Get Updates
Get notified of breaking news, exclusive insights, and must-see stories!

കെഎസ്ആർടിസി ബസിൽ വിദ്യാർത്ഥികൾക്ക് യാത്ര ഇനി സൗജന്യം; ഇങ്ങനെ അപേക്ഷിക്കാം

ബെംഗളൂരു: 2026-27 അധ്യയന വർഷത്തേക്കുള്ള വിദ്യാർത്ഥികളുടെ സൗജന്യ ബസ് പാസ് പദ്ധതിക്ക് തുടക്കമായി. ജൂൺ 12 മുതൽ സേവാ സിന്ധു (Seva Sindhu) പോർട്ടൽ വഴി ഓൺലൈനായി വിദ്യാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാം. സ്‌കൂളുകൾ, കോളജുകൾ, ഡിപ്ലോമ, ഐടിഐ, പ്രൊഫഷണൽ കോഴ്സുകൾ, പി.ജി, പി.എച്ച്.ഡി വിദ്യാർത്ഥികൾ ഉൾപ്പെടെ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്നവർക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും.

സംസ്ഥാന സർക്കാരിന്റെ ശക്തി പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥിനികൾക്ക് നിലവിൽ കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്രാ സൗകര്യം ലഭിക്കുന്നതിനാൽ പുതിയ ബസ് പാസിന് അവർ പ്രത്യേകമായി അപേക്ഷിക്കേണ്ടതില്ല. പുതിയ പദ്ധതിയിൽ ആണ്‍കുട്ടികളാണ് അപേക്ഷിക്കേണ്ടത്. സൗജന്യ യാത്രാ ആനുകൂല്യം ലഭിക്കാൻ അവർ നിർബന്ധമായും ബസ് പാസ് കൈയ്യിൽ കരുതണം. നേരത്തെ ബസ് പാസിനായി പണം അടച്ച വിദ്യാർത്ഥികൾക്ക് 15 ദിവസത്തിനുള്ളിൽ തുക തിരിച്ചുനൽകുമെന്നും ഗതാഗത വകുപ്പ് അറിയിച്ചു. പദ്ധതിയുടെ നടത്തിപ്പിനായി 86.86 കോടി രൂപ സർക്കാർ അനുവദിച്ചിട്ടുണ്ട്. വിവിധ ഗതാഗത കോർപ്പറേഷനുകൾക്കും ഇതിനാവശ്യമായ ഫണ്ടും കൈമാറിയിട്ടുണ്ട്.

Students applying for KSRTC bus pass online via Seva Sindhu

എങ്ങനെ അപേക്ഷിക്കാം?

സേവാ സിന്ധു പോർട്ടലിൽ രജിസ്റ്റർ / ലോഗിൻ ചെയ്ത ശേഷം 'KSRTC Free Bus Pass for Students' എന്ന സേവനം തിരഞ്ഞെടുക്കണം. തുടർന്ന് വ്യക്തിഗത വിവരങ്ങളും വിദ്യാഭ്യാസ വിവരങ്ങളും പൂരിപ്പിക്കണം. ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്ത ശേഷം വിദ്യാഭ്യാസ സ്ഥാപനം നൽകിയ സാക്ഷ്യപത്ര (Declaration Form) സമർപ്പിക്കണം. തുടർന്ന് പാസ് ലഭിക്കേണ്ട കെഎസ്ആർടിസി കൗണ്ടർ തിരഞ്ഞെടുക്കണം, ശേഷം അപേക്ഷ ഓൺലൈനായി സമർപ്പിക്കാം. എസ്.എം.എസ് ലഭിച്ചതിന് ശേഷം കെഎസ്ആർടിസി കൌണ്ടറിഷ നിന്നും പാസ് സ്വീകരിക്കാം.

മൊബൈൽ ഫോൺ, സൈബർ സെന്റർ, ബെംഗളൂരു വൺ, കർണാടക വൺ, നടകച്ചേരി കേന്ദ്രങ്ങൾ എന്നിവ വഴിയും അപേക്ഷ സമർപ്പിക്കാൻ സൗകര്യമുണ്ട്.

ആവശ്യമായ രേഖകൾ

ആധാർ കാർഡ്

വിദ്യാർത്ഥി തിരിച്ചറിയൽ കാർഡ് (Student ID)

പാസ്‌പോർട്ട് സൈസ് ഫോട്ടോ

സ്ഥാപന രജിസ്ട്രേഷൻ വിവരങ്ങൾ (SATS/UUCMS ബാധകമെങ്കിൽ)

ബോണഫൈഡ് സർട്ടിഫിക്കറ്റ് (ആവശ്യമെങ്കിൽ)

വിലാസം തെളിയിക്കുന്ന രേഖ

യാത്രാ റൂട്ട് വിവരങ്ങൾ

മൊബൈൽ നമ്പർ

വിദ്യാഭ്യാസ സ്ഥാപനം ഒപ്പിട്ട ഡിക്ലറേഷൻ ഫോം

ആർക്കെല്ലാം അപേക്ഷിക്കാം?

സ്കൂൾ വിദ്യാർത്ഥികൾ

കോളജ് വിദ്യാർത്ഥികൾ

ഡിപ്ലോമ, ഐടിഐ വിദ്യാർത്ഥികൾ

പ്രൊഫഷണൽ കോഴ്സ് വിദ്യാർത്ഥികൾ

സർവകലാശാല വിദ്യാർത്ഥികൾ

ബിരുദാനന്തര ബിരുദ (PG) വിദ്യാർത്ഥികൾ

പി.എച്ച്.ഡി ഗവേഷകർ

ഈവനിങ് കോളജ് വിദ്യാർത്ഥികൾ

അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾ

ലഭിക്കുന്ന ആനുകൂല്യങ്ങൾ

വീട്ടിൽ നിന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള യാത്രയ്ക്ക് സൗജന്യമായോ സബ്സിഡിയോടെയോ യാത്ര ചെയ്യാൻ സാധിക്കും. ഇതുവഴി വാർഷിക ഗതാഗത ചെലവ് ഗണ്യമായി കുറയും. ഗ്രാമപ്രദേശങ്ങളിലെയും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെയും വിദ്യാർത്ഥികൾക്ക് വലിയ ആശ്വാസമാകും. പഠന കോഴ്സും യാത്രാ ദൂരവും അനുസരിച്ച് ഒരു അധ്യയന വർഷത്തിൽ 150 രൂപ മുതൽ 1,550 രൂപ വരെ ലാഭിക്കാനാകുമെന്നാണ് സർക്കാർ കണക്ക്.

പാസ് എങ്ങനെ ലഭിക്കും?

ഓൺലൈനായി സമർപ്പിക്കുന്ന അപേക്ഷകൾ ബിഎംടിസി, കെഎസ്ആർടിസി, എൻഡബ്ല്യുകെആർടിസി, കെകെആർടിസി എന്നിവയുടെ പാസ് വിഭാഗം ഉദ്യോഗസ്ഥർ പരിശോധിക്കും. വിദ്യാർത്ഥിയുടെയും വിദ്യാഭ്യാസ സ്ഥാപനത്തിന്റെയും വിവരങ്ങൾ ശരിയാണെന്ന് സ്ഥിരീകരിച്ചാൽ അപേക്ഷ അംഗീകരിക്കും. തുടർന്ന് രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് എസ്‌എം‌എസ് സന്ദേശം ലഭിക്കും. അതിന് ശേഷം തിരഞ്ഞെടുത്ത കൗണ്ടറിൽ നിന്ന് ബസ് പാസ് കൈപ്പറ്റാം.

അധ്യയന വർഷം 2026-27 നായി സംസ്ഥാനത്താകെ 123 പാസ് വിതരണ കൗണ്ടറുകളാണ് കെഎസ്ആർടിസി സജ്ജമാക്കിയിരിക്കുന്നത്. ബെംഗളൂരുവിലെ മജസ്റ്റിക്, കെങ്കേരി, ശാന്തിനഗർ, ഇലക്ട്രോണിക് സിറ്റി, ഹോസ്കോട്ടെ, അനേക്കൽ എന്നീ പ്രധാന ടി.ടി.എം.സി കേന്ദ്രങ്ങളിലും സംസ്ഥാനത്തെ പ്രധാന കെഎസ്ആർടിസി ബസ് സ്റ്റേഷനുകളിലും പാസ് വിതരണം നടക്കും

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+