കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രധാനമന്ത്രി നരേന്ദ്രമോദി ആർക്കൊക്കെ എന്തൊക്കെ സംഭാവന നൽകിയിട്ടുണ്ട്? വിവരങ്ങൾ ഇങ്ങനെ

Google Oneindia Malayalam News

ലക്നൗ: അടുത്തിടെ ഉത്തർപ്രദേശിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ശുചീകരണ തൊഴിലാളികളുടെ കാല് കഴുകി വൃത്തിയാക്കിയത് വലിയ വാർത്തായായിരുന്നു. ഉത്തർപ്രദേശിലെ കുടിവെള്ള ശുചീകരണ മന്ത്രാലയം നടത്തിയ സ്വച്ഛ് കുംഭ് സ്വച്ഛ് ആഭർ പരിപാടിയുടെ വേദിയിലായിരുന്നു പ്രധാനമന്ത്രി ശുചീകരണ തൊഴിലാളികൾക്ക് ആദരം അർപ്പിച്ചത്. പ്രയാഗ് രാജിലെത്തിയ പ്രധാനമന്ത്രി ഗംഗാ നദിയിൽ പുണ്യസ്നാനവും നടത്തി.

ഇതിന് പിന്നാലെ തന്റെ സ്വന്തം അക്കൗണ്ടിൽ നിന്നും കുംഭമേളയിലെ ശുചീകരണ തൊഴിലാളികൾക്ക് തന്റെ സ്വന്തം സമ്പാദ്യത്തിൽ നിന്നും പ്രധാനമന്ത്രി പണം നൽകിയതും വാർത്തയായിരുന്നു. 21 ലക്ഷം രൂപയാണ് പ്രധാനമന്ത്രി തൊഴിലാളികൾക്കായി മാറ്റിവെച്ചത്. പ്രധാനമന്ത്രി നൽകിയിട്ടുള്ള സംഭാവനയിലെ ഏറ്റവും ഒടുവിലത്തേതാണ് ഈ 21 ലക്ഷമെന്ന് ട്വീറ്റ് ചെയ്ത പ്രധാനമന്ത്രിയുടെ ഓഫീസ് അദ്ദേഹം നൽകിയിട്ടുള്ള മറ്റ് സംഭാവനകളുടെ വിവരങ്ങളും പുറത്ത് വിട്ടിരിക്കുകയാണ്.

ശുചീകരണ തൊഴിലാളികൾക്ക്

ശുചീകരണ തൊഴിലാളികൾക്ക്

കോടിക്കണക്കിനാളുകൾ എത്തുന്ന കുംഭമേളയിൽ ശുചിത്വം ഉറപ്പാക്കുക എന്നത് പ്രയാസപ്പെട്ട ജോലിയാണ്. ഇത്തവണത്തെ കുംഭമേള വൃത്തിയും ശുചീകരണവും കൊണ്ട് കൂടിയാണ് ശ്രദ്ധിക്കപ്പെട്ടതെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. സ്ച്ഛ് കുംഭ് സ്വച്ഛ് ആഭാർ പുരസ്കാരം സ്വന്തമാക്കിയ 5 ശുചീകരണ തൊഴിലാളികളുടെ കാലുകളാണ് പ്രധാനമന്ത്രി കഴുകി വൃത്തിയാക്കിയത്. ഇതിന് പിന്നാലെയാണ് അദ്ദേഹം സ്വന്തം സമ്പാദ്യത്തിൽ നിന്നും 21 ലക്ഷം ശുചീകരണ തൊഴിലാളികളുടെ അഭിവൃദ്ധിക്കായി മാറ്റിവെച്ചത്.

സോൾ പുരസ്കാര തുകയും

അടുത്തിടെ സോൾ സമാധാന പുരസ്കാരം പ്രധാനമന്ത്രിക്ക് ലഭിച്ചിരുന്നു. 1.3 കോടി രൂപയും ഫലകവും അടങ്ങുന്ന പുരസ്കാരമാണ് തന്റെ ദക്ഷിണ കൊറിയ സന്ദർശനത്തിനിടെ പ്രധാനമന്ത്രി ഏറ്റുവാങ്ങിയത്. സാമ്പത്തിക വളർച്ച, അന്താരാഷ്ട്ര സഹകരണം, ജീവിത നിലവാരം മെച്ചപ്പെടുത്തൽ തുടങ്ങിയ ഘടകങ്ങൾ വിലയിരുത്തിയാണ് പ്രധാനമന്ത്രിക്ക് പുരസ്കാരം നൽകിയത്. പുരസ്കാര തുകയായി ലഭിച്ച ഒന്നരക്കോടി രൂപ ഗംഗാ ശുചീകരണത്തിനായി പ്രധാനമന്ത്രി നൽകിയിരുന്നു.

ലേലത്തുക 3.4 കോടി

പ്രധാനമന്ത്രിയായ ശേഷം അദ്ദേഹത്തിന് ലഭിച്ച മെമന്റോകൾ അടുത്തിടെ ലേലത്തിന് വച്ചിരുന്നു. ലേലത്തുകയായി ലഭിച്ച 3.4 കോടി രൂപയും ഗംഗാ നദിയുടെ ശുചീകരണ പ്രവർ‌ത്തനങ്ങൾക്കായി അദ്ദേഹം നൽകിയിരുന്നു. ബിജെപി സർക്കാർ അധികാരത്തിലേറിയത് മുതൽ ഏറെ കൊട്ടിഘോഷിച്ച ഒന്നായിരുന്നു ഗംഗാ നദിയുടെ ശുചീകരണം.

സൂററ്റിലെ ലേലത്തുകയും

2015ൽ പ്രധാനമന്ത്രി തനിക്ക് ലഭിച്ച സമ്മാനങ്ങൾ ലേലത്തിന് വെച്ചിരുന്നു. സൂററ്റിൽ നടന്ന ലേലത്തിൽ നിന്നും 8.33 കോടി രൂപയാണ് ലഭിച്ചത്. അമേരിക്കൻ പ്രസിഡന്റായിരുന്ന ബറാക് ഒബാമയുടെ ഇന്ത്യാ സന്ദർശനത്തിനിടെ പ്രധാനമന്ത്രി ധരിച്ച സ്വന്തം പേരെഴുതിയ കോട്ട് 4 കോടി 31 ലക്ഷം രൂപയ്ക്കാണ് ലേലത്തിൽ പോയത്. സൂററ്റിലെ വജ്രവ്യാപാരിയാണ് ഈ കോട്ട് സ്വന്തമാക്കിയത്. ഈ തുകയും പ്രധാനമന്ത്രി ഗംഗാ ശുചീകരണത്തിനായി നൽകിയെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് പറയുന്നത്.

 പെൺകുട്ടികളുടെ പഠനത്തിനായി

പെൺകുട്ടികളുടെ പഠനത്തിനായി

ഗുജറാത്ത് മുഖ്യമന്ത്രി പദത്തിൽ നരേന്ദ്രമോദിയുടെ കാലാവധി അവസാനിച്ച സമയത്ത് ഗുജറാത്ത് സർക്കാരിലെ ജീവനക്കാരുടെ പെൺമക്കളുടെ പഠനത്തിനായി 21 ലക്ഷം രൂപ അദ്ദേഹം സംഭാവന ചെയ്തിരുന്നു. സ്വന്തം സമ്പാദ്യത്തിൽ നിന്നുമാണ് പ്രധാനമന്ത്രി ഈ തുക നൽകിയതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കുന്നു.

കന്യാകളവാണി പദ്ധതി

ഗുജറാത്ത് മുഖ്യമന്ത്രി പദത്തിലെത്തിയതു മുതൽ തനിക്ക് ലഭിച്ച പുരസ്കാരങ്ങൾ പ്രധാനമന്ത്രി ലേലം ചെയ്തതിൽ നിന്നും ലഭിച്ച ആകെ തുകയായ 89.96 കോടി രൂപ അദ്ദേഹം കന്യാ കളവാണി പദ്ധതിയിലേക്ക് സംഭാവന ചെയ്തു. പാവപ്പെട്ട പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി ധനസഹായം നൽകുന്ന പദ്ധതിയാണ് കന്യാ കളവാണി.

പാകിസ്താനിലെ തേയിലപ്പൊടിയുടെ പരസ്യത്തിൽ അഭിനന്ദൻ വർധമാനും, വീഡിയോ വൈറൽ, സത്യം ഇതാണ്പാകിസ്താനിലെ തേയിലപ്പൊടിയുടെ പരസ്യത്തിൽ അഭിനന്ദൻ വർധമാനും, വീഡിയോ വൈറൽ, സത്യം ഇതാണ്

English summary
How Much PM Modi Donates And To Whom,his office tweets the list
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X