കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുപിയില്‍ കോണ്‍ഗ്രസ് "ഇരുതല മൂര്‍ച്ചയുള്ള വാള്‍"! എസ്പി-ബിഎസ്പി സഖ്യവും ബിജെപിയും വിയര്‍ക്കും

  • By
Google Oneindia Malayalam News

ലോക്സഭാ തിരഞ്ഞെടുപ്പില്‍ നിര്‍ണായകമായ യുപിയില്‍ സര്‍വ്വ സന്നാഹങ്ങളുമായി രാഷ്ട്രീയ പാര്‍ട്ടികള്‍ പോരിനിറങ്ങി കഴിഞ്ഞു. ഇവിടെ എസ്പി-ബിഎസ്പി-ആര്‍എല്‍ഡി സഖ്യം ഒരുമിച്ചാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. കോണ്‍ഗ്രസ് തനിച്ചും. എന്നിരുന്നാലും ഇത്തവണ യുപിയില്‍ ബിജെപിക്ക് കനത്ത പ്രഹരമാകും കോണ്‍ഗ്രസ് നല്‍കുകയെന്നാണ് കണക്കാക്കപ്പെടുന്നത്.

എസ്പി-ബിഎസ്പി സഖ്യം ചോര്‍ത്തുന്ന വോട്ടുകളെ കൂടാതെ കോണ്‍ഗ്രസും ബിജെപി വോട്ടുകളില്‍ വന്‍ ചോര്‍ച്ച വരുത്തുമെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. വിവരങ്ങള്‍ ഇങ്ങനെ

 കോണ്‍ഗ്രസ് പുറത്ത്

കോണ്‍ഗ്രസ് പുറത്ത്

ലോക്സഭാ തിര‍ഞ്ഞെടുപ്പിലെ മഹാസഖ്യത്തിന് തുരങ്കം വെച്ചായിരുന്നു കോണ്‍ഗ്രസിനെ ഒഴിവാക്കി യുപിയില്‍ ഒരുമിച്ച് മത്സരിക്കാന്‍ അഖിലേഷ് യാദവും മായവാതിയും തമ്മില്‍ ധാരണയില്‍ ആയത്.സീറ്റ് വിഭജനം സംബന്ധിച്ച തര്‍ക്കങ്ങളാണ് കോണ്‍ഗ്രസിനെ കൂടാതെ സഖ്യം രീപീകരിക്കാനുള്ള തിരുമാനത്തിന് പിന്നില്‍.

 പ്രിയങ്കയ്ക്ക് കീഴില്‍

പ്രിയങ്കയ്ക്ക് കീഴില്‍

ഇതോടെ തനിച്ച് മത്സരിക്കുമെന്ന് കോണ്‍ഗ്രസും വ്യക്തമാക്കി. പുതുതായി നിയമിക്കപ്പെട്ട എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കയ്ക്ക് കീഴിലാണ് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിന് ഒരുങ്ങുന്നത്. പ്രിയങ്ക പ്രഭാവത്തില്‍ യുപിയില്‍ കുറഞ്ഞത് 35 സീറ്റെങ്കിലും പിടിച്ചെടുക്കാമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം പ്രതീക്ഷിക്കുന്നത്.

 കനത്ത പ്രഹരം

കനത്ത പ്രഹരം

നിലവില്‍ രാഹുല്‍ ഗാന്ധിയുടെ അമേഠി, സോണിയ ഗാന്ധിയുടെ റായ്ബറേലി എന്നീ രണ്ട് സീറ്റുകള്‍ മാത്രമാണ് യുപിയില്‍ കോണ്‍ഗ്രസിന് ഉള്ളത്.അതേസമയം ഇത്തവണ കോണ്‍ഗ്രസ് തനിച്ച് മത്സരിക്കുകയാണെങ്കിലും ബിജെപിക്ക് കനത്ത പ്രഹരമാകും പാര്‍ട്ടി സമ്മാനിക്കുകയെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.

 രണ്ട് മണ്ഡലങ്ങള്‍

രണ്ട് മണ്ഡലങ്ങള്‍

നിലവില്‍ സംസ്ഥാനത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം പൂര്‍ത്തിയാക്കിയിട്ടില്ല. എന്നാല്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം പൂര്‍ത്തിയാക്കിയ യുനാനോയിലേയും ദൗറാറിയിലേയും മുന്‍ വര്‍ഷത്തെ വോട്ടിങ്ങ് ശതമാനം പരിശോധിച്ചാല്‍ ബിജെപി ഇത്തവണ കനത്ത വില നല്‍കേണ്ടി വരുമെന്ന കാര്യം വ്യക്തമാണ്.

 വോട്ടുകള്‍ ഇങ്ങനെ

വോട്ടുകള്‍ ഇങ്ങനെ

ഈ രണ്ട് മണ്ഡലങ്ങളും കഴിഞ്ഞ തവണ മോദി പ്രഭാവത്തില്‍ കോണ്‍ഗ്രസിന് നഷ്ടമായിരുന്നെങ്കിലും 2009 ല്‍ മണ്ഡലങ്ങളില്‍ വന്‍ ഭൂരിപക്ഷത്തിനായിരുന്നു നേടിയത്.
2009 ല്‍ യുനാനോയില്‍ 4.75 ലക്ഷം വോട്ടുകളാണ് കോണ്‍ഗ്രസ് നേടിയത്.

 ബിജെപി നേടിയത്

ബിജെപി നേടിയത്

ബിജെപിക്ക് ലഭിച്ചത് വെറും 57,000 വോട്ടുകള്‍ മാത്രമാണ്. എന്നാല്‍ 2014 ല്‍ കളി മാറി. ബിജെപി ഇവിടെ 5.18 ലക്ഷം വോട്ടുകള്‍ നേടി. അതേസമയം കോണ്‍ഗ്രസിന് ലഭിച്ചത് 1.97 ലക്ഷം വോട്ടുകള്‍ മാത്രമായിരുന്നു.

മോദി പ്രഭാവം

മോദി പ്രഭാവം

ദൗറാറയിലും സമാനമായിരുന്നു സ്ഥിതി. 2009 ല്‍ 3.19 ലക്ഷം വോട്ടുകള്‍ കോണ്‍ഗ്രസ് നേടിയപ്പോള്‍ ബിജെപി നേടിയത് 25000 വോട്ടായിരുന്നു. 2014 ല്‍ മോദി പ്രഭാവത്തില്‍ 3.60 ലക്ഷം വോട്ടുകള്‍ ബിജെപി നേടി.

 എസ്പി-ബിഎസ്പി വോട്ടുകള്‍

എസ്പി-ബിഎസ്പി വോട്ടുകള്‍

അതേസമയം ഈ രണ്ടു മണ്ഡലങ്ങളിലും എസ്പി-ബിഎസ്പി വോട്ടുകള്‍ ഏറെ കുറേ സുസ്ഥിരമായിരുന്നു. 2009 ല്‍ ഇരുപാര്‍ട്ടികള്‍ക്കും ഒരുമിച്ച് 3.2 ലക്ഷം വോട്ടുകള്‍ കിട്ടിയപ്പോള്‍ 2014 ല്‍ ഇത് 4.8 ലക്ഷമായി. അതുകൊണ്ട് തന്നെ ഇത്തവണ എസ്പി-ബിഎസ്പി സഖ്യവും കോണ്‍ഗ്രസ് തനിച്ചും കനത്ത പ്രതിസന്ധിയാകും ബിജെപിക്ക് സമ്മാനിക്കുക.

 മറ്റ് ഘടകങ്ങള്‍

മറ്റ് ഘടകങ്ങള്‍

ഇതുകൂടാതെ പ്രിയങ്ക ഗാന്ധിയുടെ വരവും എസ്പി വിമതന്‍ ശിവപാല്‍ യാദവിന്‍റെ പാര്‍ട്ടി നേടുന്ന വോട്ടുകളുമെല്ലാം വലിയ പ്രതിസന്ധിയാകും ബിജെപിക്ക് സംസ്ഥാനത്ത് ഒരുക്കുകയെന്ന് രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നു.

English summary
How the 'Congress Factor' Can be a Double-edged Sword for SP-BSP Alliance and BJP in Uttar Pradesh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X