ഒരു വര്‍ഷമായി അമ്മായിയമ്മയ്ക്ക് മരുമകള്‍ നല്കിയത് മൂത്രമൊഴിച്ച ചായ
ഒരു വര്‍ഷമായി അമ്മായിയമ്മയ്ക്ക് മരുമകള്‍ നല്കിയത് മൂത്രമൊഴിച്ച ചായ
ഇന്‍ഡോര്‍ : അമ്മായിയമ്മമാരുടെ ശ്രദ്ധയ്ക്ക് മരുമക്കളെ നന്നായി നോക്കിക്കോളു അല്ലേല്‍ പണി കിട്ടുവേ... തന്നെ അടിമയെപ്പോലെ പണിയെടുപ്പിച്ച ഭര്‍ത്താവിനും അയാളുടെ മാതാപിതാക്കള്‍ക്കും ഇന്‍ഡോര്‍ സ്വദേശിനിയായ രേഖ നാഗവംശി കൊടുത്ത ശിക്ഷ എന്താണെന്നറിയാമോ?
കുറച്ചു കടുപ്പമേറിയതാണ് ശിക്ഷ. അമ്മായിഅമ്മയ്ക്ക് രേഖ നാഗവംശി ചായയില്‍ മൂത്രമൊഴിച്ചാണ് നല്‍കിയത്. കഴിഞ്ഞ ഒരു വര്‍ഷമായി ഇങ്ങനെതന്നെയാണ് ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ക്ക് ചായ നല്‍കിയിരുന്നതെന്ന് രേഖ സമ്മതിച്ചതായി എന്‍ഡിടിവി റിപ്പോര്‍ട്ടില്‍ പറയുന്നു.

ദീപക്കുമായി രേഖയുടെ വിവാഹം കഴിഞ്ഞിട്ട് എട്ടു വര്‍ഷമായി . ഭര്‍ത്താവ് രേഖയെ ഒരു അടിമയേപ്പോലെയാണ് പരിഗണിച്ചിരുന്നതെന്ന് രേഖയുടെ സുഹൃത്തുക്കളും പറയുന്നു. ഇതേത്തുടര്‍ന്ന് സ്വന്തം വീട്ടിലേക്ക് മടങ്ങിയ രേഖയെ ഭര്‍ത്താവ് തിരികെ വിളിച്ചു കൊണ്ടു പോവുകയും വീട്ടുജോലികള്‍ ഭര്‍ത്താവു തന്നെ ചെയ്യണമെന്ന വ്യവസ്ഥയില്‍ രേഖ മടങ്ങിയെത്തി. എന്നാല്‍ ദീപക്ക് വീട്ടുജോലികള്‍ ചെയ്യുന്നതിനെ മാതാപിതാക്കള്‍ എതിര്‍ത്തു.
എന്നാല്‍ തന്റെ ജീവിതത്തില്‍ ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ അനാവശ്യമായി ഇടപെട്ടതാണ് രേഖയെ പ്രകോപിപ്പിച്ചത്. ചായയില്‍ മൂത്രമൊഴിക്കുന്നത് കണ്ടെത്തിയത് അമ്മായിഅമ്മ തന്നെയായിരുന്നു. ഇവര്‍ രേഖയ്‌ക്കെതിരെ ഇപ്പോള്‍ പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്.












Click it and Unblock the Notifications