കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യേണ്ടത് എങ്ങനെ? പട്ടികയില്‍ പേര് ചേര്‍ക്കുന്നതെങ്ങനെ!

  • By Desk
Google Oneindia Malayalam News

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിലെ തിരഞ്ഞെടുപ്പ് പ്രക്രിയയിലെ ആദ്യ ഘട്ടം ഇന്ന് ആരംഭിച്ചു. ഓരോ അഞ്ച് വര്‍ഷം കൂടുമ്പോഴുമാണ് ഇന്ത്യയില്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് നടക്കുന്നത്. അടുത്ത 5 വര്‍ഷം ഏത് രാഷ്ട്രീയ പാര്‍ട്ടി രാജ്യം ഭരിക്കണമെന്നത് തീരുമാനിക്കുന്നത് ലോക്‌സഭ തിരഞ്ഞെടുപ്പിലൂടെയാണ്.

ബിജെപി പ്രരണങ്ങള്‍ക്ക് ആവേശം പകരാന്‍ നരേന്ദ്ര മോദി ഇന്ന് കോഴിക്കോട്, ലക്ഷ്യം രാഹുലും ലീഗും?ബിജെപി പ്രരണങ്ങള്‍ക്ക് ആവേശം പകരാന്‍ നരേന്ദ്ര മോദി ഇന്ന് കോഴിക്കോട്, ലക്ഷ്യം രാഹുലും ലീഗും?

വോട്ട് രേഖപ്പെടുത്തുക എന്നത് സങ്കീര്‍ണമായ ഒരു പ്രക്രിയ അല്ല. പക്ഷേ ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ വോട്ടര്‍ പട്ടികയില്‍ നിങ്ങളുടെ പേരുണ്ടോയെന്നും തിരിച്ചറിയല്‍ കാര്‍ഡില്‍ നിങ്ങളുടെ പേര് വിവരങ്ങള്‍ കൃത്യമാണോയെന്നും തീര്‍ച്ചയായും മുന്‍കൂട്ടി പരിശോധിക്കേണ്ടതുണ്ട്.18 വയസ്സ് പൂര്‍ത്തിയായ ആര്‍ക്കും വോട്ടെടുപ്പ് പ്രക്രിയയില്‍ പങ്കാളിയാകാം. ഇതിനായി വോട്ടെടുപ്പ് പട്ടികയില്‍ പേര് ചേര്‍ക്കണം. വോട്ടര്‍ പട്ടികയില്‍ നിങ്ങളുടെ പേര് ചേര്‍ക്കാന്‍ വേണ്ട രേഖകള്‍ ഇവയാണ്.

 ആവശ്യമായ രേഖകള്‍

ആവശ്യമായ രേഖകള്‍


*പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോകള്‍
* പ്രായം തെളിയിക്കുന്ന രേഖകള്‍ (താഴെ കൊടുത്തിരിക്കുന്നതില്‍ ഏതെങ്കിലും ഒരു രേഖ). മുന്‍സിപ്പല്‍ ഓഫീസില്‍ നിന്നോ ജനന മരണ *ജിസ്‌ട്രേഷന്‍ ജില്ലാ ഓഫീസില്‍ നിന്നോ ലഭിച്ച ജനന സര്‍ട്ടിഫിക്കറ്റ്
* അവസാനമായി സ്‌കൂളില്‍ നിന്ന് ലഭിച്ച ജനന സര്‍ട്ടിഫിക്കറ്റ് (സര്‍ക്കാര്‍ / അംഗീകൃത)
* ജനന തീയതി തെളിയിക്കുന്ന എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റ്
* ജനന തീയതി തെളിയിക്കുന്ന എട്ടാം ക്ലാസിലെ മാര്‍ക്ക് ഷീറ്റ്
* ജനന തീയതി തെളിയിക്കുന്ന അഞ്ചാം ക്ലാസിലെ മാര്‍ക്ക് ഷീറ്റ്
* ഇന്ത്യന്‍ പാസ്‌പോര്‍ട്ട്
*പാന്‍ കാര്‍ഡ്
* ഡ്രൈവിംഗ് ലൈസന്‍സ്
* ആധാര്‍ കാര്‍ഡ്

 മേല്‍വിലാസം തെളിയിക്കുന്നതിന്

മേല്‍വിലാസം തെളിയിക്കുന്നതിന്


വീട്ട് മേല്‍വിലാസം തെളിയിക്കുന്ന രേഖകള്‍ (താഴെ പറയുന്നതില്‍ ഏതെങ്കിലും ഒന്ന്)

1 ബാങ്ക് / കിസാന്‍ / പോസ്റ്റ് ഓഫീസ് നിലവിലുള്ള പാസ്ബുക്ക്

2 റേഷന്‍ കാര്‍ഡ്

3 പാസ്‌പോര്‍ട്ട്

4 ഡ്രൈവിംഗ് ലൈസന്‍സ്

5 ഇന്‍കം ടാക്‌സ് അസസ്‌മെന്റ് ഓര്‍ഡര്‍

6 പുതിയ വാടക കരാര്‍

7 ആ വിലാസത്തിലുള്ള ഏറ്റവും പുതിയ വാട്ടര്‍ / ടെലിഫോണ്‍ / വൈദ്യുതി / ഗ്യാസ് കണക്ഷന്‍ ബില്‍ - അപേക്ഷകന്റെ പേര് അല്ലെങ്കില്‍ മാതാപിതാക്കള്‍ പോലുള്ള അവരുടെ / അവളുടെ അടുത്ത ബന്ധുക്കളുടെ പേരിലുള്ളത്.
8 ഇന്ത്യന്‍ പോസ്റ്റല്‍ വകുപ്പ് വഴി അപേക്ഷകന്റെ മേല്‍ വിലാസത്തിലേക്ക് അയച്ച ഏതെങ്കിലും തപാല്‍ / കത്ത് / മെയില്‍.

വോട്ടര്‍ പട്ടികയില്‍ എങ്ങനെ പേര് ചേര്‍ക്കാം

വോട്ടര്‍ പട്ടികയില്‍ എങ്ങനെ പേര് ചേര്‍ക്കാം


1 മുകളില്‍ സൂചിപ്പിച്ച ഏതെങ്കിലും രേഖകള്‍ പരിശോധിച്ചുകൊണ്ട് നിങ്ങള്‍ക്ക് വോട്ട് ചെയ്യാന്‍ യോഗ്യതയുണ്ടെന്ന് ഉറപ്പാക്കുക.
2 നാഷണല്‍ വോട്ടര്‍ സര്‍വീസ് പോര്‍ട്ടലിലെ ന്യൂ വോട്ടര്‍ രജിസ്‌ട്രേഷന്‍ പേജില്‍ പോകുക. അത് നേരെ എന്‍വിഎസ്പി വെബ്‌സൈറ്റിലേക്ക് പോകും അതില്‍ ഫോം 6 ക്ലിക്കു ചെയ്യുക
3 ഈ ഫോമിലെ എല്ലാ വിശദാംശങ്ങളും പൂരിപ്പിച്ച് ഫോട്ടോ, പ്രായപരിധി രേഖ, ഒരു റസിഡന്‍സ് പ്രൂഫിന്റെ രേഖ എന്നിവ അപ്ലോഡ് ചെയ്യുക.
4 ഇത് ചെയ്തുകഴിഞ്ഞാല്‍, താഴേക്ക് സ്‌ക്രോള്‍ ചെയ്ത് സബ്മിറ്റ് ബട്ടണില്‍ ക്ലിക്ക് ചെയ്യുക.
ഇതോടെ നിങ്ങളുടെ പേര് വോട്ടര്‍ പട്ടികയില്‍ രജിസ്റ്റര്‍ ആയി. ഇതു കൂടാതെ പലര്‍ക്കുമുള്ള സംശയമാണ് വോട്ടര്‍ ഐ ഡിയിലേക്ക് പുതിയ വിവരങ്ങള്‍ ചേര്‍ക്കുകയും തെറ്റുകള്‍ തിരുത്തുകയും എങ്ങനെയാണെന്ന്.

വോട്ടര്‍ പട്ടികയിലെ തിരുത്ത് എങ്ങനെ

വോട്ടര്‍ പട്ടികയിലെ തിരുത്ത് എങ്ങനെ

1 NVSP വോട്ടര്‍ ഐഡി കാര്‍ഡ് കറക്ഷന്‍ പേജിലേക്ക് പോകുക. അവിടെ എന്‍.വി.എസ്.പി വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയും, തിരഞ്ഞെടുപ്പ് റോളില്‍ എന്‍ട്രികളുടെ തിരുത്തലിലേക്ക് സ്‌ക്രോള്‍ ചെയ്യുകയും ഫോം 8 ക്ലിക്ക് ചെയ്യുകയും ചെയ്യാം.

2 അവിടെ വെച്ച് തിരുത്തേണ്ട വാചകങ്ങള്‍ തിരഞ്ഞെടുത്ത് ഫോം പൂരിപ്പിക്കുക.
3 പൂര്‍ത്തിയാക്കിക്കഴിഞ്ഞാല്‍, താഴേക്ക് സ്‌ക്രോള്‍ ചെയ്ത് സബ്മിറ്റ് ബട്ടണ്‍ ക്ലിക്കുചെയ്യുക.

അതേ പോലെ തന്നെ നിങ്ങള്‍ ഓണ്‍ലൈനായി വോട്ടര്‍ ഐഡിക്കായി അപേക്ഷിച്ചിട്ടുണ്ടെങ്കില്‍ NVSP വോട്ടര്‍ ഐഡി കാര്‍ഡ് ആപ്ലിക്കേഷന്‍ സ്റ്റാറ്റസ് പേജിലേക്ക് പോകാം അല്ലെങ്കില്‍ NVSP വെബ്‌സൈറ്റിലേക്ക് പോകാം, അപ്ലിക്കേഷന്‍ സ്റ്റാറ്റസ് ട്രാക്കുചെയ്യുന്നതിന് താഴേക്ക് സ്‌ക്രോള്‍ ചെയ്യുക, അപ്ലിക്കേഷന്‍ സ്റ്റാറ്റസ് ക്ലിക്കുചെയ്യുക. വോട്ടര്‍ ഐഡി അപേക്ഷാ സ്റ്റാറ്റസ് എസ്എംഎസ് വഴിയും പരിശോധിക്കാം

 2019ലെ വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ എന്ന് എങ്ങനെ പരിശോധിക്കാം

2019ലെ വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ എന്ന് എങ്ങനെ പരിശോധിക്കാം

1 എന്‍.വി.എസ്.പി തെരഞ്ഞെടുപ്പു തിരയല്‍ പേജിലേക്ക് പോകുക. വോട്ടര്‍ ഐഡി കാര്‍ഡിലെ EPIC നമ്പറിലൂടെ തിരയല്‍ ക്ലിക്കുചെയ്യുക.

2 കാര്‍ഡിലെ വിശദാംശങ്ങള്‍ നല്‍കിയും തിരയാം. ഓണ്‍ലൈനില്‍ വോട്ട് ചെയ്യാനാകുമോ? ഓണ്‍ലൈന്‍ വഴിയുള്ള വോട്ടിംഗ് സൗകര്യം ഇന്ത്യയില്‍ ലഭ്യമല്ല.

ലോക്സഭ തിരഞ്ഞെടുപ്പ് വാര്‍ത്തകള്‍ക്ക് ഈ ലിങ്ക് ക്ലിക്ക് ചെയ്യൂ...

English summary
How to cast vote in lok sabha election 2019
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X