ആണ്‍കുഞ്ഞിനെ ഗര്‍ഭം ധരിക്കാന്‍ വടവൃക്ഷവും കടുകും!ആയുര്‍വേദ വിദ്യാര്‍ത്ഥികളുടെ പുസ്തകം വിവാദമാകുന്നു
പുസ്തകം അടിയന്തരമായി പിന്‍വലിക്കണമെന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ദര്‍ ആവശ്യപ്പെടുന്നത്.
മുംബൈ: വിവാദ പരാമര്‍ശങ്ങള്‍ അടങ്ങിയ ബിഎഎംഎസ് ടെക്സ്റ്റ് ബുക്ക് പിന്‍വലിക്കണമെന്ന ആവശ്യം ശക്തമാകുന്നു. മഹാരാഷ്ട്ര ഹെല്‍ത്ത് സയന്‍സ് യൂണിവേഴ്സിറ്റി മൂന്നാം വര്‍ഷ ബിഎഎംഎസ് വിദ്യാര്‍ത്ഥികള്‍ക്കായി പുറത്തിറക്കിയ ടെക്സ്റ്റ് ബുക്കിലാണ് ശുദ്ധമണ്ടത്തരങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആണ്‍കുഞ്ഞിനെ ഗര്‍ഭം ധരിക്കാന്‍ എന്ത് ചെയ്യണം എന്ന പാഠഭാഗമാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്.
ആണ്‍കുഞ്ഞിനെ ഗര്‍ഭം ധരിക്കാന്‍ പേരാലിന്റെ രണ്ട് ശിഖിരങ്ങളും, ഉഴുന്ന് പരിപ്പും കടുകും ചേര്‍ത്ത് തൈരുമായി കൂട്ടിക്കുഴച്ച് മിശ്രിതമാക്കി കഴിച്ചാല്‍ മതിയെന്നാണ് ടെക്സ്റ്റ് ബുക്കിലുള്ളത്. ആണ്‍കുഞ്ഞിനെ ഗര്‍ഭം ധരിക്കാനുള്ള വിദ്യകള്‍ എന്ന പേരില്‍ മഹാരാഷ്ട്രയിലെ മൂന്നാം വര്‍ഷം ബിഎഎംഎസ് വിദ്യാര്‍ത്ഥികള്‍ക്കുള്ള പുസ്തകത്തിലാണ് വിവാദ പാഠഭാഗം ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഇത്തരത്തിലുള്ള മണ്ടത്തരങ്ങള്‍ ആയുര്‍വേദത്തിന്റെ സല്‍പ്പേരിന് കളങ്കമാകുമെന്നും, ആയുര്‍വേദത്തെക്കുറിച്ച് സമൂഹത്തില്‍ തെറ്റിദ്ധാരണ വരുത്താന്‍ ഇടയാക്കുമെന്നുമാണ് ആരോഗ്യ വിദഗ്ദരും ആയുര്‍വേദ ഡോക്ടര്‍മാരും ചൂണ്ടിക്കാട്ടുന്നത്.

ആണ്‍കുഞ്ഞിനെ വേണമെങ്കില്‍ പലവഴികള്‍...
ചാരക സംഹിത എന്ന ആയുര്‍വേദ ഗ്രന്ഥത്തില്‍ നിന്നുള്ള വിവിധ ഭാഗങ്ങളാണ് പുസ്തകത്തിലേക്ക് കടമെടുത്തിരിക്കുന്നത്. ആണ്‍കുഞ്ഞിനെ ഗര്‍ഭം ധരിക്കണമെങ്കില്‍ കുറഞ്ഞ ചിലവിലും കൂടിയ ചിലവിലുമുള്ള അനേകം മാര്‍ഗങ്ങള്‍ പാഠപുസ്തകത്തില്‍ വിവരിക്കുന്നുണ്ട്.

പരിശോധിക്കുമെന്ന് സര്‍വകലാശാല...
പുസ്തകത്തിലേത് ശുദ്ധ അസംബന്ധങ്ങളാണെന്നും, ഇത്തരത്തിലുള്ള പാഠഭാഗങ്ങള്‍ അനുവദിക്കാനാകില്ലെന്നുമാണ് ആരോഗ്യ വിദഗ്ദരുടെയും വിദ്യാഭ്യാസ വിദഗ്ദരുടെയും അഭിപ്രായം. മഹാരാഷ്ട്ര യൂണിവേഴ്സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സ് മൂന്നാം വര്‍ഷ ബിഎഎംഎസ് വിദ്യാര്‍ത്ഥികള്‍ക്കായി പുറത്തിറക്കിയ പുസ്തകത്തിലാണ് വിവാദ പാഠഭാഗങ്ങളുള്ളത്.

പുസ്തകം പിന്‍വലിക്കണമെന്ന്...
പുസ്തകത്തിലെ ചില പാഠഭാഗങ്ങളെ കുറിച്ച് പരാതി ലഭിച്ചിട്ടുണ്ടെന്നും ഇതുസംബന്ധിച്ച് അടിയന്തര നടപടി സ്വീകരിക്കുമെന്നുമാണ് മഹാരാഷ്ട്ര ഹെല്‍ത്ത് സയന്‍സ് യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ദിലീപ് മൈസേക്കര് അറിയിച്ചത്. പുസ്തകം അടിയന്തരമായി പിന്‍വലിക്കണമെന്നാണ് ആരോഗ്യ വിദഗ്ദര്‍ ആവശ്യപ്പെടുന്നത്.

സര്‍വകലാശാലയ്ക്ക് അധികാരമില്ല...
ആയുഷ് മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരമാണ് ബിഎഎംഎസ് കരിക്കുലം തയ്യാറാക്കുന്നതെന്നും, പുസ്തകത്തിലെ ഏതൊരു ഭാഗവും ഒഴിവാക്കാനും കൂട്ടിച്ചേര്‍ക്കാനും സര്‍വകലാശാലയ്ക്ക് അധികാരമില്ലെന്നുമാണ് വൈസ് ചാന്‍സലറുടെ പ്രതികരണം. സംഭവത്തെക്കുറിച്ച് ആയുഷ് മന്ത്രാലയത്തിന് കത്തയച്ചിട്ടുണ്ട്, മറുപടിക്കായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര ആയുര്‍വേദ കൗണ്‍സില്‍ അംഗങ്ങളുടെ അറിവോടെയാണ് പുസ്തകം പുറത്തിറക്കിയതെന്നും, കൗണ്‍സില്‍ അംഗങ്ങള്‍ക്ക് ഇക്കാര്യത്തെക്കുറിച്ച് ധാരണയുണ്ടാകുമെന്നും സര്‍വകലാശാല അധികൃതര്‍ അറിയിച്ചു.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications