കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹിസ്ബുള്‍ ഭീകരന്‍ ബര്‍ഹാന്‍ കശ്മീരുകാര്‍ക്കാരായിരുന്നു;പെണ്‍കുട്ടികള്‍ രക്തം കൊണ്ടെഴുതിയതെന്ത് ?

  • By Pratheeksha
Google Oneindia Malayalam News

ശ്രീനഗര്‍:ഒരു തീവ്രവാദിയുടെ മരണത്തില്‍ ജനം ഇത്രയ്ക്കിളകുമോ എന്നതാണ് ഭീകരസംഘടനയായ ഹിസ്ബുള്‍ മുജാഹിദീന്റെ യുവ കമാന്‍ഡര്‍ ബര്‍ഹാന്‍ വാനിയുടെ മരണവുമായി ബന്ധപ്പെട്ടുയരുന്ന ചോദ്യം. ബര്‍ഹാന്റെ ശവസംസ്‌ക്കാര ചടങ്ങുകളില്‍ തിങ്ങിനിറഞ്ഞു കണ്ണീരൊഴുക്കിയ ജനക്കൂട്ടം അതാണ് സാക്ഷ്യപ്പെടുത്തുന്നത്.

 ഭീകരന്‍ ബര്‍ഹാന്‍ വാനിയുടെ മരണത്തില്‍ കശ്മീരില്‍ സംഘര്‍ഷം;16 പേര്‍ മരിച്ചു,200 ഓളം പേര്‍ക്ക് പരിക്ക് ഭീകരന്‍ ബര്‍ഹാന്‍ വാനിയുടെ മരണത്തില്‍ കശ്മീരില്‍ സംഘര്‍ഷം;16 പേര്‍ മരിച്ചു,200 ഓളം പേര്‍ക്ക് പരിക്ക്

burhanwani-10-1

ബര്‍ഹാന്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് സൈനികരെ കല്ലെറിഞ്ഞും പോലീസ് സ്‌റ്റേഷനുകള്‍ തീയിട്ട് നശിപ്പിച്ചും പാര്‍ട്ടി ഓഫീസുകള്‍ക്കു നേരെ ആക്രമം നടത്തുകയും ചെയ്യുന്ന ജനക്കൂട്ടത്തിന്റെ മനശ്ശാസ്ത്രമെന്തായിരിക്കും.

ബര്‍ഹാന്‍ മരണവുമായി ബന്ധപ്പെട്ട് കശമീരിലുണ്ടായ സംഘര്‍ഷത്തില്‍ 17 പേരാണ് മരിച്ചത്. 200 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പ്രദേശവാസികളുടെ ഇടയില്‍ ബര്‍ഹാനെ ഹീറോ ആയി വളര്‍ത്തിയകാര്യങ്ങള്‍ ഇതായിരിക്കുമോ?

ബര്‍ഹാന്‍ മുസാഹര്‍ വാനി

ബര്‍ഹാന്‍ മുസാഹര്‍ വാനി

ഹിസ്ബുള്‍ മുജാഹിദീന്റെ യുവ കമാന്‍ഡറായിരുന്ന ബര്‍ഹാന്‍ മുസാഫര്‍ വാനി 15ാം വയസ്സിലാണ് ഭീകരസംഘടനയില്‍ അംഗമാവുന്നത്. കാശ്മീരിലെ പുല്വാന ജില്ലയിലെ ത്രാലില്‍ സമ്പന്ന കുടുംബത്തിലാണ് ബര്‍ഹാന്റെ ജനനം. പിതാവ് മുസാഹര്‍ അഹമ്മദ് വാനി സ്‌കൂള്‍ പ്രിന്‍സിപ്പലാണ്. ക്ലാസില്‍ ടോപ്പറായിരുന്ന ബര്‍ഹാന്‍ ക്രിക്കറ്റ് ഫാനുമായിരുന്നു

സോഷ്യല്‍ മീഡിയ

സോഷ്യല്‍ മീഡിയ

യുവാക്കളെ സംഘടനയിലേക്ക് ആകര്‍ഷിക്കുന്നതിനായി ഹിസ്ബുള്‍ മുജാഹിദ്ദീന്റെ സോഷ്യല്‍ മീഡിയ ഇന്‍ചാര്‍ജ്ജ് പ്രധാനമായും ബര്‍ഹാനായിരുന്നു. ഭീകരവാദത്തിലേയ്ക്കു തിരിയുന്ന വിദ്യസമ്പന്നരായ ഇന്ത്യന്‍ യുവാക്കളുടെ പ്രതിനിധി കൂടിയാണ് ബര്‍ഹാന്‍.

പെണ്‍വേഷം കെട്ടിയാണ് വീട്ടിലെത്തുക

പെണ്‍വേഷം കെട്ടിയാണ് വീട്ടിലെത്തുക

ഭീകര സംഘടനയില്‍ അംഗമായതോടെ ബര്‍ഹാന്റെ തലയ്ക്ക് സര്‍ക്കാര്‍ 10 ലക്ഷം വില പ്രഖ്യാപിച്ചു. ഇതോടെ രാത്രി കാലങ്ങളില്‍ പെണ്‍വേഷം കെട്ടിയാണ് ബര്‍ഹാന്‍ വീട്ടിലെത്തിയിരുന്നത്.

പെണ്‍കുട്ടികള്‍ സ്വന്തം രക്തം കൊണ്ട് ബര്‍ഹാന്റെ പേരെഴുതി

പെണ്‍കുട്ടികള്‍ സ്വന്തം രക്തം കൊണ്ട് ബര്‍ഹാന്റെ പേരെഴുതി

കാണ്‍പൂരിലെ ഹിന്ദു പെണ്‍കുട്ടികള്‍ ബര്‍ഹാനെ വിവാഹം കഴിക്കാനാഗ്രഹിച്ചിരുന്നതായും സ്വന്തം രക്തം കൊണ്ട് ബര്‍ഹാന്റെ പേരെഴുതിയിരുന്നതായും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

ഹിസ്ബുളിന്റെ മാസ്റ്റര്‍ ബ്രെയിന്‍

ഹിസ്ബുളിന്റെ മാസ്റ്റര്‍ ബ്രെയിന്‍

കശ്മീര്‍ സ്വതന്ത്രമാവണമെന്ന് ആവശ്യപ്പെടുന്ന ഭീകര സംഘടനയായ ഹിസ്ബുള്‍ മുജാഹിദീന്റെ മാസ്റ്റര്‍ ബ്രെയിനാണ് അവര്‍ക്ക് നഷ്ടമായിരിക്കുന്നത്. സംഘടനയുടെ പല ആക്രമണങ്ങള്‍ക്കും നേതൃത്വം നല്‍കിയിരുന്നതും പദ്ധതി തയ്യാറാക്കിയിരുന്നതും ബര്‍ഹാനായിരുന്നു. എന്നാല്‍ ബര്‍ഹാന്റെ മരണത്തോടെ സംഘടനാബലം കുറയുമെന്നു കരുതുന്നില്ലെന്നും ജാഗ്രത വേണമെന്നുമാണ് മുന്‍ ജമ്മുകശ്മീര്‍
മുഖ്യമന്ത്രി ഒമര്‍ അബ്ദുളളള പറയുന്നത്.

സഹോദരനു നേരിടേണ്ടി വന്ന ദുരന്തം

സഹോദരനു നേരിടേണ്ടി വന്ന ദുരന്തം

തന്റെ സഹോദരന്‍ ഖാലിദിനു നേരിടേണ്ടി വന്ന ദുരന്തങ്ങളുടെ പേരിലാണ് ബര്‍ഹാന്‍ 15 ാം വയസ്സില്‍ ഹിസ്ബുളില്‍ ചേരുന്നത്. തീവ്രവാദ ബന്ധം ആരോപിച്ച് സുരക്ഷാ സേന ബര്‍ഹാന്റെ സഹോദരനെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം വനത്തിനുള്ളിലെ ഒളിത്താവളത്തില്‍ ബര്‍ഹാനെ കാണാന്‍ പോകുന്നതിനിടെ ഖാലിദ് കൊല്ലപ്പെടുകയായിരുന്നു

യുവാക്കളുടെ ഹീറോ

യുവാക്കളുടെ ഹീറോ

പ്രധാനമായും പുല്വാന, അനന്തനാഗ്,കുല്‍ഗാം, ഷോപ്പിയന്‍ ജില്ലകളിലെ സമ്പന്ന കുടുംബങ്ങളിലെ യുവാക്കള്‍ ബര്‍ഹാനില്‍ അകൃഷ്ടരായിരുന്നു. ഫേസ്ബുക്ക് അടക്കമുളള സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴിയാണ് ബര്‍ഹാനടക്കമുളള ഭീകരര്‍ തങ്ങളുടെ 'വീര കൃത്യങ്ങള്‍' ലൈവായി നല്കിയിരുന്നത്. ഇത് ഒട്ടേറെ പേരെ ബര്‍ഹാന്റെ ആരാധകനാക്കി. മുഖം മറക്കാതെയുളള സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ തന്നെയാണ് ബര്‍ഹാനെ സൈനികരുടെ കൈയ്യിലെത്തിച്ചതും.

 സൈനിക ഉദ്യോഗസഥനെ കബളിപ്പിച്ചു

സൈനിക ഉദ്യോഗസഥനെ കബളിപ്പിച്ചു

ഒരിക്കല്‍ അനന്ത് നാഗിലെത്തിയ ബര്‍ഹാന്‍ താന്‍ ഝലം നദിയില്‍ ലൈഫ് ബോയ് സോപ്പുപയോഗിച്ച് കുളിക്കുകയാണെന്നു ആര്‍മി ചീഫ് ആയ താഹിര്‍ ഷേക്കിനെ വിളിച്ചു പറഞ്ഞു. പക്ഷേ ഓഫീസറെത്തിയപ്പോഴേയ്ക്കും സോപ്പ് ഉപേക്ഷിച്ച് ബര്‍ഹാന്‍ കടന്നു കളഞ്ഞു

സൈനികരോടുളള അതൃപ്തി

സൈനികരോടുളള അതൃപ്തി

ഏഴു ലക്ഷം മുതല്‍ പത്തു ലക്ഷം വരെ സുരക്ഷാ ജീവനക്കാരാണ് ജമ്മു അടക്കമുള്ള മേഖലയില്‍ പട്രോളിങ് നടത്തുന്നത്. ഭീകരരെ തുരത്തുന്നതില്‍ സൈനികരുടെ ശ്രമങ്ങള്‍ ശ്ലാഘനീയമെങ്കിലും പലപ്പോഴും സൈനിക നടപടിയില്‍ പ്രദേശവാസികളുടെ പരാതി ഉയരാറുണ്ട് .

11 വര്‍ഷത്തിനുള്ളില്‍ കൊല്ലപ്പെട്ടത്

11 വര്‍ഷത്തിനുള്ളില്‍ കൊല്ലപ്പെട്ടത്

ആഭ്യന്തരമന്ത്രാലയത്തിന്റെ കണക്കു പ്രകാരം 1990 മുതല്‍ 2001 വരെയുളള കാലയളവില്‍ ജമ്മുകാശ്മീരില്‍ കൊല്ലപ്പെട്ടത് 14,356 തീവ്രവാദികളാണ്. ഇതില്‍ 2,358 പേര്‍ വിദേശ തീവ്രവാദികളാണ്

ആരെന്തു പറഞ്ഞാലും അവനെന്റെ മകനാണ്

ആരെന്തു പറഞ്ഞാലും അവനെന്റെ മകനാണ്

ആളുകള്‍ ഹീറോ ആക്കിയാലും സൈന്യം കൊടും കുറ്റവാളിയാക്കിയാലും ബര്‍ഹാന്‍ എന്റെ മകനാണ്. എനിക്കവനെ മകനായിമാത്രമേ കാണാന്‍ കഴിയൂ -ബര്‍ഹാന്റെ പിതാവ് മുസാഫര്‍ അഹമ്മദ് വാനി

English summary
Personal ties and memories are hopped up on technology, creating powerful myths around individual militants.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X