കമല്‍നാഥിനെ മുഖ്യമന്ത്രിയാക്കാന്‍ കാരണമെന്ത്..... എല്ലാം രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശ പ്രകാരം!!
ദില്ലി: മധ്യപ്രദേശില്‍ കമല്‍നാഥിനെ മുഖ്യമന്ത്രിയാക്കിയത് അപ്രതീക്ഷിത നീക്കമായിരുന്നു. എല്ലാ പ്രതീക്ഷകളും ജോതിരാദിത്യ സിന്ധ്യക്ക് ഒപ്പമായിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നടത്തിയ നീക്കത്തില്‍ സിന്ധ്യ ഔട്ടാവുകയായിരുന്നു. എന്നാല്‍ സിന്ധ്യ ഇതില്‍ ഒട്ടും അനിഷ്ടം കാണിച്ചതുമില്ല. ഇവിടെയാണ് രാഹുലിന്റെ തന്ത്രം വിജയിച്ചത്. പ്രധാനമായും മുഖ്യമന്ത്രി പദം സിന്ധ്യക്ക് കിട്ടാതിരിക്കാന്‍ കാരണങ്ങള്‍ നിരവധിയാണ്.
രാഹുല്‍ ഇതിന് പുറമേ ജനപ്രീതി വരെ അളന്നപ്പോള്‍ കമല്‍നാഥിനാണ് മുന്‍തൂക്കം ലഭിച്ചത്. പക്ഷേ അത് മാത്രമല്ല കാരണങ്ങള്‍ ഒരു മുതിര്‍ന്ന ഹൈക്കമാന്‍ഡ് നേതാവ് ഇതിന് പിന്നില്‍ നിന്ന് എല്ലാം നീക്കങ്ങളും നടത്തിയെന്നാണ് വ്യക്തമാകുന്നത്. ഇയാള്‍ രാഹുല്‍ ഗാന്ധിയുടെ അടുപ്പക്കാരനുമാണ്. ഇതാണ് കമല്‍നാഥിനെ പരിഗണിക്കാനുള്ള യഥാര്‍ത്ഥ കാരണം. എന്തായാലും രാഹുലിന്റെ തിരഞ്ഞെടുപ്പ് വന്‍ വിജയമായിരിക്കുകയാണ്.

രാഹുലിന്റെ വളര്‍ച്ച
രാഹുല്‍ അദ്ഭുതകരമായ രീതിയിലാണ് മുഖ്യമന്ത്രിയെ തിരഞ്ഞെടുത്തതെന്ന് നേതാക്കള്‍ വ്യക്തമാക്കുന്നു. അവസാന നിമിഷം മുഖ്യമന്ത്രിമാരെ തിരഞ്ഞെടുക്കുക എന്നതാണ് രാഹുലിന്റെ സ്റ്റൈലെന്ന് മുതിര്‍ന്ന നേതാക്കള്‍ പറയുന്നു. ഇന്ദിരാ ഗാന്ധിയും രാജീവ് ഗാന്ധിയും ഈ രീതിയാണ് സ്വീകരിച്ചത്. അതില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ടാണ് രാഹുല്‍ ഓരോ നീക്കങ്ങളും നടത്തിയത്. നിലവില്‍ പാര്‍ട്ടിയുടെ സംഘടന എത് വിധത്തില്‍ മുന്നോട്ട് പോകണമെന്ന് രാഹുലാണ് തീരുമാനിക്കുന്നത്. ഒരുവര്‍ഷം മുമ്പ് അങ്ങനെയല്ലായിരുന്നു.

കമല്‍നാഥിനെ തിരഞ്ഞെടുത്തത്....
കമല്‍നാഥാണ് മധ്യപ്രദേശിലെ ഉറങ്ങി കിടക്കുന്ന കോണ്‍ഗ്രസ് നേതൃത്വത്തെ ശക്തിപ്പെടുത്തിയത്. പാര്‍ട്ടിയില്‍ നിന്ന് അകന്ന് നിന്നിരുന്ന ദിഗ്വിജയ് സിംഗും, അത്ര ആക്ടീവല്ലാതിരുന്ന ജോതിരാദിത്യ സിന്ധ്യയെയും നേതൃത്വത്തിന്റെ ഭാഗമാക്കിയത് അദ്ദേഹമാണ്. ഇരുവരെയും രാഹുലുമായി തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ കൂടിക്കാഴ്ച്ചയ്ക്ക് അവസരമൊരുക്കിയത് കമല്‍നാഥായിരുന്നു. ഈ യോഗത്തിലാണ് പാര്‍ട്ടിയെ വീണ്ടും ശക്തിപ്പെടുത്താന്‍ കമല്‍നാഥിന് സാധിച്ചത്.

നേതാക്കളുടെ മത്സരം
രാഹുല്‍ ഗാന്ധിയുമായുള്ള ചര്‍ച്ച കോണ്‍ഗ്രസിന് വഴിത്തിരിവാകുകയായിരുന്നു. ഈ യോഗത്തില്‍ വെച്ച് ഇരുവരും പറഞ്ഞ വാക്കുകള്‍ രാഹുലിനെ ഞെട്ടിപ്പിക്കുന്നതായിരുന്നു. മുഖ്യമന്ത്രിയാക്കുകയാണെങ്കില്‍ ഞങ്ങളില്‍ രണ്ടില്‍ നിന്നൊരാളെ തിരഞ്ഞെടുക്കണമെന്നായിരുന്നു ഇരുവരും ആവശ്യം. ഇല്ലെങ്കില്‍ മധ്യപ്രദേശില്‍ കോണ്‍ഗ്രസ് ഉണ്ടാവില്ലെന്നും ഇവര്‍ പറഞ്ഞു. ബിജെപിയോടാണ് ഞങ്ങള്‍ക്ക് പോരാടേണ്ടത്. അല്ലാതെ പരസ്പരം അല്ലെന്നും ഇരുവരും പറഞ്ഞു. ഇവിടെ കമല്‍നാഥിന് സാധ്യത തെളിഞ്ഞത്.

രാഹുലിന്റെ ദീര്‍ഘ വീക്ഷണം
ഇരുവരുടെയും പ്രഖ്യാപനത്തിന് പിന്നാലെ രാഹുല്‍ കമല്‍നാഥിനെ കോണ്‍ഗ്രസ് സംസ്ഥാന അദ്യക്ഷനാക്കുകയായിരുന്നു. സിന്ധ്യയും ദിഗ്വിജയ് സിംഗും പരസ്പര വിദ്വേഷം മറക്കുകയുമായിരുന്നു. ആറു മാസം കൊണ്ട് പാര്‍ട്ടിയുടെ സംഘടനാ അടിത്തറ കമല്‍നാഥ് ശക്തമാക്കി. ഇതെല്ലാം രാഹുല്‍ ഗാന്ധി നിര്‍ദേശിച്ചതിന് അനുസരിച്ചായിരുന്നു. അണിയറയില്‍ ഇരുന്ന് കാര്യങ്ങള്‍ മുന്നോട്ട് കൊണ്ട് പോയത് ദിഗ്വിജയ് സിംഗാണ്. രണ്ട് തവണ മുഖ്യമന്ത്രിയായത് കൊണ്ട് സംഘടനയിലുള്ളവരെയെല്ലാം അദ്ദേഹത്തിനറിയാമായിരുന്നു. രാഹുല്‍ ഇതറിഞ്ഞ് കൊണ്ട് അദ്ദേഹത്തെ നിയമിച്ചത്.

ദിഗ്വിജയ് സിംഗിന്റെ ഇടപെടല്‍
കമല്‍നാഥ് ദിഗ്വിജയ് സിംഗും ജോതിരാദിത്യ സിന്ധ്യയും ഒരുമിച്ച് വരാതിരിക്കാന്‍ പരമാവധി ശ്രമിച്ചിരുന്നു. സ്ക്രീനിംഗ് കമ്മിറ്റിയില്‍ ഇരുവരെയും ഒരുമിച്ച് കൊണ്ടുപോകുന്നതില്‍ കമല്‍നാഥ് വഹിച്ച പങ്കാണ് രാഹുലിനെ ആകര്‍ഷിച്ചത്. പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ കമല്‍നാഥിനുള്ള കഴിവും സിന്ധ്യക്കുള്ള പോരായ്മയും രാഹുല്‍ മുഖ്യമന്ത്രിയെ പരിഗണിക്കുമ്പോള്‍ നിര്‍ണായകമാവുകയായിരുന്നു. മാധ്യമങ്ങള്‍ കോണ്‍ഗ്രസിലെ ഉള്‍പ്പോരിനെ കുറിച്ച് എഴുതിയപ്പോള്‍ കമല്‍നാഥിനെ സിംഗിനെയും സിന്ധ്യയെയും ഒരുമിച്ചിരുത്തിയാണ് പ്രശ്നം പരിഹരിച്ചത്.

തിരഞ്ഞെടുപ്പ് ശേഷം
തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിച്ചതിന് പിന്നാലെ സിന്ധ്യ മുഖ്യമന്ത്രി പദം രാഹുലിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ രാഹുല്‍ അദ്ദേഹത്തോട് കാത്തിരിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇവിടെ ദിഗ്വിജയ് സിംഗിന്റെ നിര്‍ദേശവും രാഹുല്‍ ഗൗരവത്തോടെ എടുത്തു. കമല്‍നാഥിനെ ഭരണപരമായ മികവ് കോണ്‍ഗ്രസിന് ഗുണം ചെയ്യുമെന്നാണ് രാഹുല്‍ വിലയിരുത്തിയത്. കര്‍ഷക വായ്പ എഴുതി തള്ളുന്നത് അടക്കമുള്ള ഗൗരവപ്പെട്ട തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങല്‍ പെട്ടെന്ന പാലിക്കണമെന്ന് രാഹുല്‍ കമല്‍നാഥിനോട് നിര്‍ദേശിച്ചിട്ടുണ്ട്.

ശക്തി ആപ്പും കൈവിട്ടു
തൊഴിലവസരങ്ങളാണ് കമല്‍നാഥിന് മുന്നിലുള്ള വെല്ലുവിളി. വ്യാപാരികളുമായുള്ള അദ്ദേഹത്തിന്റെ ബന്ധം അവിടെയും കോണ്‍ഗ്രസിനെ സഹായിക്കും. സിന്ധ്യയെ രാഹുല്‍ കൈവിട്ടതിന് മറ്റൊരു കാരണം ശക്തി ആപ്പാണ്. അതിലൂടെ ലഭിച്ച മറുപടിയില്‍ എല്ലാവരും ഒരുപോലെ തിരഞ്ഞെടുത്തത് കമല്‍നാഥിനെയാണ്. ഇക്കാര്യം സിന്ധ്യയെ രാഹുല്‍ അറിയിക്കുകയും ചെയ്തു. മറ്റൊന്ന് ദില്ലിയില്‍ തനിക്കൊപ്പം സിന്ധ്യയുടെ സാന്നിധ്യം ഉണ്ടാവണമെന്ന് രാഹുല്‍ നിര്‍ദേശിച്ചിട്ടുണ്ട്.

സിന്ധ്യയെ അനുനയിപ്പിച്ചു
രാഹുലിന്റെ മിടുക്ക് ഏറ്റവും പ്രകടമായത് സിന്ധ്യയെ അനുനയിപ്പിക്കുന്നതിലാണ്. ദില്ലിയിലെ ഷാംഗ്രി ലാ ഹോട്ടലില്‍ വെച്ചായിരുന്നു രാഹുല്‍ അദ്ദേഹത്തിന്റെ പിണക്കം മാറ്റിയത്. ഇരുവരും ഒരുമിച്ച് ഭക്ഷണം കഴിക്കുകയും ചെയ്തു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ സിന്ധ്യക്ക് വലിയ റോള്‍ ഉണ്ടെന്നാണ് രാഹുല്‍ സൂചിപ്പിക്കുന്നത്. അദ്ദേഹത്തെ ഇത്തവണ കേന്ദ്രത്തില്‍ ഉന്നത സ്ഥാനത്തെത്തിക്കാനാണ് രാഹുല്‍ ലക്ഷ്യമിടുന്നത്. സിന്ധ്യക്ക് അതുകൊണ്ട് തന്നെ മുഖ്യമന്ത്രി പദം നഷ്ടപ്പെട്ടതില്‍ യാതൊരു പ്രശ്നവുമില്ല.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications