കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പശ്ചിമ ബംഗാളിൽ ദീദിയും മോദിയും നേർക്കുനേർ; വിധിയെഴുതുക മുസ്ലീം വോട്ടുകൾ

  • By Desk
Google Oneindia Malayalam News

കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ 42 സീറ്റുകള്‍ ഇത്തവണത്തെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കനത്ത മത്സരമാണ് കാഴ്ച വെക്കുന്നത്. 23 സീറ്റുകളില്‍ ബിജെപി ലക്ഷ്യം വെക്കുന്നുണ്ടെങ്കിലും ഒറ്റ സീറ്റ് പോലും വിട്ടു കൊടുക്കില്ലെന്ന നിലപാടിലാണ് മുഖ്യമന്ത്രി മമതാ ബാനര്‍ജി. സംസ്ഥാനം ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മമതയും തമ്മിലുള്ള പോരാട്ടത്തിനാണ് ജനങ്ങള്‍ സാക്ഷ്യം വഹിക്കുന്നത്. ലഭിച്ച അവസരങ്ങള്‍ ഒന്നും തന്നെ ബിജെപി പാഴാക്കിയില്ല. പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ നിരന്തരം പ്രചരണത്തിനായി സംസ്ഥാനത്തെത്തി.

പരമ്പരാഗതമായി ബിജെപിയ്ക്ക് ബംഗാളില്‍ വളരെ ചുരുങ്ങിയ പിന്തുണയേ ഉള്ളു. അവിടെ പ്രധാന പോരാട്ടം കോണ്‍ഗ്രസും 35 വര്‍ഷമായി ഭരണം നടത്തിയ ഇടതുപക്ഷവും തമ്മിലായിരുന്നു. പിന്നീടത് തൃണമൂലും ഇടതുപക്ഷവും തമ്മിലായി. എന്നാല്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി കോണ്‍ഗ്രസിനും ഇടതുപക്ഷത്തിനും മുകളിലായി ബിജെപിക്ക് വലിയൊരു രാഷ്ട്രീയ ഇടം നേടാനായിട്ടുണ്ട്. ലോക്‌സഭയില്‍ 2 സീറ്റും നിയമസഭയില്‍ 3 സീറ്റും ബിജെപിക്കുണ്ട്.

അമേഠിയിൽ പ്രിയങ്ക ഗാന്ധി? രാഹുൽ ഗാന്ധി ആവശ്യപ്പെട്ടാൽ മത്സരിക്കുമെന്ന് പ്രിയങ്ക ഗാന്ധിഅമേഠിയിൽ പ്രിയങ്ക ഗാന്ധി? രാഹുൽ ഗാന്ധി ആവശ്യപ്പെട്ടാൽ മത്സരിക്കുമെന്ന് പ്രിയങ്ക ഗാന്ധി

വോട്ട് വിഹിതം

വോട്ട് വിഹിതം

1996 നും 2014 നും ഇടക്ക് തൃണമൂലിനും കോണ്‍ഗ്രസിനും ലഭിച്ച വോട്ടു വിഹിതത്തില്‍ മാറ്റം വന്നിട്ടുണ്ട്. 1996 ല്‍ കോണ്‍ഗ്രസില്‍ 40 ശതമാനം വോട്ട് ലഭിച്ചു. എന്നാല്‍ 214 ലെ തിരഞ്ഞെടുപ്പില്‍ തൃണമൂലിന്റെ വോട്ട് ശതമാനം 40 ആയി ഉയര്‍ന്നപ്പോള്‍ കോണ്‍ഗ്രസിന്റേത് 10 ശതമാനമായി കുറഞ്ഞു.

മുസ്ലീം ജനസംഖ്യ

മുസ്ലീം ജനസംഖ്യ

ബംഗാളിലെ തിരഞ്ഞെടുപ്പിലെ ഇത്തവണത്തെ രസകരമായ കാര്യമെന്തെന്നാല്‍ വോട്ടര്‍മാര്‍ പ്രായം, മതം, ജാതി, ലിംഗഭേദം എന്നിങ്ങനെ വിഭജിക്കപ്പെട്ടു. ഇന്ത്യയുടെ ആകെ മുസ്ലീം ജനസംഖ്യ(14 ശതമാനം)യുടെ ഇരട്ടി മുസ്ലീങ്ങളുള്ള(28 ശതമാനം) ബംഗാളിലെ മുസ്ലിം വോട്ടുകള്‍ വിഭജിക്കപ്പെട്ടിട്ടുണ്ട്. അവസാനം നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് 40 ശതമാനം മുസ്ലീം വോട്ടുകളോടെ വിജയിച്ചപ്പോള്‍ ഇടതുപക്ഷത്തിന് 30 ശതമാനവും കോണ്‍ഗ്രസിന് 20 ശതമാനവും മറ്റുള്ളവര്‍ക്ക് 8 ശതമാനവുമാണ്.

വോട്ട് വിഭജനം

വോട്ട് വിഭജനം

ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ മുസ്ലീം വോട്ടുകള്‍ വളരെ കുറച്ച് മാത്രമാണ് വിഭജിക്കപ്പെട്ടിട്ടുള്ളുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. മുസ്ലീം വോട്ടുകള്‍ നേടാന്‍ നിരവധി മാര്‍ഗങ്ങള്‍ സ്വീകരിച്ച തൃണമൂല്‍ 70 ശതമാനം വോട്ടുകള്‍ നേടുമെന്നാണ് സൂചന. കോണ്‍ഗ്രസിന് 20 ശതമാനവും ഇടതുപക്ഷത്തിന് വെറും 5 ശതമാനവുമാണ് വോട്ടാണ് ലഭിക്കുക.

തൃണമൂൽ മുന്നേറ്റം

തൃണമൂൽ മുന്നേറ്റം

ബംഗാളിലെ മുസ്ലീം ജനസംഖ്യ സംസ്ഥാനത്തുടനീളം വ്യാപിച്ചിരിക്കുന്നു. മുസ്ലീം ജനസംഖ്യയുള്ള സീറ്റുകളില്‍ മാത്രമല്ല മറ്റു സീറ്റുകളിലും മമതാാ ബാനര്‍ജിയുടെ പാര്‍ട്ടി കൂടുതല്‍ മെച്ചപ്പെട്ടിട്ടുണ്ടെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. 2014 ല്‍ 20 ശതമാനത്തിലധികം മുസ്ലിംങ്ങളുള്ള സീറ്റുകളില്‍ നിന്നും തൃണമൂല്‍ 27 ശതമാനം വോട്ട് നേടിയിട്ടുണ്ട്.

പ്രതിസന്ധി

പ്രതിസന്ധി

ബിജെപിയുടെ വന്‍തോതിലുള്ള പ്രചാരണവും സംസ്ഥാനത്തെ മാറ്റി മറിക്കാനുള്ള ശ്രമങ്ങളും കാരണം ഹിന്ദു വോട്ടുകളുടെ ഏകീകരണമുണ്ടാകുന്നത് തൃണമൂലിന് പ്രതിസന്ധിയാണ്. നഗരപ്രദേശങ്ങളേക്കാള്‍ ഗ്രാമപ്രദേശങ്ങളിലാണ് തൃണമൂലിന് കൂടുതല്‍ പിന്തുണയെന്നും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.

 ജാതി വോട്ടുകൾ

ജാതി വോട്ടുകൾ

ഉയര്‍ന്ന ജാതിയിലുള്ള വോട്ടര്‍മാര്‍ ബിജെപിയോട് കൂടുതല്‍ അടുക്കുമ്പോള്‍ ആദിവാസി വോട്ടുകളാണ് മമതയെ പിന്തുണക്കുന്നത്. കൂടാതെ 18നും 23 നും ഇടയില്‍ പ്രായമുള്ള യുവ വോട്ടര്‍മാരാണ് ബിജെപിയെ പിന്തുണക്കുന്നത്. എന്നിരുന്നാലും 33 നും 50 നും ഇടയില്‍ തൃണമൂലിന് ശക്തമായ സ്വാധീനമുണ്ട്.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
How the Muslim votes of west Bengal influence election result
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X