വാക്സിൻ സർട്ടിഫിക്കറ്റിൽ തെറ്റുണ്ടോ? ആരോഗ്യ സേതു ആപ്പിൽ തിരുത്താം, ചെയ്യേണ്ടത് ഇത്രമാത്രം
ചില സമയങ്ങളിലെ സർട്ടിഫിക്കറ്റിലെ ചില അടിസ്ഥാന വിവരങ്ങൾ പോലും തെറ്റാനുള്ള സാധ്യത ഉണ്ട്
ന്യൂഡൽഹി: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള വാക്സിൻ വിതരണം രാജ്യത്ത് പുരോഗമിക്കുകയാണ്. സർക്കാരിന്റെ കോവിൻ (CoWIN) പോർട്ടൽ വഴി രജിസ്റ്റർ ചെയ്ത് മുൻഗണന പ്രകാരമാണ് ഇപ്പോൾ വാക്സിനേഷൻ നടക്കുന്നത്. വാക്സിൻ സ്വീകരിച്ച ശേഷം ഒരു സർട്ടിഫിക്കറ്റും ലഭിക്കും. യാത്രകൾക്കും ചടങ്ങുകൾക്കുമെല്ലാം ഇനി ഇത് വേണമെന്ന സാഹചര്യത്തിൽ സർട്ടിഫിക്കറ്റിന് വലിയ പ്രാധാന്യം തന്നെയുണ്ട്. എന്നാൽ ചില സമയങ്ങളിലെ സർട്ടിഫിക്കറ്റിലെ ചില അടിസ്ഥാന വിവരങ്ങൾ പോലും തെറ്റാനുള്ള സാധ്യത ഉണ്ട്.

ഇത്തരത്തിലുണ്ടാകുന്ന പേരിലെയും, ജനന തീയതിയിലെയും ലിംഗത്തിലെയും പിഴവുകൾ തിരുത്താൻ നിങ്ങൾക്ക് തന്നെ സാധിക്കും. കോവിഡ് -19 ന്റെ വ്യാപനം തടയുന്നതിനും നിർദേശങ്ങൾ നൽകുന്നതിനും കോൺഡാക്ട് ട്രെയിസിങ്ങിനുമെല്ലാം ഉപയോഗിക്കുന്ന മൊബൈൽ ആപ്ലിക്കേഷനായ അർഗോയ സേതു വഴിയാണ് തിരുത്തലുകൾ സാധ്യമാകുന്നത്.
നിങ്ങൾ ചെയ്യേണ്ടത്
സ്റ്റെപ്പ് 1- http://cowin.gov.in
എന്ന വെബ്സൈറ്റ് സന്ദർശിക്കുക
സ്റ്റെപ്പ് 2 - നിങ്ങളുടെ പത്ത് അക്ക മൊബൈൽ നമ്പർ ഉപയോഗിച്ച് സൈൻ ഇൻ ചെയ്യുക
സ്റ്റെപ്പ് 3 - ഫോണിലേക്ക് ലഭിക്കുന്ന ഒടിപി (ഒറ്റ തവണ പാസ്‌വേഡ്) നൽകുക
സ്റ്റെപ്പ് 4 - വേരിഫൈ ആൻഡ് പ്രൊസീഡ് (Verify & Proceed) എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
സ്റ്റെപ്പ് 5 - അക്കൗണ്ട് വിവരങ്ങളിൽ ചെല്ലുക (Account Details)
സ്റ്റെപ്പ് 6 - റെയ്സ് ആൻ ഇഷ്യൂവിൽ ക്ലിക്ക് ചെയ്യുക
സ്റ്റെപ്പ് 7 - എന്താണ് പ്രശ്നം എന്ന് ചോദിക്കുന്നടുത്ത് കറക്ഷൻ ഇൻ സർട്ടിഫിക്കറ്റിൽ (Correction in Certificate) ക്ലിക്ക് ചെയ്യുക
സ്റ്റെപ്പ് 8 - തിരുത്തൽ വേണ്ടത് തിരുത്തുക
സ്റ്റെപ്പ് 9 - തുടർന്ന് സേവ് ചെയ്യുന്നതോടെ മാറ്റങ്ങൾ നിലവിൽ വരും.
Recommended Video
17 പേരുടെ മരണത്തിനിടയാക്കിയ കാണ്‍പൂരിലെ അപകടം; ചിത്രങ്ങള്‍ കാണാം
2021 ജനുവരി 16നാണ് ഇന്ത്യയിൽ വാക്സിനേഷൻ ആരംഭിക്കുന്നത്. പ്രാദേശികമായി നിർമിക്കുന്ന പൂനെ സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആസ്ട്രെനക കോവിഷീൽഡും ഭാരത് ബയോടെക്കിന്റ് കോവാക്സിനുമാണ് ഇന്ത്യയിൽ വിതരണം ചെയ്യുന്നത്. മെയ് മാസം അവസാനിക്കുമ്പോൾ വാക്സിൻ വിതരണത്തിൽ ചൈനയ്ക്കും അമേരിക്കയ്ക്കും പുറകിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. വാക്സിനേഷന്റെ വേഗത കൂട്ടിയ സാഹചര്യത്തിൽ ഈ വർഷം അവസാനത്തോടെ ജനസംഖ്യയിലെ മുതിർന്നവർക്കെങ്കിലും വാക്സിൻ വിതരണം പൂർത്തിയാക്കാമെന്നാണ് കരുതുന്നത്.
മഞ്ഞ സാരിയിൽ സുന്ദരിയായി നടി നിധി അഗർവാൾ ചിത്രങ്ങൾ












Click it and Unblock the Notifications