എങ്ങനെ ബാംഗ്ലൂരിലെ വോട്ടർ ലിസ്റ്റിൽ പേര് ചേർക്കാം?? ഒരു അഡ്രസ് പ്രൂഫ് മാത്രം മതി
രാജ്യം ഉറ്റ് നോക്കുന്ന കര്‍ണാടക തിരഞ്ഞെടുപ്പിന് ഇനി ദിവങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. 224 മണ്ഡലങ്ങളിലായി വോട്ടര്‍മാര്‍ ജനവിധിയെഴുതും. എത്ര ലക്ഷം വോട്ടര്‍മാരുണ്ടെന്ന് ഏകദേശ കണക്കിനപ്പുറത്ത് തിട്ടപെടുത്താന്‍ ആയിട്ടില്ല. കഴിഞ്ഞദിവസം 224 മണ്ഡലങ്ങളില്‍ നിന്നുള്ള 18 ലക്ഷം മുസ്ലീം വോട്ടര്‍മാര്‍ ഒറ്റയടിക്ക് വോട്ടര്‍പട്ടികയില്‍ നിന്ന് അപ്രത്യക്ഷമായ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇത്തരത്തില്‍ പേര് ചേര്‍ക്കാത്ത, വോട്ടേഴ്സ് ഐഡി പോലും ഇല്ലാത്ത പൗരന്മാര്ക്ക് പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനും തിരിച്ചറിയില്‍ കാര്‍ഡ് എടുക്കുന്നതിനുമുള്ള നടപടികള്‍ കര്‍ണാടക തെരഞ്ഞെടുപ്പ് കമ്മീഷന്റെ കീഴില്‍ ആരംഭിച്ച് കഴിഞ്ഞു. ഏപ്രില്‍ എട്ടിന് പ്രത്യേക ക്യാമ്പ് നടത്തി എല്ലാവര്ക്കും ലിസ്റ്റില്‍ പേര് ചേര്‍ക്കാനുളള സൗകര്യവും കമ്മീഷന്റെ നേതൃത്വത്തില്‍ നടക്കുന്നുണ്ട്. എങ്ങനെയാണ് വളരെ എളുപ്പത്തില്‍ വോട്ടേഴ്സ് ഐഡിയും വോട്ടേഴ്സ് ലിസ്റ്റില്‍ പേര് ചേര്‍ക്കുകയെന്നും നോക്കാം.

വോട്ടേഴ്സ് കാര്‍ഡിന് അപ്ലൈ ചെയ്യുന്നത് ഇങ്ങനെ
കര്‍ണാടകത്തില്‍ സ്ഥിരം മേല്‍വിലാസമുള്ള 18 വയസ് തികഞ്ഞ ആര്‍ക്കും ഓണ്‍ലൈനായും ഓഫ് ലൈനായും തിരിച്ചറിയല്‍ കാര്‍ഡിന് അപ്ലൈ ചെയ്യാം.പാസ്പോര്ട് സൈസ് ഫോട്ടോഗ്രാഫ്, വയസ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ഹൈസ്കൂള്‍ അല്ലേങ്കില് എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റ്, ജനന സര്‍ട്ടിഫിക്കറ്റ്, പാസ്പോര്‍ട്ട് അല്ലേങ്കില് പാന്‍ കാര്‍ഡ്, ഡ്രൈവിങ്ങ് ലൈസന്‍സ് ഉണ്ടെങ്കില്‍ ലൈസന്‍സ് എന്നിവയാണ് തിരിച്ചറിയല്‍ കാര്‍ഡിന് അപേക്ഷിക്കാന്‍ ആവശ്യം. കൂടാതെ അഡ്രസ് പ്രൂഫിനായി റേഷന്‍കാര്‍ഡ്, പാസ്പോര്‍ട്ട്, ഡ്രൈവിങ്ങ് ലൈസന്‍സ്, ടെലഫോണ്‍ അല്ലെങ്കില്‍ ഇലക്ട്രിസിറ്റി ബില്‍ എന്നിവയും വേണം.

ഓണ്‍ലൈനായി അപേക്ഷിക്കുന്നത് ഇങ്ങനെ
ചീഫ് ഇലക്ടോറല്‍ ഓഫീസര്‍ www.ceokarnataka.kar.nic.in ല്‍ ലോഗിന്‍ ചെയ്യുക.
രജിസ്റ്റര്‍ ഓണ്‍ലൈന്‍ എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. www.voterreg.kar.nic.in എന്ന അഡ്രസില്‍ പേര്, മൊബല് നമ്പര്‍, നിങ്ങളുടെ നിലവിലെ മൊബൈല്‍ അഐഡി എന്നിവ വെച്ച് സൈന്‍ ഇന്‍ ചെയ്യുക. മുന്നോട്ട് പോകുന്നതിനായി നിങ്ങള്‍ക്ക് ഒരു പാസ്വേര്ഡും യൂസര്‍ നെയിമും കിട്ടും.
ഈ പാസ്വേര്ഡും യൂസര്‍ ഐഡിയും ഉപയോഗിച്ച് www.voterreg.kar.nic.in ല്‍ പ്രവേശിക്കുക. ഫോം നമ്പര്‍ 6 സെലക്ട് ചെയ്യുക. അതില്‍ നിങ്ങളുടെ പേര്, വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ നല്‍കുക.ഫോമില്‍ ആവശ്യപ്പെടുന്ന എല്ലാവിവരങ്ങളും ഫോട്ടോയും അപ്ലോഡ് ചെയ്യുക. സബ്മിറ്റ് ബട്ടണ്‍ അമര്‍ത്തുക.
ഓഫ് ലൈന്‍ മെത്തേഡ്-
ആവശ്യമായ വിവരങ്ങള്‍ എല്ലാം ചേര്‍ത്ത് ഫോം 6 പൂരിപ്പിക്കുക. നിങ്ങളുടെ ഫോട്ടോ ഫോമില്‍ പതിപ്പിക്കണം. ഫോമില്‍ ആവശ്യപ്പെടുന്ന എല്ലാ രേഖകളും കരുതണം. അതിന് ശേഷം കര്‍ണാക ഇലക്ഷന് കമ്മീഷന് ഓഫീസില്‍ നേരിട്ട് ഫോം സമര്‍പ്പിക്കുക.

തിരിച്ചറിയല്‍ കാര്‍ഡിനായി
ഫോം നമ്പര്‍ 6 സമര്‍പ്പിച്ച് കഴിഞ്ഞാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നിങ്ങള്‍ സമര്‍പ്പിച്ച രേഖകള്‍ എല്ലാം പരിശോധിക്കുക. സമര്‍പ്പിച്ച രേഖകള്‍ സത്യമാണെന്ന് ഇറപ്പുവരുത്താന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഓഫീസില്‍ നിന്നും പ്രതിനിധികള്‍ നിങ്ങളുടെ വീട് സന്ദര്‍ശിക്കും. ഉദ്യോഗസ്ഥന് വിവരങ്ങള്‍ സത്യമാണെന്ന് ബോധ്യപ്പെട്ടാല്‍ നിങ്ങളുടെ തിരിച്ചറിയല്‍ കാര്‍ഡിന് അനുമതി ലഭിത്തപം. മാസങ്ങള്‍ക്കുള്ളില്‍ തന്നെ നിങ്ങളുടെ തിരിച്ചറിയില്‍ കാര്‍ഡ് കൈയ്യില്‍ എത്തും.ഓണ്‍ലൈനായി ഫോം 6 പൂരിപ്പിക്കാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ ഓഫ് ലൈനായി ഫില്‍ ചെയ്താ സമര്‍പ്പിക്കാം.
-
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും












Click it and Unblock the Notifications