സ്പൈഡര്‍മാനും പിയൂഷ് ഗോയലും: റെയില്‍വേയിലെ അഴിച്ച് പണിയ്ക്ക് പിന്നിലെ രഹസ്യം ഇതാണ്
ദില്ലി: ഇന്ത്യന്‍ റെയില്‍വേയിലെ അധികാരങ്ങള്‍ പങ്കുവെച്ചു നല്‍കിയതിന് തനിക്ക് പ്രചോദനമായത് സ്പൈഡര്‍മാന്‍ സിനിമയാണെന്ന് റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍. ഇന്ത്യന്‍ റെയില്‍വേയുടെ റെയില്‍ ശൃംഖലയിലെ എല്ലാ മേഖലകളിലും ചുമതലയേല്‍പ്പിക്കാനുള്ള തന്‍റെ നീക്കത്തിന് പ്രചോദനമായത് സ്പൈഡര്‍മാന്‍ സിനിമയിലെ സംഭാഷണങ്ങളാണെന്നാണ് പിയൂഷ് ഗോയല്‍ വ്യക്തമാക്കുന്നത്.
ഇന്ത്യന്‍ റെയില്‍വേയിലെ എല്ലാ മേഖലകളിലും അധികാരവും ചുമതലകളും വിഭജിച്ച് നല്‍കിയത് റെയില്‍വേയിലെ തൊഴില്‍ സംസ്കാരത്തില്‍ നേട്ടമുണ്ടാക്കിയെന്നും പിയൂഷ് ഗോയല്‍ മാധ്യമങ്ങളോടാണ് വ്യക്തമാക്കിയത്. ഈ നീക്കം ജനങ്ങളെ കൂടുതല്‍ ആത്മവിശ്വാസത്തോടെ ജോലി ചെയ്യുന്നതിന് പുറമേ അവരുടെ മേഖലയില്‍ കൂടുതല്‍ ഉത്തരമവാദിത്തമുള്ളവരാക്കി മാറ്റുന്നുവെന്നും ഗോയല്‍ ചൂണ്ടിക്കാണിക്കുന്നു. ഉത്തരവാദിത്തത്തില്‍ നിന്നാണ് മികച്ച അധികാരം കൈവരുന്നതെന്ന സ്പൈഡര്‍മാന്‍ ചിത്രത്തിലെ സംഭാഷണമാണ് തനിക്ക് പ്രചോദനമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.













Click it and Unblock the Notifications