മോദിയും അമിത് ഷായും മന്ത്രിമാരെ തിരഞ്ഞെടുത്തതിന്റെ മാനദണ്ഡങ്ങള്‍
അധികാരത്തില്‍ എത്തി രണ്ടു വര്‍ഷത്തിന് ശേഷം എന്‍ഡിഎ സര്‍ക്കാര്‍ മന്ത്രിസഭാ വികസനത്തിന് ഒരുങ്ങുമ്പോള്‍ 19 പുതിയ മന്ത്രിമാരാണ് കൂടുതലായി സഭയില്‍ എത്തിയത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയും അമിത്ഷായും ചേര്‍ന്നാണ് മന്ത്രിമാരെ തിരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ സ്വീകരിച്ചത്. ജാതിയോ, മതമോ, രാഷ്ട്രീയ പരിഗണനകളോ അല്ല മന്ത്രിമാരെ തിരഞ്ഞെടുക്കുന്നതിന്റെ മാനദണ്ഡമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞിരുന്നു.

പ്രവൃത്തി സംബന്ധമായി മികവ് പുലര്‍ത്തുന്നവരെയും പരിചയസമ്പന്നരെയുമായിരിക്കും മന്ത്രിസഭയില്‍ എടുക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. കേന്ദ്രത്തിലും സംസ്ഥാന തലത്തും ഒരേപോലെ കഴിവു തെളിയിച്ച വ്യക്തകളെയായിരിക്കും മന്ത്രിസഭയില്‍ വരേണ്ടെതെന്നും തീരുമാനിച്ചിരുന്നതായി പറയുന്നു.
പുതിയ മന്ത്രിമാരെ തിരഞ്ഞെടുക്കുന്നതും നിയമിക്കുന്നതും സര്‍ക്കാരിന് തന്ത്രപരമായി നീക്കങ്ങള്‍ നടത്താന്‍ സഹായിക്കുന്ന സ്ഥലങ്ങളില്‍ ആയിരിക്കും. രാജ്യത്തിന്റെ വികസനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നവരും കേന്ദ്രം മുന്‍ഗണന നല്‍കുന്ന കര്‍ഷകര്‍ക്കും ഗ്രാമങ്ങള്‍ക്കും മുന്‍ഗണന നല്‍കാന്‍ കഴിയുന്ന വിഭാഗത്തില്‍ നിന്നുള്ളവരുമായിരിക്കണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നു.












Click it and Unblock the Notifications