കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആണ്‍കുഞ്ഞിനെ ഗര്‍ഭം ധരിക്കാന്‍ വടവൃക്ഷവും കടുകും!ആയുര്‍വേദ വിദ്യാര്‍ത്ഥികളുടെ പുസ്തകം വിവാദമാകുന്നു

പുസ്തകം അടിയന്തരമായി പിന്‍വലിക്കണമെന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ദര്‍ ആവശ്യപ്പെടുന്നത്.

Google Oneindia Malayalam News

മുംബൈ: വിവാദ പരാമര്‍ശങ്ങള്‍ അടങ്ങിയ ബിഎഎംഎസ് ടെക്സ്റ്റ് ബുക്ക് പിന്‍വലിക്കണമെന്ന ആവശ്യം ശക്തമാകുന്നു. മഹാരാഷ്ട്ര ഹെല്‍ത്ത് സയന്‍സ് യൂണിവേഴ്‌സിറ്റി മൂന്നാം വര്‍ഷ ബിഎഎംഎസ് വിദ്യാര്‍ത്ഥികള്‍ക്കായി പുറത്തിറക്കിയ ടെക്സ്റ്റ് ബുക്കിലാണ് ശുദ്ധമണ്ടത്തരങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആണ്‍കുഞ്ഞിനെ ഗര്‍ഭം ധരിക്കാന്‍ എന്ത് ചെയ്യണം എന്ന പാഠഭാഗമാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്.

ആണ്‍കുഞ്ഞിനെ ഗര്‍ഭം ധരിക്കാന്‍ പേരാലിന്റെ രണ്ട് ശിഖിരങ്ങളും, ഉഴുന്ന് പരിപ്പും കടുകും ചേര്‍ത്ത് തൈരുമായി കൂട്ടിക്കുഴച്ച് മിശ്രിതമാക്കി കഴിച്ചാല്‍ മതിയെന്നാണ് ടെക്സ്റ്റ് ബുക്കിലുള്ളത്. ആണ്‍കുഞ്ഞിനെ ഗര്‍ഭം ധരിക്കാനുള്ള വിദ്യകള്‍ എന്ന പേരില്‍ മഹാരാഷ്ട്രയിലെ മൂന്നാം വര്‍ഷം ബിഎഎംഎസ് വിദ്യാര്‍ത്ഥികള്‍ക്കുള്ള പുസ്തകത്തിലാണ് വിവാദ പാഠഭാഗം ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഇത്തരത്തിലുള്ള മണ്ടത്തരങ്ങള്‍ ആയുര്‍വേദത്തിന്റെ സല്‍പ്പേരിന് കളങ്കമാകുമെന്നും, ആയുര്‍വേദത്തെക്കുറിച്ച് സമൂഹത്തില്‍ തെറ്റിദ്ധാരണ വരുത്താന്‍ ഇടയാക്കുമെന്നുമാണ് ആരോഗ്യ വിദഗ്ദരും ആയുര്‍വേദ ഡോക്ടര്‍മാരും ചൂണ്ടിക്കാട്ടുന്നത്.

ആണ്‍കുഞ്ഞിനെ വേണമെങ്കില്‍ പലവഴികള്‍...

ആണ്‍കുഞ്ഞിനെ വേണമെങ്കില്‍ പലവഴികള്‍...

ചാരക സംഹിത എന്ന ആയുര്‍വേദ ഗ്രന്ഥത്തില്‍ നിന്നുള്ള വിവിധ ഭാഗങ്ങളാണ് പുസ്തകത്തിലേക്ക് കടമെടുത്തിരിക്കുന്നത്. ആണ്‍കുഞ്ഞിനെ ഗര്‍ഭം ധരിക്കണമെങ്കില്‍ കുറഞ്ഞ ചിലവിലും കൂടിയ ചിലവിലുമുള്ള അനേകം മാര്‍ഗങ്ങള്‍ പാഠപുസ്തകത്തില്‍ വിവരിക്കുന്നുണ്ട്.

പരിശോധിക്കുമെന്ന് സര്‍വകലാശാല...

പരിശോധിക്കുമെന്ന് സര്‍വകലാശാല...

പുസ്തകത്തിലേത് ശുദ്ധ അസംബന്ധങ്ങളാണെന്നും, ഇത്തരത്തിലുള്ള പാഠഭാഗങ്ങള്‍ അനുവദിക്കാനാകില്ലെന്നുമാണ് ആരോഗ്യ വിദഗ്ദരുടെയും വിദ്യാഭ്യാസ വിദഗ്ദരുടെയും അഭിപ്രായം. മഹാരാഷ്ട്ര യൂണിവേഴ്‌സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സ് മൂന്നാം വര്‍ഷ ബിഎഎംഎസ് വിദ്യാര്‍ത്ഥികള്‍ക്കായി പുറത്തിറക്കിയ പുസ്തകത്തിലാണ് വിവാദ പാഠഭാഗങ്ങളുള്ളത്.

പുസ്തകം പിന്‍വലിക്കണമെന്ന്...

പുസ്തകം പിന്‍വലിക്കണമെന്ന്...

പുസ്തകത്തിലെ ചില പാഠഭാഗങ്ങളെ കുറിച്ച് പരാതി ലഭിച്ചിട്ടുണ്ടെന്നും ഇതുസംബന്ധിച്ച് അടിയന്തര നടപടി സ്വീകരിക്കുമെന്നുമാണ് മഹാരാഷ്ട്ര ഹെല്‍ത്ത് സയന്‍സ് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ദിലീപ് മൈസേക്കര്‍ അറിയിച്ചത്. പുസ്തകം അടിയന്തരമായി പിന്‍വലിക്കണമെന്നാണ് ആരോഗ്യ വിദഗ്ദര്‍ ആവശ്യപ്പെടുന്നത്.

സര്‍വകലാശാലയ്ക്ക് അധികാരമില്ല...

സര്‍വകലാശാലയ്ക്ക് അധികാരമില്ല...

ആയുഷ് മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരമാണ് ബിഎഎംഎസ് കരിക്കുലം തയ്യാറാക്കുന്നതെന്നും, പുസ്തകത്തിലെ ഏതൊരു ഭാഗവും ഒഴിവാക്കാനും കൂട്ടിച്ചേര്‍ക്കാനും സര്‍വകലാശാലയ്ക്ക് അധികാരമില്ലെന്നുമാണ് വൈസ് ചാന്‍സലറുടെ പ്രതികരണം. സംഭവത്തെക്കുറിച്ച് ആയുഷ് മന്ത്രാലയത്തിന് കത്തയച്ചിട്ടുണ്ട്, മറുപടിക്കായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര ആയുര്‍വേദ കൗണ്‍സില്‍ അംഗങ്ങളുടെ അറിവോടെയാണ് പുസ്തകം പുറത്തിറക്കിയതെന്നും, കൗണ്‍സില്‍ അംഗങ്ങള്‍ക്ക് ഇക്കാര്യത്തെക്കുറിച്ച് ധാരണയുണ്ടാകുമെന്നും സര്‍വകലാശാല അധികൃതര്‍ അറിയിച്ചു.

English summary
Maharashtra University's Bachelor of Ayurveda, Medicine, and Surgery textbooks are teaching techniques to conceive a male child.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X