കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസിനെ ഇല്ലാതാക്കാന്‍ ആര്‍എസ്എസ് തന്ത്രം; രഹസ്യനീക്കം പുറത്ത്, പേര് വെളിപ്പെടുത്താതെ...

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസിനെ തളര്‍ത്തുക എന്ന ലക്ഷ്യത്തോടെ ആര്‍എസ്എസ് നടത്തുന്ന രഹസ്യനീക്കങ്ങള്‍ പുറത്ത്. വോട്ടുകള്‍ കോണ്‍ഗ്രസിന് എതിരാക്കുകയും ബിജെപിക്ക് അനുകൂലമാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ആര്‍എസ്എസ് നടത്തുന്ന നീക്കങ്ങള്‍ സംബന്ധിച് വിവരങ്ങളാണ് ന്യൂസ് 18 പുറത്തുവിട്ടിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ആര്‍എസ്എസ് പ്രത്യേക വിങ് പ്രവര്‍ത്തനം സജീവമാക്കിയത് തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പാണ്. ഇപ്പോഴും പ്രവര്‍ത്തനം സജീവമാണ്.

രാജസ്ഥാനില്‍ ആര്‍എസ്എസ് നടത്തുന്ന പ്രവര്‍ത്തനങ്ങളാണ് ഇതിന് ചുക്കാന്‍ പിടിക്കുന്നവരില്‍ ഒരാള്‍ തന്നെ വെളിപ്പെടുത്തിയിരിക്കുന്നത്. പേരെടുത്ത് കോണ്‍ഗ്രസിനെ വിമര്‍ശിക്കാതെയാണ് ആര്‍എസ്എസിന്റെ പ്രാചാരണം. എന്നാല്‍ ജനമനസുകള്‍ കോണ്‍ഗ്രസിന് എതിരാകുകയും ചെയ്യും. തുടര്‍ച്ചയായി കോണ്‍ഗ്രസ് വിരുദ്ധത പ്രചരിപ്പിക്കുകയാണ് ചെയ്യുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ.....

സോഷ്യല്‍ മീഡിയ വഴി

സോഷ്യല്‍ മീഡിയ വഴി

സോഷ്യല്‍ മീഡിയയിലാണ് ആര്‍എസ്എസ്സിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം. പരസ്യമായി ആര്‍എസ്എസ് നടത്തുന്ന പ്രചാരണത്തിന് പുറമെയാണിത്. ബിജെപിക്ക് രാജസ്ഥാനില്‍ വന്‍ തിരിച്ചുവരവ് ഒരുക്കുകയാണ് ആര്‍എസ്എസിന്റെ ലക്ഷ്യം.

ആറ് മാസം മുമ്പ്

ആറ് മാസം മുമ്പ്

ബിജെപിയുടെ ഭരണത്തിന് അന്ത്യം കുറിച്ച കഴിഞ്ഞ ഡിസംബറിലാണ് കോണ്‍ഗ്രസ് രാജസ്ഥാനില്‍ അധികാരത്തിലെത്തിയത്. മികച്ച മുന്നേറ്റമാണ് രാജസ്ഥാനില്‍ കോണ്‍ഗ്രസ് നടത്തിയത്. ഭരണവിരുദ്ധ വികാരവും കോണ്‍ഗ്രസിന്റെ കര്‍ഷക അനുകൂല പ്രഖ്യാപനവുമാണ് അവര്‍ക്ക് ഗുണം ചെയ്തത്.

തിരിച്ചുപിടിക്കണം

തിരിച്ചുപിടിക്കണം

എന്നാല്‍, നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിച്ചെങ്കിലും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരിച്ചുപിടിക്കണമെന്നും ബിജെപിക്ക് സീറ്റ് വര്‍ധിപ്പിക്കണമെന്നുമുള്ള ലക്ഷ്യത്തോടെയാണ് ആര്‍എസ്എസ് രഹസ്യമായി പ്രചാരണം നടത്തുന്നത്.

പൊതുജനാഭിപ്രായം

പൊതുജനാഭിപ്രായം

പൊതുജനാഭിപ്രായം കോണ്‍ഗ്രസിന് എതിരാക്കുകയാണ് ആര്‍എസ്എസ് തന്ത്രം. സര്‍ക്കാരിന്റെ ഓരോ നയങ്ങളെയും വിമര്‍ശിച്ച് സോഷ്യല്‍ മീഡിയകളില്‍ തുടര്‍ച്ചയായി കുറിപ്പുകളും വീഡിയോകളും പോസ്റ്റ് ചെയ്യും. എന്നാല്‍ ബിജെപിയെ പേരെടുത്ത് അനുകൂലിക്കുകയുമില്ല.

കോണ്‍ഗ്രസ് വിരുദ്ധ വികാരം

കോണ്‍ഗ്രസ് വിരുദ്ധ വികാരം

കോണ്‍ഗ്രസ് വിരുദ്ധ വികാരം ആളിക്കത്തിക്കുക എന്ന ലക്ഷ്യത്തോടെ ഒട്ടേറെ വാട്‌സ് ആപ്പ് ഗ്രൂപ്പുകള്‍ ആര്‍എസ്എസ് ഒരുക്കിയിട്ടുണ്ട്. ഇതുവഴിയാണ് സര്‍ക്കാര്‍ വിരുദ്ധ വികാരം രാജസ്ഥാനിലുണ്ടാക്കുന്നത്. വാട്‌സ് ആപ്പ് ഗ്രൂപ്പുകള്‍ക്ക് ചുക്കാന്‍ പിടിക്കുന്നവരില്‍ ഒരാളാണ് ദേശീയ മാധ്യമത്തോട് വിവരങ്ങള്‍ വിശദീകരിച്ചത്.

നീക്കം ഇങ്ങനെ

നീക്കം ഇങ്ങനെ

ബിജെപി ഇത്തവണ വന്‍ തരംഗമുണ്ടാക്കണം എന്ന് തങ്ങള്‍ ഉദ്ദേശിക്കുന്നില്ല. എന്നാല്‍ വന്‍തോതില്‍ സീറ്റ് നഷ്ടപ്പെടുന്നത് തടയണം. തങ്ങളുടെ ഗ്രൂപ്പുകളില്‍ ബിജെപി പ്രവര്‍ത്തകരെ അംഗങ്ങളാക്കില്ല. ബിജെപിയുമായി പരസ്യമായി അനുഭാവം പ്രകടിപ്പിക്കുന്നതവും ഗ്രൂപ്പിന് പുറത്തായിരിക്കുമെന്ന് പ്രാന്ത പ്രചാരക് ടോളി എന്ന പേരില്‍ പരിചയപ്പെടുത്തിയ വ്യക്തി പറയുന്നു.

 വ്യത്യസ്ത തലത്തില്‍

വ്യത്യസ്ത തലത്തില്‍

വാട്‌സ് ആപ്പ് ഗ്രൂപ്പുകളുടെ പ്രവര്‍ത്തനം വ്യത്യസ്ത തലത്തിലായി വിഭജിച്ചിട്ടുണ്ട്. പ്രാന്ത തലം, വിഭാഗ് തലം, മഹാനഗര്‍ തലം എന്നിങ്ങനെ. പ്രദേശത്തെ അംഗസംഖ്യയുടെ തോത് അനുസരിച്ച് ഗ്രൂപ്പുകളുടെ എണ്ണം വര്‍ധിപ്പിക്കും.

സംശയം ജനിപ്പിക്കുക

സംശയം ജനിപ്പിക്കുക

ഗ്രൂപ്പുകളില്‍ വരുന്ന പോസ്റ്റില്‍ ഒരിടത്തും ബിജെപിയെ പേരെടുത്ത് പരാമര്‍ശിക്കരുത് എന്ന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിഷ്പക്ഷമാണ് എന്ന തോന്നലുണ്ടാക്കാന്‍ വേണ്ടിയാണിത്. വോട്ടര്‍മാരുടെ മനസില്‍ കോണ്‍ഗ്രസിനെതിരെ സംശയം ജനിപ്പിക്കുക മാത്രമാണ് ഇവര്‍ ചെയ്യുക.

നോട്ടയ്ക്ക് വോട്ട് ചെയ്യരുത്

നോട്ടയ്ക്ക് വോട്ട് ചെയ്യരുത്

കോണ്‍ഗ്രസില്‍ സംശയം ജനിപ്പിക്കുകയും അതോടൊപ്പം തന്നെ നോട്ടയ്ക്ക് വോട്ട് ചെയ്യരുതെന്ന് പ്രത്യേകം ആവശ്യപ്പെടുകയും ചെയ്യും. വോട്ട് ചെയ്യാന്‍ പ്രേരിപ്പിക്കും. എന്നാല്‍ സര്‍ക്കാരിനെതിരെ പ്രചാരണം നടത്തും. പക്ഷേ, നോട്ടയ്ക്ക് വോട്ട് ചെയ്യാനും പാടില്ല. സ്വാഭാവികമായും ബദലായി ബിജെപിയെ ജനം കാണുമെന്നാണ് ഗ്രൂപ്പ് ആര്‍എസ്എസ് പ്രതീക്ഷ.

 നോട്ട വെല്ലുവിളി

നോട്ട വെല്ലുവിളി

നോട്ടയെ സംബന്ധിച്ച് എടുത്തു പറയാന്‍ മറ്റൊരു കാരണവുമുണ്ട്. രാജസ്ഥാനിലും മധ്യപ്രദേശിലും നിയമസഭാ തിരഞ്ഞെടുപ്പില്‍ നോട്ടയ്ക്ക് ഒട്ടേറെ വോട്ടുകള്‍ വീണിരുന്നു. ചില മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് ജയിച്ച വോട്ടിനേക്കാള്‍ വരികയും ചെയ്തു. ബിജെപിയോടും കോണ്‍ഗ്രസിനോടും താല്‍പ്പര്യമില്ലാത്തവര്‍ വര്‍ധിച്ചുവെന്ന് സാരം.

ഓരോ പ്രദേശങ്ങള്‍ക്കും

ഓരോ പ്രദേശങ്ങള്‍ക്കും

ഇക്കാര്യം മനസിലാക്കിയാണ് നോട്ടയ്ക്ക് വോട്ട് ചെയ്ത് പാഴാക്കരുത് എന്ന പ്രചാരണം നടത്തുന്നത്. ഓരോ പ്രദേശങ്ങള്‍ക്കും പ്രത്യേകം സന്ദേശങ്ങളാണ് തയ്യാറാക്കുക. പ്രദേശത്തെ ആവശ്യങ്ങള്‍ കണക്കിലെടുത്താണ് സന്ദേശം പോസ്റ്റ് ചെയ്യുന്നത്. അത് ജനങ്ങളുടെ വികാരം ഉണര്‍ത്തുമെന്ന് ആര്‍എസ്എസ് കരുതുന്നു.

പ്രിയങ്കയുടെ പിന്‍മാറ്റം

പ്രിയങ്കയുടെ പിന്‍മാറ്റം

പ്രിയങ്കാ ഗാന്ധി വാരണാസിയില്‍ മല്‍സരിക്കുമെന്ന് സൂചിപ്പിച്ചതും പിന്നീട് പിന്‍മാറിയതും തന്ത്രങ്ങളുടെ ഭാഗമാണെന്നും ഗ്രൂപ്പുകളില്‍ പ്രചരിപ്പിക്കുന്നു. വാരണാസിയില്‍ പ്രിയങ്ക പിന്‍മാറിയതോടെ ബിജെപിയുടെ ജയം എളുപ്പമാണെന്ന് പ്രവര്‍ത്തകര്‍ക്ക് തോന്നിപ്പിക്കുകയാണ് കോണ്‍ഗ്രസ് ചെയ്തതെന്നാണ് പ്രചാരണം. ഇതുമൂലം വോട്ട് ചെയ്യാന്‍ ബിജെപി പ്രവര്‍ത്തകര്‍ ആവേശം കാണിക്കാതിരിക്കുമെന്ന് ആര്‍എസ്എസ് ഭയക്കുന്നു.

ആയിരത്തിലധികം ഗ്രൂപ്പുകള്‍

ആയിരത്തിലധികം ഗ്രൂപ്പുകള്‍

രാജസ്ഥാനില്‍ ആയിരത്തിലധികം വാട്‌സ് ഗ്രൂപ്പുകളാണ് ആര്‍എസ്എസ് തയ്യാറാക്കിയിരിക്കുന്നത്. ബിജെപിയുടെത് ഇതിന് പുറമെയാണ്. ബിജെപി ഗ്രൂപ്പില്‍ പരസ്യമായ രാഷ്ട്രീയ ചായ്‌വ് പ്രകടിപ്പിക്കുന്ന പ്രചാരണമാണ് നടക്കുക. എന്നാല്‍ ആര്‍എസ്എസ് ഗ്രൂപ്പില്‍ മറിച്ചാകും.

 26 അംഗ സംഘം

26 അംഗ സംഘം

നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം താനുള്‍പ്പെടുന്ന 26 അംഗ സംഘം പ്രത്യേക യോഗം ചേരുകയും സോഷ്യല്‍ മീഡിയ പ്രചാരണം ശക്തിപ്പെടുത്തുന്ന തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുകയും ചെയ്തുവെന്ന് ആര്‍എസ്എസ് ബന്ധമുള്ള അങ്കുര്‍ സോണി പറയുന്നു. സംസ്ഥാന ബിജെപി നേതാക്കള്‍ ഉള്‍പ്പെടുന്ന സംഘമാണ് ഗ്രൂപ്പുകള്‍ക്ക് മേല്‍ന്നോട്ടം വഹിക്കുന്നതെന്നും സോണി പറഞ്ഞു.

ആളില്ലാത്ത കോണ്‍ഗ്രസ് പരിപാടികള്‍

ആളില്ലാത്ത കോണ്‍ഗ്രസ് പരിപാടികള്‍

ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും പ്രചാരണ ചിത്രങ്ങളും ഗ്രൂപ്പുകളില്‍ പോസ്റ്റ് ചെയ്യും. ബിജെപിയുടെതില്‍ ജനം തിങ്ങിനിറഞ്ഞ പോസ്റ്റുകളാണ് പങ്കുവെക്കുക. എന്നാല്‍ കോണ്‍ഗ്രസ് പരിപാടികളില്‍ ജനം കുറവുള്ള ചിത്രങ്ങളും പങ്കുവെക്കും. ഇതെല്ലാം ജനങ്ങളില്‍ ബിജെപിയോട് താല്‍പ്പര്യം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ചെയ്യുന്നത്.

വാരണാസി ഗതി മാറുന്നു!! മോദിക്ക് വെല്ലുവിളി തേജ് ബഹാദൂര്‍; പിന്തുണയേറി, അയോഗ്യനാക്കാന്‍ സാധ്യതവാരണാസി ഗതി മാറുന്നു!! മോദിക്ക് വെല്ലുവിളി തേജ് ബഹാദൂര്‍; പിന്തുണയേറി, അയോഗ്യനാക്കാന്‍ സാധ്യത

English summary
How RSS is Running a Silent Social Media Campaign to Give Heft to BJP in Rajasthan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X