Get Updates
Get notified of breaking news, exclusive insights, and must-see stories!

രണ്ടായിരം വ്യാജനാണോ; ആര്‍ബിഐ സ്വീകരിക്കില്ല, എങ്ങനെ കണ്ടെത്തും, തിരിച്ചറിയാന്‍ ഈ മാര്‍ഗങ്ങള്‍

ദില്ലി: റിസര്‍വ് ബാങ്ക് കഴിഞ്ഞ ദിവസമാണ് രണ്ടായിരം രൂപ നോട്ടുകള്‍ പിന്‍വലിച്ചത്. ഇതോടെ ഈ നോട്ടുകള്‍ കൈവശമുള്ളവരെല്ലാം എന്ത് ചെയ്യുമെന്ന് ചോദിച്ചിരുന്നു. ഇവ ബാങ്കുകളില്‍ നല്‍കി നമുക്ക് മാറിയെടുക്കാവുന്നതാണ്. എന്നാല്‍ ആര്‍ബിഐ ഈ പ്രഖ്യാപനത്തിന് പിന്നാലെ ബാങ്കുകള്‍ക്ക് ഒരു മുന്നറിയിപ്പും നല്‍കിയിരുന്നു.

രണ്ടായിരം രൂപയുടെ നോട്ടുകള്‍ക്ക് ധാരാളം വ്യാജന്മാര്‍ വരുന്നുണ്ട്. അതുകൊണ്ട് തട്ടിപ്പിനിരയാക്കുന്നത് ശ്രദ്ധിക്കണമെന്നായിരുന്നു മുന്നറിയിപ്പ്. എങ്ങനെ കള്ളനോട്ടുകള്‍ പിടിക്കാമെന്നത് അടക്കമുള്ള നിര്‍ദേശങ്ങളും റിസര്‍വ് ബാങ്കില്‍ നിന്ന് വാണിജ്യ ബാങ്കുകള്‍ക്ക് ലഭിച്ചിരുന്നു. നമ്മുടെ കൈയ്യിലാണ് ഇത്തരത്തിലൊരു നോട്ടുള്ളതെങ്കില്‍ എന്താണ് ചെയ്യേണ്ടതെന്ന് പറഞ്ഞ് തരാം.

2000 NOTE FAKE

ആര്‍ബിഐ മുന്നറിയിപ്പ്

നോട്ടുകള്‍ ബാങ്ക് സ്വീകരിക്കും മുമ്പ് കൃത്യമായി പരിശോധിക്കണമെന്നാണ് ആര്‍ബിഐയുടെ മുന്നറിയിപ്പ്. നോട്ട് സോര്‍ട്ടിംഗ് മെഷീനുകളില്‍ നോട്ടുകള്‍ നിക്ഷേപിച്ച്, ഇത് യഥാര്‍ഥ നോട്ടാണോ എന്ന് തിരിച്ചറിയണം. വ്യാജ നോട്ടാണെങ്കില്‍ നിരസിക്കാനാണ് നിര്‍ദേശം.

നോട്ടുകള്‍ പരിശോധിക്കുകയും, ആരില്‍ നിന്ന് വാങ്ങി എന്ന് റിപ്പോര്‍ട്ട് ചെയ്യുകയും, വ്യാജനാണോ എന്ന് പരിശോധിക്കുകയും ചെയ്യണമെന്നാണ് ആര്‍ബിഐ അറിയിച്ചിരിക്കുന്നത്.

വ്യാജനാണെങ്കില്‍ വലിയ നഷ്ടം

ഏതെങ്കിലും കസ്റ്റമറുടെ നോട്ട് വ്യാജനാണെങ്കില്‍ അതിന് പകരം നോട്ട് നല്‍കില്ല. അതിനായിട്ടാണ് ഈ മെഷീന്‍ സ്ഥാപിച്ചിരിക്കുന്നത്. വ്യാജ നോട്ടുകള്‍ തിരിച്ചറിയാന്‍ ചില മാര്‍ഗങ്ങളും ആര്‍ബിഐ വെബ് സൈറ്റില്‍ നല്‍കിയിട്ടുണ്ട്.

2000 രൂപ നോട്ടില്‍ ആര്‍ബിഐ ഗവര്‍ണറുടെ ഒപ്പുണ്ടാവും. മറുഭാഗത്ത് മംഗള്‍യാനിന്റെ ഒരു ചിഹ്നമുണ്ടാവും. മജന്തയാണ് ഇതിന്റെ നിറം. 66 മില്ലി മീറ്റര്‍-166 മില്ലി മീറ്റര്‍, ഈ സൈസിലാണ് ഈ നോട്ടുണ്ടാവുക.

തിരിച്ചറിയാന്‍ വഴികള്‍

2000 രൂപയുടെ മുന്‍ഭാഗത്ത് രണ്ടായിരം എന്ന് കാണാം. ഇത് ആദ്യം വെളിച്ചത്തിന് നേരെ ചേര്‍ത്ത് പിടിക്കുക. രജിസ്റ്ററിന് അപ്പുറം കാണാന്‍ സാധിക്കും. രണ്ടായിരം എന്ന നമ്പര്‍ ദേവനാഗിരിയിലാണ് എഴുതിയിരിക്കുന്നത്. ആര്‍ബിഐ എന്നത് ചെറിയ അക്ഷരങ്ങളിലാണ്.

രണ്ടായിരം എന്ന് ഒരു വശത്ത് എഴുതിയതും ആ രീതിയിലാണ്. മഹാത്മാ ഗാന്ധിയുടെ ചിത്രം നടുവിലായി ഉണ്ടാവും. ചെറിയ അക്ഷരത്തില്‍ ഭാരത് എന്നും, ഇന്ത്യയെന്നും എഴുതിയിട്ടുണ്ടാവും. നോട്ട് ഒന്ന് തിരിച്ചാല്‍ ഇവയുടെ നിറം പച്ചയില്‍ നിന്ന് നീലയായി മാറുന്നത് കാണാം.

ഇതെല്ലാം ശ്രദ്ധിക്കണം

ആര്‍ബിഐ ഗവര്‍ണറുടെ ചിഹ്നം, ഒപ്പം സത്യവാങ്മൂലം, മഹാത്മാ ഗാന്ധിയുടെ ചിത്രത്തിനടുത്ത് ആര്‍ബിഐ ചിഹ്നം എന്നിവ കാണാം. ഗാന്ധിയുടെ ഫോട്ടോയും, ഇലക്ട്രോ ടൈപ്പ് 2000 വാട്ടര്‍മാര്‍ക്കുകളും മുന്‍ഭാഗത്തുണ്ടാവും.

വലത് ഭാഗത്ത് അശോക സ്തംഭത്തിന്റെ എംബ്ലവും കാണാം. കാഴ്ചാ പരിമിതിയുള്ളവര്‍ക്കായി പ്രത്യേകം രേഖപ്പെടുത്തിയ കാര്യങ്ങളും മുന്‍ഭാഗത്തുണ്ടാവും.

മറുവശത്ത് ഇക്കാര്യങ്ങള്‍

രണ്ടായിരത്തിന്റെ വോട്ടിന്റെ മറുവശത്ത് ഏത് വര്‍ഷമാണ് നോട്ട് അച്ചടിച്ചതെന്ന് കാണാം. സ്വച്ച് ഭാരത് ലോഗോയും, സ്ലോഗനും കാണാം. മംഗള്‍യാന്‍ ചിഹ്നം കാണാം. അതേസമയം ബാങ്കില്‍ എത്തുന്ന രണ്ടായിരം നോട്ടുകള്‍, തിരിച്ചെടുത്തവ എന്ന് രേഖപ്പെടുത്തണമെന്നാണ് ആര്‍ബിഐ നിര്‍ദേശം.

ഇത്തരത്തില്‍ കസ്റ്റമര്‍ ഒരിക്കല്‍ നല്‍കിയ നോട്ടുകള്‍ പിന്നീട് ഒരിക്കലും തിരിച്ച് നല്‍കാന്‍ പാടില്ല. ബാങ്കിന്റെ ഭാഗത്ത് നിന്ന് വരുന്ന പ്രശ്‌നങ്ങള്‍ ഗുരുതരമായി കണ്ട് അവര്‍ക്ക് പിഴ ചുമത്തും. നോട്ടുകള്‍ വാങ്ങുന്നത് അടക്കമുള്ള നടപടിക്രമങ്ങള്‍ സിസിടിവിയില്‍ പകര്‍ത്താനാണ് നിര്‍ദേശം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+