ആധാര്‍ കാര്‍ഡിലെ പഴയ ഫോട്ടോ നിങ്ങൾക്ക് മാറ്റണോ?... ചെയ്യേണ്ടത് ഇങ്ങനെ
ആധാര്‍ കാര്‍ഡിലെ പഴയ ഫോട്ടോ നിങ്ങൾക്ക് മാറ്റണോ?... ചെയ്യേണ്ടത് ഇങ്ങനെ
തിരുവനന്തപുരം: വർഷങ്ങൾക്ക് മുൻപ് ലഭിച്ച ആധാർ കാർഡിൽ പഴയ ഫോട്ടോ മാറ്റാൻ കഴിയുമോ എന്നത് ഒരു ചോദ്യം ആയിരിക്കും എല്ലാവരുടെയും മനസ്സിൽ. എന്നാൽ പേടിക്കേണ്ട കാര്യം ഇല്ല. പരിഹാരം ഉണ്ട്. ലളിതമായ ഘട്ടങ്ങള്‍ പിന്തുടര്‍ന്നാൽ ആധാര്‍ കാര്‍ഡിലെ നിങ്ങളുടെ ഫോട്ടോയും മാറ്റാൻ കഴിയും.

തിരിച്ചറിയല്‍ രേഖ ആയും ഇന്ത്യയിലെ സര്‍ക്കാര്‍ ഉടമസ്ഥതയിൽ ഉളള സ്വകാര്യ സ്ഥാപനങ്ങളും വാഗ്ദാനം ചെയ്യുന്ന നിരവധി സേവനങ്ങള്‍ ലഭിക്കുന്നതിനും ആധാര്‍ കാർഡ് ആവശ്യമാണ്. അതേസമയം, ഭൂരിഭാഗം പേരും വര്‍ഷങ്ങള്‍ക്ക് മുമ്പ് ആധാര്‍ കാര്‍ഡിന് അപേക്ഷിച്ചതിനാല്‍ നിലവിലെ കാർഡിൽ ഉളള ഫോട്ടോ ഇപ്പോൾ ഉളളത് പോലെ അല്ല. എന്നാല്‍ യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് (യുഐഡിഎഐ) ചെറിയ ഘട്ടത്തിലൂടെ കൃത്യമായി രേഖപ്പെടുത്തി കടന്ന് കഴിഞ്ഞാൽ നിങ്ങളുടെ ആധാര്‍ കാര്‍ഡിലെ ഫോട്ടോ എളുപ്പത്തില്‍ അപ്‌ഡേറ്റ് ചെയ്യാൻ സാധിക്കും.

നിങ്ങളുടെ ആധാര്‍ കാര്‍ഡിലെ ഫോട്ടോ അപ്ഡേറ്റ് ചെയ്യുന്നതിന് പിന്തുടരേണ്ട ഘട്ടങ്ങള്‍ ഇതാണ് ;-
ഘട്ടം 1 :- യു ഐ ഡി എ ഐയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിങ്ങൾ സന്ദര്‍ശിക്കുക.
ഘട്ടം 2 :- ദ്യശ്യമാകുന്ന പോര്‍ട്ടലില്‍ നിന്നും ആധാര്‍ എന്റോള്‍മെന്റ് ഫോം ഡൗണ്‍ലോഡ് ചെയ്യുക.
ഘട്ടം 3 :- ഡൗണ്‍ലോഡ് ചെയ്യ്ത ഫോമില്‍ ആവശ്യമായ വിശദാംശങ്ങള്‍ നല്‍കുക. നിങ്ങള്‍ മുഴുവന്‍ ഫോമും പൂരിപ്പിക്കേണ്ട ആവിശ്യം ഇല്ല. ഫോട്ടോ മാറ്റുന്നതിന് ആവശ്യമായ പ്രസക്ത ഭാഗങ്ങള്‍ ഫോമിൽ ഉണ്ടാകും. അവ മാത്രം പൂരിപ്പിക്കുക.
ഘട്ടം 4 :- തുടർന്ന് നിങ്ങള്‍ക്ക് അടുത്തുള്ള ആധാര്‍ എന്റോള്‍മെന്റ് കേന്ദ്രത്തില്‍ പൂരിപ്പിച്ച ഫോം സമര്‍പ്പിക്കാം.

ഘട്ടം 5 :- ബയോമെട്രിക് പരിശോധനയിലൂടെ എന്റോള്‍മെന്റ് കേന്ദ്രത്തിലെ എക്‌സിക്യൂട്ടീവ് നിങ്ങളുടെ വിശദാംശങ്ങള്‍ സ്ഥിരീകരിക്കും.
ഘട്ടം 6 :- തുടർന്ന് ആധാര്‍ എന്റോള്‍മെന്റ് സെന്ററില്‍ / ആധാര്‍ സേവാ കേന്ദ്രത്തില്‍ വെച്ച് എക്‌സിക്യൂട്ടീവ് നിങ്ങളുടെ പുതിയ ഫോട്ടോ എടുക്കും.
ഘട്ടം 7 :- ഫോട്ടോ മാറ്റുന്ന സേവനത്തിന് നിങ്ങള്‍ 25 രൂപ + ജി എസ് ടി ഫീസ് അടയ്ക്കേണ്ടി വരും.
ഘട്ടം 8 :- അപ്ഡേറ്റ് അഭ്യര്‍ത്ഥന നമ്പര്‍ (U R N) ഉള്ള ഒരു അംഗീകാര സ്ലിപ്പും നിങ്ങള്‍ക്ക് നിങ്ങളുടെ കൈയ്യിൽ ലഭിക്കും.
ഘട്ടം 9 :- യു ഐ ഡി എ ഐയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ സ്റ്റാറ്റസ് പരിശോധിക്കാന്‍ യു ആ ര്‍എന്‍ ഉപയോഗിക്കുക.
Recommended Video

ആധാര്‍ കാര്‍ഡുകള്‍ നല്‍കുകയും ആധാർ കാർഡിലെ എല്ലാ എഡിറ്റ് അഭ്യര്‍ത്ഥനകളും പരിപാലിക്കുകയും ചെയ്യുന്ന ഏജന്‍സിയാണ് യു ഐ ഡി എ ഐ അഥവാ യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ.
ഇതിലൂടെ ചെറിയ ഘട്ടങ്ങള്‍ പിന്തുടര്‍ന്ന് ആധാര്‍ കാര്‍ഡില്‍ ഉളള നിങ്ങളുടെ പേര്, വിലാസം, മൊബൈല്‍ നമ്പര്‍ അല്ലെങ്കില്‍ മറ്റ് വിശദാംശങ്ങള്‍ എന്നിവയും മാറ്റാൻ കഴിയും. അപ്ഡേറ്റുകള്‍ക്കായി അപേക്ഷിക്കുന്നതിന് കാര്‍ഡ് ഉടമകള്‍ അവരുടെ അടുത്തുള്ള ആധാര്‍ എന്റോള്‍മെന്റ് സെന്ററോ ആധാര്‍ സേവാ കേന്ദ്രമോ സന്ദര്‍ശിക്കേണ്ട സമയത്ത് നിങ്ങൾക്ക് വരുത്തേണ്ട മിക്ക മാറ്റങ്ങളും ഓണ്‍ലൈനില്‍ നിങ്ങൾക്ക് ചെയ്യാൻ സാധിക്കും. അതേസമയം, നിങ്ങളുടെ ഫോട്ടോ മാറ്റുന്നതിന് വേണ്ടി കാര്‍ഡ് ഉടമകൾ ഓണ്‍ലൈനായി അപേക്ഷിച്ചതിന് ശേഷം കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കേണ്ടതുണ്ട്.












Click it and Unblock the Notifications