ജാഗ്രതൈ!! ഹണി ട്രാപ്പില്‍ വീഴരുത്, ഇന്ത്യന്‍ സൈനികര്‍ക്ക് ഇന്‍ററലിജന്‍സ് മുന്നറിയിപ്പ്
ചൈനയും പാകിസ്താനും ഇന്ത്യന്‍ സൈനികരെ ഹണി ട്രാപ്പില്‍പ്പെടുത്താന്‍ വ്യാപകമായി ശ്രമിക്കുന്നുവെന്നാണ് ഇന്‍റലിജന്‍സ് മുന്നറിയിപ്പ്
ദില്ലി: ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പുമായി ഇന്‍റലിജന്‍സ് ഏജന്‍സികള്‍. സുന്ദരികളായ യുവതികളെ ഉപയോഗിച്ച് ചൈനയും പാകിസ്താനും ഇന്ത്യന്‍ സൈനികരെ ഹണി ട്രാപ്പില്‍പ്പെടുത്താന്‍ വ്യാപകമായി ശ്രമിക്കുന്നുവെന്നാണ് ഇന്‍റലിജന്‍സ് ഏജന്‍സികളുടെ കണ്ടെത്തല്‍. ഇത്തരം കുരുക്കുകളില്‍ നിന്ന് വിട്ടുനില്‍ക്കാനാണ് ഇന്ത്യന്‍ ഇന്‍റലിജന്‍സ് ഏജന്‍സികള്‍ നല്‍കിയിട്ടുള്ള നിര്‍ദേശം. ശത്രുക്കള്‍ ഇന്ത്യയെക്കുറിച്ചും പ്രതിരോധ രംഗത്തെക്കുറിച്ചുമുള്ള വിവരം ശേഖരിക്കുന്നതിനായി ഇത്തരത്തില്‍ സൈനികരെ ഹണി ട്രാപ്പില്‍ പെടുത്തുന്നുവെന്ന കണ്ടെത്തലിനെ തു
ടര്‍ന്നാണ് മുന്നറിയിപ്പ്.
ഹണി ട്രാപ് വഴി സുപ്രധാന രഹസ്യങ്ങള്‍ ചോര്‍ത്തുന്നതിന് സൈനികരെ ഉപയോഗിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തുമെന്നും ഇത് സംബന്ധിച്ച് സഹപ്രവര്‍ത്തകര്‍ക്ക് അവബോധം നല്‍കണമെന്നും ഇന്‍റലിജന്‍സ് ഏജന്‍സികള്‍ ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യന്‍ ഓഫീസര്‍മാരെ കുരുക്കുന്നതിന് സുന്ദരികളും ഉര്‍ദുവും ഇംഗ്ലീഷും കൈകാര്യം ചെയ്യാന്‍ കഴിയുന്ന പാകിസ്താനി- ചൈനീസ് യുവതികളെ ഉപയോഗിക്കുന്നുവെന്നും മുന്നറിയിപ്പില്‍ പറയുന്നു.

ഇന്ത്യന്‍ സൈനികരുടെ ഫോണുകള്‍ ട്രാക്ക് ചെയ്ത് ഇന്‍റര്‍നെറ്റിലെ സ്വഭാവങ്ങള്‍ പരിശോധിച്ചാണ് സൈനികരെ ഹണി ട്രാപ്പിലാക്കുന്നത്. ഇതിനായി ചൈനീസ് നിര്‍മിത ഫോണുകള്‍ ഉപയോഗിച്ച് നിരീക്ഷണം നടത്തുന്നുവെന്നും ഇന്‍റലിജന്‍സ് എജന്‍സികള്‍ പറയുന്നു. അശ്ലീല വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കുകയും സ്ത്രീകളുമായി ചങ്ങാത്തം കൂടാന്‍ ശ്രമിക്കുകയും ചെയ്യുന്നവരെയാണ് ഇത്തരക്കാര്‍ കെണിയിലാക്കുന്നത്. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലെ പ്രവൃത്തികളും സൂക്ഷ്മമമായി നിരീക്ഷിച്ച് വരികയാണ്.
ഹണി ട്രാപ്പില്‍ കുടുക്കേണ്ട ആളെ കണ്ടെത്തുന്നതോടെ ഉര്‍ദ്ദുവും ഇംഗ്ലീഷും സംസാരിക്കുന്ന പാകിസ്താനി- ചൈനീസ് സ്ത്രീകള്‍ ഫേസ്ബുക്ക്, വാട്സ്ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ വഴി ഉദ്യോഗസ്ഥരുമായി ചങ്ങാത്തത്തിലാവുകയും കോഫി ഷോപ്പിലോ റസ്റ്റോറന്‍റിലോ വച്ച് നേരില്‍ കാണാനുള്ള സൗകര്യമൊരുക്കുകയും ലൈംഗിക താല്‍പ്പര്യം പ്രകടിപ്പിക്കുകയും സംഭവങ്ങള്‍ വീഡിയോയില്‍ പകര്‍ത്തുകയും ചെയ്യും. പിന്നീട് ഈ വീഡിയോ കാണിച്ച് ഭീഷണിപ്പെടുത്തി പ്രതിരോധ രംഗത്തെ സുപ്രധാന വിവരങ്ങള്‍ ചോര്‍ത്തുന്നതാണ് രീതി.












Click it and Unblock the Notifications