കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'മോദിയുടെ ഭരണത്തിന് കീഴിൽ എങ്ങനെയാണ് സന്തോഷത്തോടെ ദീപാവലി ആഘോഷിക്കുക';കോൺഗ്രസ്

Google Oneindia Malayalam News

ദില്ലി; ഇത്തവണയും അതിർത്തിയിൽ സൈനികർക്കൊപ്പം ദീപാവലി ആഘോഷിക്കാനൊരുങ്ങുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നാണ് റിപ്പോർട്ടുകൾ. അധികാരത്തിലേറയത് മുതൽ സൈനികർക്കൊപ്പമാണ് പ്രധാനമന്ത്രിയുടെ ദീപാവലി. അതിനിടെ മോദിയ്ക്കെതിരെ രൂക്ഷവിമർശനം ഉയർത്തുകയാണ് കോൺഗ്രസ്. മോദിയുടെ ഭരണത്തിന് കീഴിൽ എങ്ങനെയാണ് ഒരാൾക്ക് സന്തോഷത്തോടെ ദീപാവലി ആഘോഷിക്കാൻ കഴിയുകയെന്ന് കോൺഗ്രസ് ട്വീറ്റ് ചെയ്തു.

modi congress

ചൈനീസ് ഭീഷണിക്കിടെ സൈനികർ അതിർത്തി കാക്കുന്നു, വിലക്കയറ്റവും സാമ്പത്തിക മാന്ദ്യവും മൂലം ജനം കഷ്ടപ്പെടുന്നു, എന്നാൽ ഇതിനിടയിൽ ബിജെപി മോദിയ്ക്ക് വേണ്ടി പിആർ പണി നടത്തുകയാണ്, കോൺഗ്രസ് ട്വീറ്റിൽ കുറിച്ചു. കഴിഞ്ഞ തവണ ജമ്മു കശ്മീരിലെ റജൗരി ജില്ലയിലെ നിയന്ത്രണ രേഖയിൽ ഡ്യൂട്ടിയിലായിരുന്ന സേനയ്ക്കൊപ്പമാണ് മോദി ദീപാവലി ആഘോഷിച്ചത്.

2018 ൽ ഉത്തരാഖണ്ഡ് അതിർത്തിയിലും 2017 ൽ വടക്കൻ കശ്മീരിലെ ഗുരസ് മേഖലയിലും 2015 ൽ പഞ്ചാബ് അതിർത്തിയിലുമായിരുന്നു. 2014 ൽ സിയാച്ചിൻ ബേസ് ക്യാമ്പിലും പ്രധാനമന്ത്രി ജവാന്മാർക്കൊപ്പവുമായിരുന്നു മോദി ദീപാവലി ആഘോഷിച്ചത്.

Recommended Video

cmsvideo
മോദി എല്ലാം വിറ്റ് തുലച്ചു, നിര്‍മ്മലാജിയുടെ പൊടി പോലും കാണാനില്ല | Oneindia Malayalam

അതേസമയം ഇത്തവണകിഴക്കൻ ലഡാക്ക് അതിർത്തിയിൽ ചൈനയും ഇന്ത്യയും തമ്മിൽ സംഘർഷ സാധ്യത നിലനിൽക്കുകയാണ്.ചൈനയുമായുള്ള ഏറ്റുമുട്ടലിൽ ഗാൽവാൻ അതിർത്തിയിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചിരുന്നു. കമാന്റർതലത്തിൽ നിരവധി തവണ സംഘർഷം ലഘൂകരിക്കാനുള്ള ചർച്ചകൾ നടന്നിരുന്നുവെങ്കിലും യാതൊരു തരത്തിലൊരു പുരോഗതിയും ഉണ്ടായിട്ടില്ല.

 രാഹുല്‍ ഗാന്ധി വിഷയമറിയാതെ അധ്യാപകനെ ആകര്‍ഷിക്കാന്‍ ശ്രമിക്കുന്ന വിദ്യാര്‍ത്ഥിയെ പോലെയെന്ന് ഒബാമ രാഹുല്‍ ഗാന്ധി വിഷയമറിയാതെ അധ്യാപകനെ ആകര്‍ഷിക്കാന്‍ ശ്രമിക്കുന്ന വിദ്യാര്‍ത്ഥിയെ പോലെയെന്ന് ഒബാമ

'വിത്ത് വിതയ്ക്കുന്നതിനു മുൻപ് വിളവ് കൊയ്യുന്നവരുടെ കഴിവിൽ ഞെട്ടി';വ്യാജനെതിരെ ശ്രീനിവാസൻ'വിത്ത് വിതയ്ക്കുന്നതിനു മുൻപ് വിളവ് കൊയ്യുന്നവരുടെ കഴിവിൽ ഞെട്ടി';വ്യാജനെതിരെ ശ്രീനിവാസൻ

കോട്ടയത്ത് കണക്കിൽ തട്ടി എൽഡിഎഫിൽ പോര്..ജോസഫിനെ മെരുക്കി യുഡിഎഫ്..പക്ഷേ പുതിയ തലവേദനകോട്ടയത്ത് കണക്കിൽ തട്ടി എൽഡിഎഫിൽ പോര്..ജോസഫിനെ മെരുക്കി യുഡിഎഫ്..പക്ഷേ പുതിയ തലവേദന

കർണ്ണാടകത്തിൽ 44 ശതമാനം ഗ്രാമീണർക്കും കൊവിഡ്: സെറോ സർവേയിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽകർണ്ണാടകത്തിൽ 44 ശതമാനം ഗ്രാമീണർക്കും കൊവിഡ്: സെറോ സർവേയിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

English summary
'How to celebrate Diwali happily under Modi's rule'; Congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X