UAN നമ്പർ മറന്നോ? വെറും 2 മിനിറ്റിൽ തിരിച്ചെടുക്കാം!
പിഎഫ് നിക്ഷേപമുള്ള ഓരോ ജീവനക്കാരനും അറിഞ്ഞിരിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് യു.എ.എൻ (UAN) അഥവാ യൂണിവേഴ്സൽ അക്കൗണ്ട് നമ്പർ. ജോലി മാറുമ്പോഴും പി.എഫ് ബാലൻസ് പരിശോധിക്കുമ്പോഴും ഈ നമ്പർ അത്യാവശ്യമാണ്. എന്നാൽ പലപ്പോഴും തിരക്കുകൾക്കിടയിൽ പലരും ഈ നമ്പർ മറന്നുപോകാറുണ്ട്. ഇങ്ങനെ സംഭവിക്കുമ്പോൾ പരിഭ്രാന്തരാകേണ്ടതില്ല. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷന്റെ (EPFO) ഔദ്യോഗിക പോർട്ടൽ വഴി വളരെ ലളിതമായി നിങ്ങളുടെ UAN വീണ്ടെടുക്കാൻ സാധിക്കും.(How to find UAN number online) അതിനായി താഴെ പറയുന്ന ഘട്ടങ്ങൾ പാലിക്കുക.
UAN ഓൺലൈനായി എങ്ങനെ കണ്ടെത്താം?
ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക: ആദ്യം നിങ്ങളുടെ കമ്പ്യൂട്ടറിലോ മൊബൈലിലോ ബ്രൗസർ തുറന്ന് 'Unified Member Portal' (https://unifiedportal-mem.epfindia.gov.in/memberinterface/) സന്ദർശിക്കുക. Know Your UAN ഓപ്ഷൻ തിരഞ്ഞെടുക്കുക: ഹോം പേജിൽ വലതുവശത്തായി 'Important Links' എന്ന വിഭാഗത്തിന് താഴെ 'Know Your UAN' എന്ന ഓപ്ഷൻ കാണാം. അതിൽ ക്ലിക്ക് ചെയ്യുക.
മൊബൈൽ നമ്പർ നൽകുക: അടുത്ത പേജിൽ നിങ്ങളുടെ പി.എഫ് അക്കൗണ്ടുമായി ലിങ്ക് ചെയ്തിട്ടുള്ള മൊബൈൽ നമ്പറും സ്ക്രീനിൽ കാണുന്ന ക്യാപ്‌ച (Captcha) കോഡും കൃത്യമായി നൽകുക. ശേഷം 'Request OTP' ബട്ടണിൽ ക്ലിക്ക് ചെയ്യുക.

OTP വെരിഫിക്കേഷൻ: നിങ്ങളുടെ മൊബൈലിൽ വരുന്ന ആറക്ക ഒടിപി നമ്പറും ക്യാപ്‌ച കോഡും നൽകി 'Validate OTP' ക്ലിക്ക് ചെയ്യുക. ഒടിപി ശരിയാണെങ്കിൽ നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ നൽകാനുള്ള പേജ് വരും. ഇവിടെ നിങ്ങളുടെ പേര്, ജനന തീയതി എന്നിവ കൃത്യമായി നൽകുക. ശേഷം നിങ്ങളുടെ ആധാർ നമ്പർ (അല്ലെങ്കിൽ പാൻ കാർഡ്/മെമ്പർ ഐഡി) നൽകുക.
UAN കാണാം: വിവരങ്ങൾ നൽകിയ ശേഷം 'Show My UAN' എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക. ഉടൻ തന്നെ നിങ്ങളുടെ സ്ക്രീനിൽ നിങ്ങളുടെ UAN നമ്പർ തെളിഞ്ഞുവരും.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ നിങ്ങളുടെ ആധാർ കാർഡിലെ വിവരങ്ങളും പി.എഫ് റെക്കോർഡിലെ വിവരങ്ങളും ഒരുപോലെ ആയിരിക്കണം. കൂടാതെ, മൊബൈൽ നമ്പർ പി.എഫ് അക്കൗണ്ടുമായി ലിങ്ക് ചെയ്തിരിക്കേണ്ടതും അത് നിലവിൽ പ്രവർത്തിക്കുന്നതുമായിരിക്കണം.
ഇനി ഇന്റർനെറ്റ് സൗകര്യം ലഭ്യമല്ലാത്തവർക്ക് മിസ്ഡ് കോൾ വഴിയും UAN അറിയാൻ സാധിക്കും. നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ നിന്ന് 011-22901406 എന്ന നമ്പറിലേക്ക് ഒരു മിസ്ഡ് കോൾ നൽകിയാൽ മതിയാകും. കുറച്ചു സമയത്തിനുള്ളിൽ നിങ്ങളുടെ പി.എഫ് വിവരങ്ങൾ അടങ്ങിയ എസ്.എം.എസ് ലഭിക്കും.












Click it and Unblock the Notifications