കുട്ടികള്‍ക്കായി പെന്ഷന് പദ്ധതി; 'എന്‍പിഎസ് വാത്സല്യ' എങ്ങനെ അവരുടെ ഭാവി സുരക്ഷിതമാക്കുന്നു
കുട്ടികളുടെ ഭാവിക്കായി ചെറുപ്പത്തിലേ ഒരു കരുതല്‍, അതാണ് കേന്ദ്ര സര്‍ക്കാരിന്റെ എന്‍പിഎസ് വാത്സല്യ എന്ന പെന്ഷന് പദ്ധതി വാഗ്ദാനം ചെയ്യുന്നത്. നാഷണല്‍ പെന്ഷന് സിസ്റ്റത്തിന്റെ (National Pension System) കീഴിലാണ് കുട്ടികള്‍ക്കായി പ്രത്യേക പെന്ഷന് പദ്ധതി ആരംഭിച്ചത്. കുട്ടികളില്‍ ചെറുപ്പത്തില്‍ തന്നെ സമ്പാദ്യ ശീലം ആരംഭിക്കാനും അവരുടെ ഭാവി സാമ്പത്തികമായി സുരക്ഷിതമാക്കാനും ആണ് ഈ പദ്ധതി രൂപകല്പന ചെയ്തിരിക്കുന്നത്. വികസിത് ഭാരത് @ 2047 എന്ന കേന്ദ്ര സര്‍ക്കാരിന്റെ ദര്‍ശനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
18 വയസില്‍ താഴെയുള്ള കുട്ടികള്‍ക്കാണ് എന്‍പിഎസ് വാല്‍സല്യ എന്ന പെന്ഷന് പദ്ധതിയില്‍ ചേരാന്‍ കഴിയുക. കുട്ടികള്‍ക്കായി മാതാപിതാക്കളാണ് നിക്ഷേപം നടത്തേണ്ടത്. പ്രതിവര്‍ഷം കുറഞ്ഞത് 1000 രൂപയെങ്കിലും നിക്ഷേപിച്ച് അക്കൗണ്ട് ആരംഭിക്കാം. 18 വയസ് തികയുന്നതിന് മുമ്പ് പ്രത്യേക ആവശ്യങ്ങള്‍ക്കായി തുക പിന്‍വലിക്കാനും കഴിയും.

18 വയസ് തികയുമ്പോള്‍ ഈ അക്കൗണ്ട് പെന്ഷന് ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി നിയന്ത്രിക്കുന്ന സാധാരണ എന്‍പിഎസ് അക്കൗണ്ടായി മാറും. നികുതി ആനുകൂല്യങ്ങളും ഈ സ്കീമില്‍ ലഭിക്കും.
ആര്‍ക്കൊക്കെ പദ്ധതിയില്‍ ചേരാം
18 വയസിന് താഴെയുള്ള എല്ലാ ഇന്ത്യന്‍ പൗരന്മാര്ക്കും ഈ പദ്ധതി പ്രകാരം അക്കൗണ്ട് തുറക്കാം. കുട്ടികള്‍ക്ക് 18 വയസ് തികയുന്നത് വരെ രക്ഷിതാവിന് അക്കൗണ്ട് കൈകാര്യം ചെയ്യാം. കുട്ടിയുടെ പേരിലാണ് രക്ഷിതാവ് അക്കൗണ്ട് തുടങ്ങേണ്ടത്. അക്കൗണ്ട് തുറക്കുമ്പോള്‍ കുട്ടിക്ക് പെന്ഷന് റിട്ടയര്‍മെന്റ് അക്കൗണ്ട് നമ്പര്‍ ലഭിക്കും. പ്രതിവര്‍ഷം ആയിരം രൂപയില്‍ കുറയാതെ നിക്ഷേപിക്കണം. നിക്ഷേപത്തിന് ഉയര്‍ന്ന പരിധിയില്ല.
തുക പിന്‍വലിക്കാമോ?
കുട്ടികളുടെ വിദ്യാഭ്യാസം, ചികിത്സ, ഗുരുതരമായ വൈകല്യം എന്നിവയുടെ പേരില്‍ രക്ഷിതാക്കള്‍ക്ക് അടച്ച തുകയുടെ 25% വരെ പിന്‍വലിക്കാം. കുട്ടിക്ക് 18 വയസ് തികയുന്നതിന് മുമ്പ് മൂന്നുതവണ പിന്‍വലിക്കാന്‍ അനുവദിക്കും. അതേസമയം അക്കൗണ്ട് തുറന്ന് ശേഷം ആദ്യത്തെ മൂന്നുവര്‍ഷത്തേക്ക് പണം പിന്‍വലിക്കാനാവില്ല. ഈ കാലയളവിന് ശേഷമാണ് പണം പിന്‍വലിക്കാനാവുക.
കുട്ടിക്ക് 18 വയസ് തികയുമ്പോള്‍ അക്കൗണ്ട് ഒരു സാധാരണ എന്‍പിഎസ് അക്കൗണ്ടാക്കി മാറ്റുകയോ നിയമപ്രകാരം പിന്‍വലിക്കുകയോ ചെയ്യാം. കുട്ടി ഏതെങ്കിലും സാഹചര്യത്തില്‍ മരണപ്പെട്ടാല്‍ മുഴുവന്‍ തുകയും രക്ഷിതാവിന് ലഭിക്കും. മാതാപിതാക്കള്‍ രണ്ടുപേരും ഇല്ലെങ്കില്‍ ഒരു പുതിയ രക്ഷിതാവിനെ നിയമിക്കാം.
ഓണ്‍ലൈനായി എളുപ്പത്തില്‍ അക്കൗണ്ട് തുറക്കാന്‍ കഴിയും. eNPS പോര്‍ട്ടല്‍ സന്ദര്‍ശിച്ച് നിര്‍ദ്ദേശങ്ങള്‍ പാലിച്ച് അക്കൗണ്ട് തുറക്കാം. ഇനി ഓഫ്ലൈനായാണ് അക്കൗണ്ട് തുറക്കാന്‍ ആഗ്രഹിക്കുന്നതെങ്കില്‍ എന്‍പിഎസ് സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന ബാങ്ക് അല്ലെങ്കില്‍ പോസ്റ്റ് ഓഫീസ് സന്ദര്‍ശിക്കാം.
കുട്ടിയുടെയും രക്ഷിതാവിന്റെയും ആധാര്‍ കാര്‍ഡ്, രക്ഷിതാവിന്റെ പാന്‍ കാര്‍ഡ്, കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റ് പാസ്പോര്‍ട്ട് സൈസില്‍ ഉള്ള ഫോട്ടോകള്‍ എന്നിവ അക്കൗണ്ട് തുറക്കാന്‍ ആവശ്യമാണ്.
കുട്ടിക്ക് 18 വയസായാല്‍ മൈനര്‍ അക്കൗണ്ട് ഓട്ടോമാറ്റിക്കായി എന്‍പിഎസ് ടിയര്‍ 1 അക്കൗണ്ടായി മാറും. തുടര്‍ന്നും പണം നിക്ഷേപിക്കുന്നത് തുടരാം. പുതിയ കെവൈസി ആവശ്യമാണ്. കുട്ടിക്ക് 18 വയസ് ആകുമ്പോള്‍ അടച്ച് പണത്തിന്റെ 80 ശതമാനം ആന്യുവിറ്റി വാങ്ങുന്നതിന് ഉപയോഗിക്കണം. ബാക്കി 20% മാത്രമേ പിന്‍വലിക്കാന്‍ കഴിയൂ.
ഈ പദ്ധതി പെന്ഷന് ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ്. എല്ലാ ഫണ്ടുകളും സുരക്ഷിതമായാണ് കൈകാര്യം ചെയ്യുന്നത്.
എന്‍പിഎസ് വാത്സല്യ കുട്ടികളെ അത്യാവശ്യ സാമ്പത്തിക സാക്ഷരത പഠിപ്പിക്കാനുള്ള മികച്ച അവസരമാണിത്. ചെറുപ്പം മുതലേ സമ്പാദ്യം, നിക്ഷേപം, റിസ്ക് മാനേജ്മെന്റ്, ദീര്‍ഘകാല ആസൂത്രണം തുടങ്ങിയ ആശയങ്ങള്‍ മനസിലാക്കാന്‍ അവരെ സഹായിക്കുന്നു.
എന്‍പിഎസ് വാത്സല്യ വാഗ്ദാനം ചെയ്യുന്ന നിക്ഷേപ ഓപ്ഷനുകള്‍
ഇക്വിറ്റി (ഇ): ഉയര്‍ന്ന റിസ്ക്, സാധ്യതയുള്ള ഉയര്‍ന്ന ദീര്‍ഘകാല വരുമാനം.
കോര്‍പ്പറേറ്റ് ബോണ്ടുകള്‍ (സി): മിതമായ റിസ്കും വരുമാനവും.
ഗവണ്മെന്റ് സെക്യൂരിറ്റീസ് (ജി): സുരക്ഷിതവും സ്ഥിരതയുള്ളതുമായ വരുമാനം.
ടാക്സ് ഇളവുകള്‍
സെക്ഷന്‍ 80 സി (1.5 ലക്ഷം രൂപ വരെ), സെക്ഷന്‍ 80 സിസിഡി (1 ബി) (50,000 രൂപ വരെ) എന്നിവ പ്രകാരം കുട്ടികളുടെ പേരില്‍ നിക്ഷേപിക്കുന്ന തുകയ്ക്ക് ടാക്സ് ഇളവുകള്‍ ലഭിക്കും.
എന്‍പിഎസ് വാത്സല്യയിലൂടെ മാതാപിതാക്കള്‍ക്ക് തങ്ങളുടെ കുട്ടികള്‍ക്ക് ഗണ്യമായ സാമ്പത്തിക നിക്ഷേപവും അത് വിവേകപൂര്‍വ്വം കൈകാര്യം ചെയ്യാനുള്ള അറിവും നല്കാന് കഴിയും. ഇത് ഇന്ത്യയ്ക്കായി സാമ്പത്തികമായി സുരക്ഷിതമായ ഒരു തലമുറയെ വാര്‍ത്തെടുക്കുന്നു.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications