കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റാഫേലില്‍ മോദി ചെയ്തത് എന്ത്? ഇതാണ് കൃത്യമായ ഉത്തരം... വിശദമായ റിപ്പോര്‍ട്ടുമായി ദ ഹിന്ദു

Google Oneindia Malayalam News

Recommended Video

cmsvideo
റാഫേലില്‍ മോദി ചെയ്തത് എന്ത് | Oneindia Malayalam

ദില്ലി: റാഫേല്‍ ഇടപാട് സംബന്ധിച്ച വിവാദങ്ങള്‍ ഇതുവരേയും അവസാനിച്ചിട്ടില്ല. പാര്‍ലമെന്റിലും പുറത്തും രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിഷയത്തില്‍ രൂക്ഷമായി ആക്രമിച്ചുകൊണ്ടിരിക്കുകയാണ്. അതിനുള്ള വിശദീകരണങ്ങള്‍ പലഘട്ടങ്ങളിലായി ബിജെപി നേതാക്കള്‍ നല്‍കുന്നും ഉണ്ട്.

ഇന്ത്യക്കാരെ കടത്തിലാക്കി മോദി; നാലര വര്‍ഷത്തിനിടെ രാജ്യം കൂടുതല്‍ കടത്തിലായി, ഞെട്ടിക്കുന്ന കണക്ക്ഇന്ത്യക്കാരെ കടത്തിലാക്കി മോദി; നാലര വര്‍ഷത്തിനിടെ രാജ്യം കൂടുതല്‍ കടത്തിലായി, ഞെട്ടിക്കുന്ന കണക്ക്

പക്ഷേ, അപ്പോഴും എന്താണ് റാഫേല്‍ ഇടപാടില്‍ സംഭവിച്ചത് എന്നത് സംബന്ധിച്ച കൃത്യമായ ഒരു രൂപം പൊതുജനങ്ങള്‍ക്ക് മുന്നില്‍ ലഭ്യമാകുന്നില്ല. ഈ സാഹചര്യത്തില്‍ ആണ് ഹിന്ദുവിന്റെ മുന്‍ എഡിറ്ററും നിലവില്‍ കസ്തൂരി ഗ്രൂപ്പിന്റെ ചെയര്‍മാനും ആയ എന്‍ റാം റാഫേല്‍ ഇടപാട് സംബന്ധിച്ച് എക്‌സ്‌ക്ലൂസീവ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.

126 റാഫേല്‍ വിമാനങ്ങള്‍ വാങ്ങാന്‍ ആയിരുന്നു യുപിഎ സര്‍ക്കാര്‍ ഫ്രഞ്ച് കമ്പനിയായ ദസ്സോയുമായി ധാരണയില്‍ എത്തിയിരുന്നത്. എന്നാല്‍ നരേന്ദ്ര മോദി അധികാരത്തിലെത്തിയതോടെ ഇത് 36 വിമാനങ്ങളായി ചുരുങ്ങി. അതേ സമയം വിമാന വില വന്‍തോതില്‍ വര്‍ദ്ധിക്കുകയും ചെയ്തു.

Rafale Modi

വിമാനങ്ങള്‍ വാങ്ങുന്നതിനൊപ്പം, ഇന്ത്യയ്ക്ക് വേണ്ടി പ്രത്യേകമായ ചില സംവിധാനങ്ങളും വിമാനങ്ങള്‍ക്കായി വികസിപ്പിച്ചെടുക്കണം എന്നായിരുന്നു ധാരണ. അടിസ്ഥാന വിലയ്ക്ക് പുറമേ, ഈ സൗകര്യങ്ങള്‍ക്ക് പ്രത്യേകമായി പണം നല്‍കണം എന്നായിരുന്നു കമ്പനിയുടെ ആവശ്യം. 126 വിമാനങ്ങളില്‍ ഇത്തരം സംവിധാനങ്ങള്‍ ഒരുക്കുന്നതിനായി 1.4 ബില്യണ്‍ യൂറോ ആയിരുന്നു ദസ്സോ ആവശ്യപ്പെട്ടിരുന്നത്.

നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം ഈ തുക 1.3 ബില്യണ്‍ ആയി കുറക്കാന്‍ ധാരണയായി. അതേ സമയം റാഫേല്‍ വിമാനങ്ങളുടെ എണ്ണം 36 ആയി ചുരുങ്ങുകയും ചെയ്തു. 126 വിമാനങ്ങളില്‍ പ്രത്യേക സൗകര്യങ്ങള്‍ക്കായി 1.4 ബില്യണ്‍ ആവശ്യപ്പെട്ടപ്പോള്‍ വെറും 36 വിമാനങ്ങളില്‍ ഈ സൗകര്യങ്ങള്‍ക്കായി 1.3 ബില്യണ്‍ ആണ് നല്‍കാം എന്നേറ്റത്.

ഇതുവഴി വിമാന വിലയില്‍ 2007 നെ അപേക്ഷിച്ച് 41.42 ശതമാനം വര്‍ദ്ധനയുണ്ടായി എന്നാണ് എന്‍ റാമിന്റെ എക്‌സ്‌ക്ലൂസീവ് വാര്‍ത്തയില്‍ പറയുന്നത്. 126 ല്‍ നിന്ന് 36 ലേക്ക് വിമാനങ്ങളുടെ എണ്ണം ചുരുക്കിയതാണ് വിലയില്‍ 41 ശതമാനം വര്‍ദ്ധനയുണ്ടാക്കിയത് എന്നാണ് എന്‍ റാമിന്റെ കണ്ടെത്തല്‍.

വിമാനങ്ങളുടെ എണ്ണം കുറയ്ക്കാനുള്ള തീരുമാനത്തിന് പിന്നില്‍ എന്തായിരുന്നു എന്ന ചോദ്യവും ഇപ്പോള്‍ ഉയരുന്നുണ്ട്. അങ്ങനെയെങ്കില്‍ തന്നെ പ്രത്യേക സൗകര്യങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ പണത്തിന്റെ കാര്യത്തിലും ആനുപാതികമായ കുറവ് ഉണ്ടാകേണ്ടതായിരുന്നില്ലേ എന്നാണ് ചോദ്യം. വിമാന നിര്‍മാണത്തില്‍ കാര്യമായ മുന്‍പരിചയം ഒന്നും ഇല്ലാത്ത അനില്‍ അംബാനിയുടെ കമ്പനിയെ എങ്ങനെയാണ് ദസ്സോ ഇന്ത്യയില്‍ നിന്നുള്ള ഓഫ്‌സൈറ്റ് പങ്കാളിയാക്കിയത് എന്നത് സംബന്ധിച്ചും കൃത്യമായ ഉത്തരങ്ങള്‍ ലഭ്യമല്ല.

English summary
How Rafale Jet price increased after Modi came in power- Explained
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X