കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇത്രയധികം കലാം വിരോധികള്‍ ഇവിടെ ഉണ്ടായിരുന്നോ?

  • By Muralidharan
Google Oneindia Malayalam News

പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഒരു ചൂല് കൊടുത്താല്‍ നിലംതൂക്കാന്‍ വരെ ഒരുക്കമായിരുന്ന ഒരു രാഷ്ട്രപതി നമുക്ക് ഉണ്ടായിരുന്നു - പേര് ഗ്യാനി സെയില്‍സിങ്. അതേ പ്രധാനമന്ത്രിക്ക് വേണ്ടി കണ്ണുംപൂട്ടി അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച മറ്റൊരു രാഷ്ട്രപതിയും നമുക്ക് ഉണ്ടായിരുന്നു - പേര് ഫക്രുദീന്‍ അലി അഹമ്മദ്. ഭാഗ്യം ഇവരാരും ഭരിക്കുന്ന കാലത്ത് സോഷ്യല്‍ മീഡിയയ്ക്ക് ഇന്നത്തെ പ്രതാപമുണ്ടായിരുന്നില്ല.

അബ്ദുള്‍ കലാമിന്റെ കൂടുതല്‍ ചിത്രങ്ങള്‍ കാണാം....

ഈ പറഞ്ഞ രണ്ട് രാഷ്ട്രപതിമാരുടെയും കൂട്ടത്തിലലല്ല എന്തായാലും എ പി ജെ അബ്ദുള്‍ കലാമിന് സ്ഥാനം. കെ ആര്‍ നാരായണനെയും എസ് രാധാകൃഷ്ണനെയും പോലെ പ്രഗത്ഭമതികളായ രാഷ്ട്രപതിമാര്‍ക്കൊപ്പമാണ് കലാമിനെ രാജ്യം കാണുന്നത്. രാഷ്ട്രപതിയായിരുന്ന കാലത്തോ അതിന് മുമ്പോ പിന്നീടോ ഒരു വിവാദത്തിലും അദ്ദേഹം പേര് കേള്‍പ്പിച്ചിട്ടില്ല.

എന്നാല്‍ മരണശേഷം എ പി ജെ അബ്ദുള്‍കലാമിന് നേരെ വിമര്‍ശനം ഉയര്‍ത്തുകയാണ് സോഷ്യല്‍ മീഡിയ. ജീവിച്ചിരുന്ന കാലത്ത് പോലും ഉണ്ടാകാത്ത വിധം വിമര്‍ശനങ്ങളാണ് ഉയരുന്നത്. ഇതിന് കാരണമോ, മതവും രാഷ്ട്രീയവും. കാണൂ, സോഷ്യല്‍ മീഡിയ കലാമിനെ അപമാനിക്കുന്ന വിധം

ഗുജറാത്ത് കലാപം എവിടെ കലാം എവിടെ

ഗുജറാത്ത് കലാപം എവിടെ കലാം എവിടെ

പ്രസിഡണ്ട് സ്ഥാനത്തിരുന്നുകൊണ്ട് ഗുജറാത്ത് കലാപത്തിന് നേരെ ഒരക്ഷരം മിണ്ടാത്ത ആള്‍ - അബ്ദുള്‍ കലാമിനെ ആക്ഷേപിക്കുന്നത് ഇങ്ങനെയാണ്. എന്നാല്‍ എന്തായിരുന്നു സത്യം. ഗുജറാത്ത് കലാപം നടക്കുമ്പോള്‍ അബ്ദുള്‍ കലാമായിരുന്നില്ല രാഷ്ട്രപതി. മലയാളിയായ കെ ആര്‍ നാരായണനായിരുന്നു.

 ടെക്‌നോളജി വിദഗ്ധന്‍

ടെക്‌നോളജി വിദഗ്ധന്‍

അബ്ദുള്‍ കലാമിനെ ശാസ്ത്രജ്ഞന്‍ എന്ന് വിളിക്കുന്നതിലാണ് സോഷ്യല്‍ മീഡിയയിലെ മലയാളികള്‍ക്ക് മാരകമായ എതിര്‍പ്പുള്ളത്. അവരുടെ ഭാഷയില്‍ കലാം വെറുമൊരു ടെക്‌നോളജി വിദഗ്ധന്‍ മാത്രമാണ്. ഇതിനെ ന്യായീകരിക്കാന്‍ ടെക്‌നോളജി ക്ലാസുകള്‍ വരെ നല്‍കാന്‍ തയ്യാറാണ് പലരും.

 മതവാദികളും ആക്ടിവിസ്റ്റുകളും

മതവാദികളും ആക്ടിവിസ്റ്റുകളും

അബ്ദുള്‍ കലാമിന്റെ മതവിശ്വാസം ഇഴകീറി പരിശോധിക്കുന്ന മതവാദികളും ഇടതുപക്ഷ ആക്ടിവിസ്റ്റുകളുമാണ് കലാമിനെ വിമര്‍ശിക്കുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന രണ്ട് തരം ആളുകള്‍.

 കാഫിറാണ് പോലും

കാഫിറാണ് പോലും

ഗാന്ധിജി കാഫിറാണ് സ്വര്‍ഗം കിട്ടില്ല എന്ന് പറയുന്നവരുണ്ട്. അവര്‍ക്ക് അബ്ദുള്‍ കലാമും കാഫിറാണ്. കലാമിനും സ്വര്‍ഗം കിട്ടില്ല എന്നിവര്‍ കട്ടായം പറയുന്നു. സരസ്വതീപൂജ ചെയ്യുന്നു എന്ന പേരിലാണ് കലാമിന്റെ ചിത്രം ഇവര്‍ പ്രചരിപ്പിക്കുന്നത്.

 ഇസ്ലാം എന്തെന്ന് അറിയാത്ത കലാം

ഇസ്ലാം എന്തെന്ന് അറിയാത്ത കലാം

ഇസ്ലാമായിട്ടും ജീവിതകാലം മുഴുവന്‍ ഇസ്ലാം എന്തെന്ന് അറിയാതെ ജീവിച്ചു എന്നാണ് സ്വര്‍ഗം നിഷേധിക്കുന്നതിന് കാരണമായി പറയുന്നത്. വിഗ്രഹാരാധനയും ആള്‍ദൈവങ്ങളെ ആരാധിക്കലും ഒന്നും കലാമിന് വിഷയം ആയിരുന്നില്ല എന്നും ഇവര്‍ കുണ്ഠിതപ്പെടുന്നു

 ഫാസിസ്റ്റുകളുടെ ആള്‍?

ഫാസിസ്റ്റുകളുടെ ആള്‍?

എ പി ജെ അബ്ദുള്‍ കലാമിന് നേരെ നടക്കുന്ന വിമര്‍ശിക്കുന്നതില്‍ ഒരു കൂട്ടര്‍ ഇടത് രാഷ്ട്രീയ ചേരിയിലുള്ളവരാണ്. കാരണം ലളിതം, ബി ജെ പി കേന്ദ്രം ഭരിക്കുന്ന സമയത്താണ് കലാം രാഷ്ട്രപതിയാകുന്നത്. അതോടെ കലാമിനെ അവര്‍ ഫാസിസ്റ്റുകളുടെ ആളാക്കിമാറ്റി.

 രാഷ്ട്രീയം പറഞ്ഞിട്ടുണ്ടോ

രാഷ്ട്രീയം പറഞ്ഞിട്ടുണ്ടോ

എന്നാല്‍ എവിടെയെങ്കിലും അബ്ദുള്‍ കലാം രാഷ്ട്രീയം പറഞ്ഞതായി ആര്‍ക്കും തെളിവില്ല. ബി ജെ പിക്ക് വേണ്ടി അദ്ദേഹം ക്യാപെയ്ന്‍ നടത്തിയിട്ടില്ല. ഒരക്ഷരം മിണ്ടിയിട്ടില്ല. എന്നിട്ടും ബി ജെ പിയുടെ ആള്‍ എന്ന വിശേഷണം ഉപയോഗിച്ച് കലാമിനെ വിമര്‍ശിക്കുകയാണ്.

 യുദ്ധപ്രിയന്‍

യുദ്ധപ്രിയന്‍

സമാധാനത്തിന്റെ പാതയായിരുന്നില്ല അബ്ദുള്‍ കലാമിന് എന്നാണ് മറ്റൊരു വിമര്‍ശനം. മിസൈല്‍ മാന്‍ എന്ന് രാജ്യം വിളിക്കുന്ന ശാസ്ത്രജ്ഞനെക്കുറിച്ചാണ് ഈ ആരോപണം ഉന്നയിക്കുന്നത് എന്നെങ്കിലും ഓര്‍ക്കണ്ടേ. മിസൈല്‍ ഉണ്ടാക്കുന്നവരോട് പിന്നെ ലോകസമാധാനത്തിന് വേണ്ടി ക്ലാസെടുക്കാന്‍ പറയാന്‍ പറ്റുമോ.

 നെഹ്‌റുവിന് പകരം കലാം

നെഹ്‌റുവിന് പകരം കലാം

കോണ്‍ഗ്രസ് നേതാവായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റുവിന് പകരമായി എ പി ജെ അബ്ദുള്‍ കലാമിനെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ബി ജെ പി ശ്രമം നടക്കുന്നുണ്ടോ. അത്തരത്തിലാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ആരോപണങ്ങള്‍.

 കുത്തിക്കൊല്ലുന്നവരും നക്കിക്കൊല്ലുന്നവരും

കുത്തിക്കൊല്ലുന്നവരും നക്കിക്കൊല്ലുന്നവരും

മരിച്ചുകഴിഞ്ഞ ശേഷവും കലാമിനെ വിമര്‍ശിച്ച് കുത്തിക്കൊല്ലുന്നവരെ മാത്രമല്ല, അമിതമായ സ്‌നേഹവും വികാരവായ്പും കൊണ്ട് മഹത്വവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നവരെയും സോഷ്യല്‍ മീഡിയയില്‍ കാണാം.

English summary
How social media criticize Former president APJ Abdul Kalam after his death
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X