• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ചാര്‍ട്ടര്‍ വിമാനത്തില്‍ എങ്ങനെ നാട്ടിലെത്താം; ടിക്കറ്റ് എപ്പോള്‍ ബുക്ക് ചെയ്യാം, നിര്‍ദേശം ഇങ്ങനെ..

ദുബായ്: വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ചാര്‍ട്ടര്‍ വിമാനങ്ങള്‍ക്ക് ഇന്ത്യ അനുമതി നല്‍കിയതോടെ പ്രതീക്ഷയോടെ മലയാളികള്‍ ഉള്‍പ്പടേയുള്ള പ്രവാസികള്‍. ചാര്‍ട്ടര്‍ വിമാന സര്‍വ്വീസുകള്‍ സംബന്ധിച്ചുള്ള അവ്യക്തതകള്‍ കഴിഞ്ഞ ദിവസം വ്യോമയാന മന്ത്രാലയം നീക്കിയതിന് പിന്നാലെ യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് ചാര്‍ട്ടര്‍ വിമാനങ്ങള്‍ പറന്നു.

മൂന്ന് ദിവസത്തിനിടെ ഒമ്പത് ചാര്‍ട്ടര്‍ വിമാനങ്ങളിലായി 1568 ഇന്ത്യക്കാരെ നാട്ടിലെത്തിച്ചെന്നാണ് യുഇഎയിലെ ഇന്ത്യന്‍ എംബസി ട്വിറ്ററിലൂടെ വ്യക്തമാക്കിയത്. ഇതുവരേയുള്ള ചാര്‍ട്ടര്‍ വിമാനങ്ങളെല്ലാം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേക്കാണ് സര്‍വ്വീസ് നടത്തിയത്. അഹമ്മദാബാദ്, അമൃത്സര്‍, വാരണാസി, എന്നിവിടങ്ങളിലേക്കായിരുന്നു സര്‍വ്വീസ് നടത്തിയത്.

കേന്ദ്ര സര്‍ക്കാര്‍ അനുമതി

കേന്ദ്ര സര്‍ക്കാര്‍ അനുമതി

ചാര്‍ട്ടര്‍ വിമാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയത് നാട്ടിലെത്താനായി കാത്തിരിക്കുന്ന മലയാളി പ്രവാസികളുടേയും പ്രതീക്ഷ വര്‍ധിപ്പിച്ചു. ചാര്‍ട്ടര്‍ വിമാനങ്ങളില്‍ യാത്ര ചെയ്യാന്‍ ഉദ്ദേശിക്കുന്ന പ്രവാസികള്‍ക്കായി കര്‍ശന നിര്‍ദ്ദേശങ്ങളും ഇന്ത്യന്‍ കോണ്‍സുലേറ്റ് പുറപ്പെടുവിച്ചിട്ടുണ്ട്.

രജിസ്റ്റര്‍ ചെയ്തവര്‍ക്ക്

രജിസ്റ്റര്‍ ചെയ്തവര്‍ക്ക്

കോണ്‍സുലേറ്റിന്‍റെ വെബ്സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമേ ചാര്‍ട്ടേഡ് വിമാനത്തില്‍ നാട്ടിലേക്ക് യാത്ര തിരിക്കാനാവു. വിമാനം ചാര്‍ട്ടര്‍ ചെയ്യുന്ന സംഘടനകള്‍ യാത്രക്കാരുടെ പേരുവിവരം കോണ്‍സുലേറ്റില്‍ നല്‍കണം. ഏഴു ദിവസം മുൻപെങ്കിലും അപേക്ഷ നൽകിയിരിക്കണം. കേന്ദ്രസർക്കാർ അനുമതി നേടാനാണിത്.

അനുമതി വാങ്ങണം

അനുമതി വാങ്ങണം

കോണ്‍സുലേറ്റില്‍ നിന്നോ എംബസിയില്‍ നിന്നോ അറിയിപ്പ് കിട്ടാതെ ടിക്കറ്റ് ബുക്ക് ചെയ്യരുതെന്നും നിര്‍ദ്ദേശിക്കുന്നുണ്ട്. വിമാനം യാത്ര അവസാനിപ്പിക്കുന്ന സംസ്ഥാനങ്ങളുടേയും അനുമതി സംഘടനകള്‍ വാങ്ങണം. കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയതിന് ശേഷം ഓപ്പറേറ്റര്‍മാര്‍ സിവില്‍ വ്യോമയാന ഡയറക്ടറേറ്റ് ജനറലിന്റെ അനുമതിയും നേടണമെന്നും കോണ്‍സുലേറ്റ് വ്യക്തമാക്കുന്നു.

പണം നല്‍കേണ്ടത്

പണം നല്‍കേണ്ടത്

വിമാനങ്ങള്‍ക്ക് അനുമതി ലഭിക്കുന്ന വിവരം കോണ്‍സുലേറ്റും എംബസിയും വെബ്സൈറ്റിലും ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴിയും പുറത്തുവിടും. ഈ വിവരം പുറത്തു വന്നതിന് ശേഷം മാത്രമേ യാത്രക്കാര്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ പണം നല്‍കാവു എന്നും കോണ്‍സുലേറ്റ് വ്യക്തമാക്കുന്നു.

ക്വാറന്റീനുള്ള ചെലവ്

ക്വാറന്റീനുള്ള ചെലവ്

നാട്ടില്‍ ക്വാറന്റീനുള്ള ചെലവ് ഉള്‍പ്പടെയായിരിക്കും ടിക്കറ്റ് ചാര്‍ജ്ജെന്നും നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നു. ടിക്കറ്റ് നിരക്ക് വിമാനം ചാര്‍ട്ട് ചെയ്യുന്ന സംഘാടകര്‍ക്ക് നിശ്ചയിക്കാം. യാത്രക്കാര്‍ക്ക് കോവിഡ് പരിശോധന നടത്തുന്ന കാര്യത്തില്‍ ഇതുവരെ വ്യക്ത കൈവന്നിട്ടില്ല. മാസ്ക് ധരിക്കണം, കൈകൾ അണുവിമുക്തമാക്കണം തുടങ്ങിയവയും നിര്‍ദ്ദേശത്തില്‍ ഉള്‍പ്പെടുന്നു.

ഖത്തര്‍ കെഎംസിസി

ഖത്തര്‍ കെഎംസിസി

അതേസമയം, നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്കായി ചാര്‍ട്ടര്‍ വിമാന സര്‍വീസ് ഉടന്‍ ആരംഭിക്കുമെന്ന് ഖത്തര്‍ കെഎംസിസി സംസ്ഥാന സമിതി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.യാത്ര ചെയ്യാനാഗ്രഹിക്കുന്നവരുടെ മുൻഗണനാ പട്ടിക തയ്യാറാക്കുന്നതിനായി അപേക്ഷകള്‍ ക്ഷണിക്കുകയാണെന്ന് സംഘടന അറിയിച്ചു.

മുന്‍ഗണന

മുന്‍ഗണന

രോഗികൾ, ഗർഭിണികൾ, തൊഴിലില്ലാതെ ബുദ്ധിമുട്ടുന്നവര്‍ ഉന്നതവിദ്യാഭ്യാസത്തിനു വേണ്ടി നാട്ടിലേക്ക് പോകുന്ന വിദ്യാര്ഥി കള്‍, സന്ദർശന വിസയുടെ കാലാവധി കഴിഞ്ഞിട്ടും തിരി കെ പോകാൻ കഴിയാത്തവർ, മുതിർന്ന പൗരൻമാർ, അവധി കിട്ടിയിട്ടും നാട്ടിലേക്ക് പോ വാൻ കഴിയാത്തവര്‍, വാര്ഷി്ക അവധി ലഭിച്ചവര്‍, ദീര്ഘലകാല അവധിയിലുള്ളവര്‍, സ്വമേധയാ തിരികെ പോകാന്‍ ആഗ്രഹിക്കുന്നവർ, തുടങ്ങിയവർക്കും‍ അവരുടെ കുടുംബങ്ങൾക്കും മുന്ഗണന നല്കുതന്നതാണ്.

യാത്ര ഉറപ്പുനൽകുന്നില്ല

യാത്ര ഉറപ്പുനൽകുന്നില്ല

രജിസ്ട്രേഷനു ശേഷം, തുടർന്നുള്ള പ്രക്രിയകളെക്കുറിച്ച് എല്ലാവരേയും അറിയിക്കുന്നതായിരിക്കും. എല്ലാ ഫ്ലൈറ്റ് പ്രവർത്തനങ്ങളും ഗവൺമെന്റിന്റെ അനുമതികൾക്കും അംഗീകാരങ്ങൾക്കും ആശ്രയിച്ചായിരിക്കും. ഈ അപേക്ഷ സമർപ്പിക്കൽ നിങ്ങളുടെ യാത്ര ഉറപ്പുനൽകുന്നില്ലെന്നും സംഘടന അറിയിച്ചു. നിയമാനുസൃതമായ രേഖകളുള്ളവരും ഖത്തര്‍ നിയമപ്രകാരം യാത്രകള്ക്ക് വിലക്കില്ലാത്തവരും മാത്രമേ രജിസ്റ്റർ ചെയ്യേണ്ടതുള്ളൂവെന്നും സംഘടന അറിയിച്ചു.

മലപ്പുറത്തിന് ആശ്വാസം; ഇന്ന് കൊറോണ രോഗികളില്ല, നാല് പേരുടെ രോഗം ഭേദമായി

English summary
How to book charted flight; indian consulate in dubai releases guidelines for expats
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more