കൊവിഡ് വാക്സിന് വ്യത്യസ്ത വില ഈടാക്കുന്നത് എങ്ങനെ: ചോദ്യവുമായി സുപ്രീം കോടതി
ദില്ലി: കൊവിഡ് വാക്സിന്‍ വിലയില്‍ ശ്രദ്ധേയ പരാമര്‍ശങ്ങളുമായി സുപ്രീംകോടതി. കൊവിഡ് വാക്സിന് വ്യത്യസ്ത വില ഈടാക്കുന്നത് എങ്ങനെയെന്ന് സുപ്രീം കോടതി ചോദിച്ചു. ദേശീയ പ്രതിസന്ധിയാണ് ഇപ്പോള്‍ ഉള്ളത്. ആ സാഹചര്യത്തില്‍ സുപ്രീം കോടതിക്ക് മൂക സാക്ഷിയായി തുടരാന്‍ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി . നേരത്തെ സ്വമേധയാ എടുത്ത കേസ് പരിഗണിക്കുമ്പോഴായിരുന്നു സുപ്രീംകോടതിയുടെ നിര്‍ണ്ണായക പരാമര്‍ശങ്ങള്‍.
സുപ്രീംകോടതിക്ക് ഇടപെടാന്‍ കഴിയുമെങ്കിലും രാജ്യത്ത് കാര്യമായ പ്രശ്നങ്ങള്‍ ഒന്നും ഇപ്പോള്‍ നിലനില്‍ക്കുന്നില്ലെന്നായിരുന്നു കേന്ദ്ര സര്‍ക്കാറിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയില്‍ വ്യക്തമാക്കിയത്. സംസ്ഥാനങ്ങള്‍ക്കിടയില്‍ വലിയ തര്‍ക്കം നിലനില്‍ക്കുന്നില്ല. ദില്ലി ഹൈക്കോടതിയില്‍ ഒരു കേസ് ഉണ്ടായിരുന്നു. ഓക്സിജന്‍ വിതരണത്തിലടക്കം കേന്ദ്ര സര്‍ക്കാറിന്‍രെ ഇടപെടല്‍ ഇതിനോടകം ഉണ്ടായെന്നും അദ്ദേഹം വ്യക്തമാക്കി.
Recommended Video


ഇന്ന് രാവിലെ തന്നെ കേന്ദ്ര സര്‍ക്കാറിന്‍റെ മറുപടിയും കോടതിയില്‍ നല്‍കിയിരുന്നു. ചില വിഷയങ്ങള്‍ ദേശീയ തലത്തില്‍ തന്നെ പരിഹരിക്കപ്പെടേണ്ടതുണ്ട്. ഹൈക്കോടതികള്‍ക്ക് ഓരോ സംസ്ഥാനത്തേയും സാഹചര്യം അനുസരിച്ച് കേസുകളുമായി മുന്നോട്ട് പോവാം. ദേശീയാടിസ്ഥാനത്തിലെ വിഷയങ്ങളാണ് സുപ്രീം കോടതി പരിഗണിക്കുന്നതെന്നും കോടതി വ്യക്തമാക്കി. കേസ് രണ്ട് ദിവസം കഴിഞ്ഞ് വീണ്ടും പരിഗണിക്കും.
ബോൾഡ് ആന്റ് ബ്യൂട്ടിഫുൾ. നടി തനുശ്രീ ദത്തയുടെ പുതിയ ചിത്രങ്ങൾ












Click it and Unblock the Notifications