കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുലിന്റെ ഹിന്ദു സ്‌നേഹം പുതിയ തിരഞ്ഞെടുപ്പ് തന്ത്രം.... ബിജെപിയെ കടത്തിവെട്ടാന്‍ പുതിയ നീക്കം!!

Google Oneindia Malayalam News

ദില്ലി: സ്വാതന്ത്ര്യ സമരകാലം മുതല്‍ കേള്‍ക്കുന്നതാണ് കോണ്‍ഗ്രസിന്റെ മതേതരത്വം. മൃദുഹിന്ദുത്വമുണ്ടെന്ന് തോന്നുമെങ്കിലും ഒരിക്കലും അത് അപകടകരമായ രീതിയിലേക്ക് വളര്‍ന്നിരുന്നില്ല. പക്ഷേ ഇത് ഇനി അധികകാലം നിലനില്‍ക്കില്ലെന്ന് മനസിലായത് കൊണ്ട് തീവ്ര ഹിന്ദുത്വ രാഷ്ട്രീയമാണ് കോണ്‍ഗ്രസ് പയറ്റുകയെന്നായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകള്‍. മധ്യപ്രദേശിലെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കിടെയാണ് ആന്റണി കമ്മീഷന്‍ പറഞ്ഞ റിപ്പോര്‍ട്ടിലെ കാര്യങ്ങള്‍ കോണ്‍ഗ്രസ് ശക്തമായി നടപ്പാക്കാന്‍ തുടങ്ങിയത്.

എന്താണ് കോണ്‍ഗ്രസിന്റെ പെട്ടെന്നുള്ള ഹിന്ദു സ്‌നേഹത്തിന് കാരണം. അതിന് പിന്നില്‍ നിരവധി തന്ത്രങ്ങള്‍ ഒളിപ്പിച്ച് വച്ചിരിക്കുകയാണ് രാഹുല്‍ എന്നാണ് റിപ്പോര്‍ട്ട്. അദ്ദേഹത്തിന്റെ പ്രതിച്ഛായയില്‍ മോദി വിരുദ്ധരെല്ലാം ആകൃഷ്ടരായിരിക്കുകയാണ്. എന്നാല്‍ ഇപ്പോള്‍ കളിച്ചതിനേക്കാള്‍ പത്തിരട്ടി വീര്യമുള്ള ഹിന്ദു സ്‌നേഹമാണ് ഇനി രാഹുലില്‍ നിന്ന് ഉണ്ടാവുക. ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ നിന്ന് ലഭിച്ച ഊര്‍ജവുമായിട്ടാണ് രാഹുല്‍ പുതിയ കളികള്‍ തുടങ്ങിയിരിക്കുന്നത്.

കോണ്‍ഗ്രസിന്റെ പ്ലീനറി സെഷന്‍

കോണ്‍ഗ്രസിന്റെ പ്ലീനറി സെഷന്‍

2006ല്‍ കോണ്‍ഗ്രസിന്റെ പ്ലീനറി സെഷനില്‍ വെച്ചാണ് രാഹുല്‍ ഗാന്ധി തന്റെ രാഷ്ട്രീയ കാഴ്ച്ചപ്പാടുകള്‍ വ്യക്തമാക്കുന്നത്. അന്നത്തെ ചോദ്യങ്ങള്‍ക്ക് കൃത്യമായി ഉത്തരം പറയുകയും ചെയ്തിരുന്നു അദ്ദേഹം. ത്രിവര്‍ണ പതാകയാണ് എന്റെ മതമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. ഇതില്‍ നിന്ന് അദ്ദേഹം മതനിരപേക്ഷതയാണ് ഉയര്‍ത്തിപ്പിടിക്കുന്നതെന്ന് വ്യക്തമായിരുന്നു. പിന്നീട് ബിജെപിയെയും ആര്‍എസ്എസിനെയും തുറന്നെതിര്‍ക്കുന്ന രാഹുലിനെയാണ് കണ്ടത്.

മൃദു ഹിന്ദുത്വത്തിലേക്ക്....

മൃദു ഹിന്ദുത്വത്തിലേക്ക്....

2019ലെത്തുമ്പോള്‍ രാഹുല്‍ ഈ പറഞ്ഞതിലൊക്കെ കാര്യമായ മാറ്റം വരുത്തിയിട്ടുണ്ട്. പ്രധാനമായും നിലനില്‍പ്പ് വളരെ പ്രധാന ഘടകമായിരിക്കുകയാണ്. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രയോഗിച്ച മൃദു ഹിന്ദുത്വ സമീപനം പാര്‍ട്ടിക്ക് വളരെയേറെ ഗുണം ചെയതിരിക്കുകയാണെന്ന് അദ്ദേഹത്തിന് ബോധ്യപ്പെട്ടിട്ടുണ്ട്. പിന്നീട് കര്‍ണാടകത്തിലും ഇത് വിജയിച്ചെങ്കിലും മധ്യപ്രദേശില്‍ ഇതിന്റെ വീര്യം കൂടിയിരിക്കുകയാണ്. ഹിന്ദുപാര്‍ട്ടിയാണ് കോണ്‍ഗ്രസെന്ന് ബോധ്യപ്പെടുത്തുകയാണ് പ്രധാന ലക്ഷ്യം

 ഇനി ജ്യോതിര്‍ മഠത്തിലേക്ക്...

ഇനി ജ്യോതിര്‍ മഠത്തിലേക്ക്...

രാഹുല്‍ ശിവഭക്തനാണെന്ന് കോണ്‍ഗ്രസ് തുറന്ന് പറഞ്ഞ് കഴിഞ്ഞു. അദ്ദേഹത്തിന്റെ കൈലാസ് മാനസസരോവര്‍ യാത്രയെ പാര്‍ട്ടി എടുത്ത് കാണിക്കുന്നുമുണ്ട്. ഇനി രാഹുലിന്റെ സന്ദര്‍ശനം ജ്യോതിര്‍ മഠത്തിലേക്കാണ്. ആദി ശങ്കരന്‍ സ്ഥാപിച്ച മഠങ്ങളിലൊന്നാണ് ഇത്. ഇന്ത്യയിലെ ഹിന്ദു സമൂഹത്തിന് പ്രിയപ്പെട്ട ആരാധനാ കേന്ദ്രമാണ് ഇത്. അഥര്‍വവേദത്തിന്റെ സൂക്ഷിപ്പുകാരാണ് ഇവിടെയുള്ളവര്‍ എന്നാണ് വിശ്വാസം. ഏറ്റവും പ്രശസ്തമായ തീര്‍ത്ഥാടക കേന്ദ്രമായ ജ്യോതിര്‍ മഠത്തിലേക്കുള്ള രാഹുലിന്റെ യാത്ര അദ്ദേഹത്തിന്റെ പ്രതിച്ഛായ തന്നെ മാറ്റിമറിക്കും.

 ആര്‍എസ്എസിന്റെ ആശയമോ?

ആര്‍എസ്എസിന്റെ ആശയമോ?

രാഹുലിന്റെ മാറ്റത്തിന് പിന്നില്‍ ആര്‍എസ്എസിന്റെ സ്വാധീനവും ഉണ്ടെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അടുത്തിടെ ആര്‍എസ്എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവത് രാഹുലിനെ ചടങ്ങിലേക്ക് ക്ഷണിച്ചത് അടക്കമുള്ള കാര്യങ്ങള്‍ പുതിയൊരു മാറ്റം സൂചിപ്പിക്കുന്നതാണ്. തീവ്രമായ ഹിന്ദുത്വം കൊണ്ട് ഭരിക്കാനാവില്ലെന്ന് ആര്‍എസ്എസ് നേരത്തെ തന്നെ മോദി സര്‍ക്കാരിനെ അറിയിച്ചതാണ്. എന്നാല്‍ ഇതിന് മാറ്റമില്ലാതെ വന്നതോടെ രാഹുലിനെ പ്രത്യക്ഷമല്ലാതെ ചില ആര്‍എസ്എസ് നേതാക്കള്‍ സഹായിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.

 രാഹുലിന്റെ തന്ത്രം ഇങ്ങനെ

രാഹുലിന്റെ തന്ത്രം ഇങ്ങനെ

കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പെരുമാറ്റ ചട്ടം കൊണ്ടുവന്നിരിക്കുകയാണ് രാഹുല്‍. ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുന്ന ഒരു കാര്യവും ചെയ്യരുതെന്നാണ് നിര്‍ദേശം. കോണ്‍ഗ്രസ് നേതാക്കള്‍ ടിവി ചര്‍ച്ചകളില്‍ പങ്കെടുക്കരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് മതങ്ങള്‍ക്കിടയിലെ സ്പര്‍ദ്ധ വളര്‍ത്തുമെന്നാണ് അദ്ദേഹത്തിന്റെ കണ്ടെത്തല്‍. ഹിന്ദുക്കളെ കൂടെ നിര്‍്ത്തുന്നതിനൊപ്പം മുസ്ലീം വോട്ടുകള്‍ നഷ്ടമാകരുതെന്നുമാണ് കരുതുന്നത്. വിവാദ വിഷയങ്ങളാണ് ഗോവധം, ആള്‍ക്കൂട്ട കൊലപാതകം, രാമക്ഷേത്ര നിര്‍മാണം എന്നിവയെ കുറിച്ചുള്ള ചോദ്യങ്ങളെ നേതാക്കളോട് അവഗണിക്കാനും കോണ്‍ഗ്രസ് അധ്യക്ഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

പ്രതിച്ഛായ മെച്ചപ്പെടുന്നു

പ്രതിച്ഛായ മെച്ചപ്പെടുന്നു

കോണ്‍ഗ്രസ് കപട ഹിന്ദുവാണെന്നും ഹിന്ദുത്വ താല്‍പര്യത്തിന് എതിര് നില്‍ക്കുന്നവരാണെന്നുമുള്ള പ്രചാരണം വരാതിരിക്കാന്‍ ശ്രമിക്കാനാണ് രാഹുലിന്റെ നിര്‍ദേശം. ഗുജറാത്ത് തിരഞ്ഞെടുപ്പ് മുതല്‍ പാര്‍ട്ടിയുടെ ഹിന്ദുത്വ താല്‍പര്യങ്ങളെ കുറിച്ചുള്ള അന്വേഷണവും വിലയിരുത്തലുകളും കോണ്‍ഗ്രസ് നടത്തിയിട്ടുണ്ട്. ഹിന്ദുക്കള്‍ക്ക് കോണ്‍ഗ്രസിനോടുള്ള സമീപനത്തില്‍ പുരോഗതിയുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഉത്തര്‍പ്രദേശിലും മധ്യപ്രദേശിലും രാഹുലിന്റെ ജനപ്രീതി നരേന്ദ്ര മോദിയുടെയും ശിവരാജ് സിംഗ് ചൗഹാന്റെയും മുകളിലെത്തിയിരിക്കുകയാണ്.

ആര്‍എസ്എസിന്റെ നിര്‍ദേശം

ആര്‍എസ്എസിന്റെ നിര്‍ദേശം

കോണ്‍ഗ്രസ് ഹിന്ദുത്വ നീക്കങ്ങള്‍ സജീവമാക്കിയതോടെ തന്ത്രങ്ങള്‍ മാറ്റിപിടിക്കാന്‍ ആര്‍എസ്എസ് ബിജെപിയോട് നിര്‍ദേശിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായിട്ടാണ് മുസ്ലീം വോട്ടുകള്‍ക്കായി ആര്‍എസ്എസ് രംഗത്തിറങ്ങിയിരിക്കുന്നത്. പ്രധാനമന്ത്രി ദാവൂദി ബോറ വിഭാഗത്തെ സന്ദര്‍ശിച്ചതും ഇതിന്റെ ഭാഗമാണ്. എന്നാല്‍ ഭരണത്തെ വിലയിരുത്തിയാണ് വോട്ടുകള്‍ വരുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു. ബിജെപി സര്‍ക്കാരിനെതിരെ ജനരോഷം ഉണ്ട്. അത് മുതലെടുക്കാന്‍ രാഹുലിന് സാധിക്കുമോ എന്നാണ് ചോദ്യം.

 സംശയങ്ങള്‍ നിരവധി

സംശയങ്ങള്‍ നിരവധി

ഹിന്ദുത്വ രാഷ്ട്രീയം ബിജെപിയുടെ മാത്രം കുത്തകയാണ്. ഇത് രാഹുല്‍ ഗാന്ധി ഉപയോഗിക്കുന്നത് എത്ര ഫലം ചെയ്യും. പ്രധാന പ്രശ്‌നം അദ്ദേഹം കടുത്ത മുസ്ലീം വിരുദ്ധനാവണമെന്നാണ്. അത് ഒരിക്കലും സാധ്യമല്ല. ബിജെപിയാണെങ്കില്‍ ഇത് എളുപ്പത്തില്‍ ചെയ്യുന്നുണ്ട്. ക്ഷേത്രങ്ങളും മഠങ്ങളും സന്ദര്‍ശിക്കുന്നത് വഴി ഹിന്ദുവാണെന്ന തോന്നലുണ്ടാക്കാം. പക്ഷേ അതുവഴി വോട്ട് നേടുക ദുഷ്‌കരമാവുമെന്ന് രാഷ്ട്രീയ നിരീക്ഷര്‍ പ്രവചിക്കുന്നു. എന്നാല്‍ മധ്യപ്രദേശില്‍ ഇത് ഫലിക്കുമെന്നാണ് ഇവര്‍പറയുന്നത്.

ഇനിയുള്ള നീക്കങ്ങള്‍

ഇനിയുള്ള നീക്കങ്ങള്‍

നല്ലൊരു രാഷ്ട്രീയ തന്ത്രജ്ഞനെയാണ് ഇനി രാഹുലിന് ആവശ്യം. ഹിന്ദുത്വത്തെ നേരിടാന്‍ രാഹുല്‍ സ്വീകരിക്കേണ്ടത് ക്ഷേത്ര സന്ദര്‍ശനമല്ല മറിച്ച് ജാതി സമവാക്യങ്ങളാണ്. ഗുജറാത്തില്‍ യഥാര്‍ത്ഥത്തില്‍ ജയിച്ചത് ജാതി സമവാക്യങ്ങളാണ്. നേരത്തെ യുപിയില്‍ രാഹുലിന്റെ കര്‍ഷകരുടെ വായ്പ എഴുതി തള്ളുമെന്നും മറ്റുമുള്ള വാഗ്ദാനങ്ങള്‍ നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് ഇത് ഒഴിവാക്കിയിരുന്നു. ഇത് വീണ്ടും തുടങ്ങാനാണ് രാഹുലിന്റെ നീക്കം. മുമ്പ് പ്രശാന്ത് കിഷോര്‍ പറഞ്ഞുകൊടുത്ത തന്ത്രമാണ് ഇത്.

തന്ത്രം വിജയം കാണുമോ

തന്ത്രം വിജയം കാണുമോ

ബീഹാര്‍ തിരഞ്ഞെടുപ്പില്‍ ലാലു-നിതീഷ് സഖ്യം വിജയകരമായി ഉപയോഗിച്ച രീതിയാണ് ജാതി രാഷ്ട്രീയം. മുന്നോക്ക വിഭാഗവും പിന്നോക്ക വിഭാഗവും തമ്മിലുള്ള പോരാട്ടമായിട്ടാണ് ഇതിനെ മഹാസഖ്യം പ്രചരിപ്പിച്ചിരുന്നത്. ബീഹാറിന് പുറത്തുവള്ളവര്‍ ഇവിടെ വേണ്ട എന്ന് മോദി-അമിത് ഷാ സഖ്യത്തിനെതിരെ പ്രചാരണം നടത്തുകയും ചെയ്തു. ഇതിനും ജാതിയാണ് ഉപയോഗിച്ചത്. കര്‍ണാടക തിരഞ്ഞെടുപ്പില്‍ സിദ്ധരാമയ്യ പ്രയോഗിച്ചതും ഇത് തന്നെയാണ്. ഇവരൊന്നും ഹിന്ദുവാണെന്ന് തെളിയിക്കാന്‍ ക്ഷേത്രത്തില്‍ പോയിരുന്നില്ല. എന്നാല്‍ ധാരാളം ഹിന്ദുവോട്ടുകള്‍ ലഭിക്കുകയും ചെയ്തു.

കോണ്‍ഗ്രസ് തീവ്രഹിന്ദുത്വത്തിലേക്ക്; മുസ്ലിംകളെ കൈവിടും!! നടപ്പാക്കുന്നത് ആന്റണി റിപ്പോര്‍ട്ട്കോണ്‍ഗ്രസ് തീവ്രഹിന്ദുത്വത്തിലേക്ക്; മുസ്ലിംകളെ കൈവിടും!! നടപ്പാക്കുന്നത് ആന്റണി റിപ്പോര്‍ട്ട്

ഇന്ത്യ പാകിസ്താന്‍ ചര്‍ച്ച പുനരാരംഭിക്കണം... മോദിക്ക് കത്തയച്ച് ഇമ്രാന്‍ഖാന്‍!!ഇന്ത്യ പാകിസ്താന്‍ ചര്‍ച്ച പുനരാരംഭിക്കണം... മോദിക്ക് കത്തയച്ച് ഇമ്രാന്‍ഖാന്‍!!

English summary
how rahul gandhi is using hindutva lite to make comeback
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X