമാതീതമായി വര്‍ധിച്ചിരുന്നു. കശ്മീര്‍ താഴ് വരയിലുണ്ടായ സംഘര്‍ഷത്തിന് പിന്നില്‍ ഹിസ്ബുള്‍ മുജാഹിദ്ദീനും ലഷ്‌കറെ ത്വയ്ബയുമാണെന്ന് നേരത്തെ തന്നെ തെളിഞ്ഞതാണ്. ഭീകര്‍ക്ക് കണക്കറ്റ് പണം നല്‍കി ഇന്ത്യയ്‌ക്കെതിരെ യുദ്ധം നയിക്കാന്‍ പ്രേരിപ്പിക്കുന്ന പാക് ഭീകരസംഘടനകളുടെ തന്ത്രങ്ങളാണ് ഇതോടെ വെളിപ്പെടുന്നത്.

ഡിമാന്‍ഡ് വിദേശികള്‍ക്ക്

ഡിമാന്‍ഡ് വിദേശികള്‍ക്ക്

പാകിസ്താനില്‍ നിന്നെത്തി ഇന്ത്യയില്‍ ഭീകരാക്രമണം നടത്തുന്ന ഭീകരര്‍ക്ക് ഇന്ത്യയില്‍ നിന്നുള്ള ഭീകരരേക്കാള്‍ പ്രതിഫലം നല്‍കും. പൊലീസ് ഉദ്യോഗസ്ഥര്‍, സൈനിക ഉദ്യോഗസ്ഥര്‍, ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥര്‍ എന്നിവരാണ് ഭീകരര്‍ക്ക് സംഘടനകള്‍ നല്‍കുന്ന പ്രതിഫലത്തെക്കുറിച്ച് വെളിപ്പെടുത്തിയിട്ടുള്ളത്. അടുത്ത കാലത്ത് കശ്മീരില്‍ നിന്ന് അറസ്റ്റിലായ ഭീകരരില്‍ നിന്നാണ് നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചത്.

 എന്ത് കിട്ടും

എന്ത് കിട്ടും

വിദേശികളായ ഭീകരര്‍ക്ക് റിക്രൂട്ട് ചെയ്യുന്ന സമയത്ത് 50,000 രൂപയും പ്രാദേശികര്‍ക്ക് 3,000 മുതല്‍ 20,000 രൂപവരെയുമാണ് ഭീകരസംഘടനകള്‍ നല്‍കുക.

മാസശമ്പളവും കുറവല്ല

മാസശമ്പളവും കുറവല്ല

പാകിസ്താനില്‍ നിന്നുള്‍പ്പെടെ അയല്‍ രാജ്യങ്ങളില്‍ നിന്നെത്തി ഭീകരാക്രമണം നടത്തുന്ന ഭീകരര്‍ക്ക് പ്രതിമാസം 15,000 രൂപയും, ഇന്ത്യയില്‍ നിന്നുള്ള ഭീകരര്‍ക്ക് പ്രതിമാസം 3,000 മുതല്‍ 10,000 രൂപ വരെയുമാണ് ശമ്പളമായി ഭീകര സംഘടനകള്‍ നല്‍കുന്നത്.

ബെസ്റ്റ് ടെററിസ്റ്റ് അവാര്‍ഡ്

ബെസ്റ്റ് ടെററിസ്റ്റ് അവാര്‍ഡ്

ഭീകരരുടെ കൂട്ടത്തില്‍ കഴിവു തെളിയിക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപയാണ് അവാര്‍ഡായി സമ്മാനിക്കുക. ഇതില്‍ വിദേശികള്‍ക്കും പ്രാദേശിക ഭീകരര്‍ക്കും വേര്‍തിരിവില്ല.

കമാന്‍ഡര്‍ക്കും കൈ നിറയെ പണം

കമാന്‍ഡര്‍ക്കും കൈ നിറയെ പണം

ഗ്രൂപ്പിന്റെ തലവന്മാര്‍ക്കും കമാന്‍ഡര്‍മാര്‍ക്കും 50,000 രൂപയാണ് ലഷ്‌കര്‍ ഇ ത്വയ്ബ, ഹിസ്ബുള്‍ മുജാഹിദ്ദീന്‍ എന്നീ ഭീകരസംഘടനകള്‍ നല്‍കുന്ന പ്രതിഫലം.

നഷ്ടപരിഹാരവും പെന്‍ഷനും

നഷ്ടപരിഹാരവും പെന്‍ഷനും

ഭീകരാക്രമണത്തില്‍ കൊല്ലപ്പെടുന്ന ഭീകരരുടെ കുടുംബത്തിന് 50,000 രൂപ നഷ്ടപരിഹാരം നല്‍കുന്നതിനൊപ്പം പ്രതിമാസം 5000 രൂപയും വിദേശികളായ ഭീകരരുടെ കുടുംബത്തിന് നല്‍കിവരുന്നു. ഇന്ത്യയില്‍ നിന്നുള്ളവരുടെ കുടുംബത്തിന് ഒറ്റത്തവണയായി 25,000 രൂപയും പ്രതിമാസം 3,000 രൂപയുമാണ് നല്‍കുക.

ജീവിയ്ക്കാനുള്ള വകയുണ്ട്

ജീവിയ്ക്കാനുള്ള വകയുണ്ട്

സംഘടനയില്‍ നിന്ന് വിരമിക്കുമ്പോള്‍ വിദേശികളായ ഭീകരര്‍ക്കും പ്രാദേശികരായ ഭീകരര്‍ക്കും രണ്ട് ലക്ഷം രൂപയാണ് ഭീകരസംഘടനകള്‍ നല്‍കിവരുന്നത്.

നോട്ട് നിരോധനത്തില്‍ പാളി

നോട്ട് നിരോധനത്തില്‍ പാളി

രാജ്യത്ത് ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് വ്യാപകമായി കള്ളനോട്ടുകള്‍ വിനിമയം ചെയ്യപ്പെടുന്നുണ്ടെന്ന് കണ്ടെത്തിയതോടെയാണ് രാജ്യത്ത് ഉയര്‍ന്ന മൂല്യമുള്ള 500, 1000 രൂപ നോട്ടുകള്‍ നിരോധിച്ചത്. എന്നാല്‍ ഭീകരര്‍ ഭീകരവാദത്തിനുള്ള പണം കണ്ടെത്താന്‍ മറ്റ് മാര്‍ഗ്ഗങ്ങളെ ആശ്രയിക്കാന്‍ ആരംഭിച്ചു.

എന്തുകൊണ്ട് കശ്മീരില്‍

എന്തുകൊണ്ട് കശ്മീരില്‍

നോട്ട് നിരോധനത്തിന് ശേഷം ബാങ്കുകള്‍ കൊള്ളയടിച്ച ലഷ്‌കര്‍ ഇ ത്വയ്ബ ഭീകരവാദത്തിനുള്ള പണം കണ്ടെത്തുകയായിരുന്നു. ജമ്മു കശ്മീര്‍ ബാങ്കിന്റെ മൂന്ന് ബ്രാഞ്ചുകളാണ് നവംബര്‍ എട്ടിന് ശേഷം ഭീകരര്‍ കൊള്ളയടിച്ചത്.

തോല്‍പ്പിക്കാനാവില്ല

തോല്‍പ്പിക്കാനാവില്ല

നോട്ട് നിരോധനം തങ്ങളെ സാമ്പത്തികമായി ബാധിച്ചിട്ടില്ലെന്ന് സംഘടനാ മുഖകപത്രമായ ഖലാമില്ഡ എഴുതിയ ലേഖനത്തില്‍ തലവന്‍ മൗലാനാ മസൂദ് അസര്‍ വ്യക്തമാക്കിയിരുന്നു. ഡോളറുകളും യൂറോകളും മാറ്റി മൂല്യം കുറഞ്ഞ കറന്‍സികള്‍ ശേഖരിച്ചുവെന്നും മസൂദ് അസര്‍ വ്യക്തമാക്കിയിരുന്നു.

English summary
Jammu and Kashmir has been witnessing a spate of terrorist attacks in the past couple of months. Terrorists of the Hizbul Mujahideen and Lashkar-e-Tayiba have been the primary groups which have been targetting the valley since the unrest began on July 8 following the death of Burhan Wani.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X