ഇനി ജോഷിനൊപ്പം ചരിത്രം രചിക്കാം..! ടിക് ടോക്ക് പ്രേമികള്‍ക്ക് ഇതാ പുതിയ ഒരു ആപ്പ്, സവിശേഷതകള്‍
ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ ആപ്പുകളില്‍ ഒന്നായിരുന്നു ടിക് ടോക്. എന്നാല്‍ രാജ്യത്തിന്റെ സുരക്ഷ ഭീഷണി ഉയര്‍ത്തുന്നു എന്ന കാരണത്തില്‍ ടിക് ടോക് കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു. ഇതോടെ ടിക് ടോക്ക് ആരാധകര്‍ ആകെ നിരാശയിലായിരുന്നു. എന്നാല്‍ ടിക്ക് ടോക്കിന് സമാനമായ ഒരു ഇന്ത്യന്‍ ആപ്പ് ജോഷ് എന്ന പേരില്‍ ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുകയാണ്.

ഷോര്‍ട്ട് വീഡിയോ ഷെയറിംഗ് ആപ്പുകളുടെ കൂട്ടത്തിലേക്ക് ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന ആപ്പുകളിലൊന്നായാണ് ജോഷിനെ അവതരിപ്പിച്ചിരിക്കുന്നത്. മറ്റ് ആപ്പുകളില്‍ നിന്നും വ്യത്യസ്തത പുലര്‍ത്തുന്നു എന്ന് തന്നെയാണ് ഈ ആപ്പിന്റെ പ്രധാന പ്രത്യേകത.
ഷോര്‍ട്ട് വിഡിയോകള്‍ ക്രിയേറ്റ് ചെയ്യാനും ഷെയര്‍ ചെയ്യുനും സാധിക്കുന്ന ഈ ആപ്പ് പൂര്‍ണമായും ഇന്ത്യയില്‍ നിര്‍മ്മിച്ചതാണ്. അതുകൊണ്ട് തന്നെ ഇന്ത്യയിലെ ഭാഷകളായ ഹിന്ദി, മലയാളം, തമിഴ്, കന്നഡ, തമിഴ് എന്നീ ഭാഷകളിലും ലഭ്യമാണ്. കൂടാതെ ഇംഗ്ലീഷിലും ഈ ആപ്പ് ഉപയോഗിക്കാന്‍ സാധിക്കും. ഈ ആപ്പില്‍ ലോഗിന്‍ ചെയ്യേണ്ട ആവശ്യമില്ല എന്നത് മറ്റൊരു പ്രത്യേകതയാണ്.
ആന്‍ഡ്രോയിഡ് സ്മാര്‍ട്ട് ഫോണില്‍ മാത്രമാണ് ഇപ്പോള്‍ ജോഷ് ആപ്പ് ലഭ്യമാകുകയുള്ളൂ. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കുന്നതാണ്. ഒരു തവണ ഇന്‍സ്റ്റാള്‍ ചെയ്താല്‍ ഈ ആപ്പ് നിങ്ങള്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കും. 7.6 എംബി സ്പേസാണ് ഈ അപ്പിന് ആവശ്യമായുള്ളത്. ഡൗണ്‍ലോഡ് ചെയ്തതിന് ശേഷം നിങ്ങള്‍ക്ക് ഇഷ്ടമുള്ള ഭാഷ ഇതില്‍ നിന്ന് തിരഞ്ഞെടുക്കാന്‍ സാധിക്കും. ടിക്ക് ടോക്ക് ഉപയോഗിച്ച് ശീലിച്ചവര്‍ക്ക് ഈ ആപ്പ് ഉപയോഗിക്കാന്‍ ഒരു ബുദ്ധിമുട്ടും തന്നെ ഉണ്ടാവില്ല. ടിക് ടോക്കില്‍ ദൃശ്യമാകുന്ന അതേ ശൈലിയില്‍ തന്നെയാണ് ഇതിലും വീഡിയോകള്‍ കാണാന്‍ സാധിക്കുക.
ആപ്പ് വഴി വീഡിയോ നിര്‍മ്മിച്ച് കഴിഞ്ഞാല്‍ ഫേസ്ബുക്ക്, വാട്സാപ്പ് അടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം വഴി പങ്കുവയ്ക്കാനും സാധിക്കും. ഇപ്പോള്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമായ ഈ ആപ്പ് ആപ്പിൾ ഐ ഫോണ്‍, ഐ പാഡ് ഉപയോക്താക്കള്‍ക്കായി ആപ്പ് സ്റ്റോറില്‍ വന്നേക്കാം.
-
കൊച്ചിൻ ഷിപ്പ്യാർഡ് മെഡിക്കൽ ഓഫീസർ ഒഴിവ്; 75,000 രൂപ വരെ ശമ്പളം..അപേക്ഷിക്കാം -
സർക്കാർ ജോലി വേണോ? 1,15 ലക്ഷം വരെ ശമ്പളം ലഭിക്കും..അപേക്ഷിക്കാം ഇങ്ങനെ -
രാജ്യത്തെ ആദ്യത്തെ 'പോർട്ട് ഓഫ് റെഫ്യൂജ്' പ്രവർത്തനക്ഷമമാക്കി എപിഎസ്ഇസെഡ് -
ഡയറ്റാണോ ലക്ഷ്യം? എങ്കിൽ ആദ്യം ചോറ് ഒഴിവാക്കണം; പകരം മില്ലറ്റ് ഉൾപ്പെടുത്തൂ, ഗുണങ്ങൾ അനവധി -
സ്വർണം കൂട്ടത്തോടെ വിറ്റ് റഷ്യ; 25 വർഷത്തിനിടെ ആദ്യം..വില ഇനി കുത്തനെ ഇടിയും? -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം












Click it and Unblock the Notifications