Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓക്‌സിജന്‍ എങ്ങനെ വീട്ടില്‍ നിര്‍മ്മിക്കാം മുതല്‍ ദൃശ്യം 2 വരെ; ഈ വര്‍ഷം ഗൂഗിളില്‍ തിരഞ്ഞത് ഇവ

ന്യൂഡല്‍ഹി: ഈ വര്‍ഷം ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ കാര്യങ്ങളുടെ പട്ടിക പുറത്ത് വന്നു. വിനോദം, കായികം വാര്‍ത്തകള്‍ എന്നീ വിഭാഗത്തില്‍ ഇന്ത്യക്കാര്‍ തിരഞ്ഞ 10 കാര്യങ്ങളുടെ പട്ടികയാണ് പുറത്ത് വന്നത്.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍), കോവിന്‍, ഐസിസി ടി 20 ലോകകപ്പ്, യൂറോ കപ്പ്, ടോക്യോ ഒളിമ്പിക്‌സ്, കോവിഡ് വാക്‌സീന്‍, ഫ്രീഫയര്‍ റഡീം കോഡ്, കോപ്പ അമേരിക്ക, നീരജ് ചോപ്ര, ആര്യന്‍ ഖാന്‍ എന്നിവയാണ് പ്രധാനമായും ഗൂഗിളില്‍ ജനങ്ങള്‍ തിരഞ്ഞത്.

1

സ്ഥലങ്ങളോ മറ്റോ തിരയമ്പോള്‍ 'നിയര്‍മി' എന്ന് കൂട്ടി ചേര്‍ത്ത് തിരഞ്ഞ പത്ത് കാര്യങ്ങള്‍ കോവിഡ് വാക്‌സീന്‍ നിയര്‍മി, കോവിഡ് ടെസ്റ്റ് നിയര്‍ മി, ഫുഡ് ഡെലിവറി നിയര്‍മി, ഓക്‌സിജന്‍ സിലിണ്ടര്‍ നിയര്‍മി, കോവിഡ് ഹോസ്പിറ്റല്‍ നിയര്‍മി, ടിഫ്ഫിന്‍ സര്‍വീസ് നിയര്‍മി, ടേക്ക്ഔട്ട് റസ്റ്റോറന്റ്‌സ് നിയര്‍മി, ഫാസ്ടാഗ് നിയര്‍മി, ഡ്രൈവിംഗ് സ്‌കൂള്‍ നിയര്‍മി എന്നിവയാണ് ഏറ്റവും കൂടുതല്‍ നിയര്‍മി ഉപയോഗിച്ച് ഗൂഗളില്‍ തിരഞ്ഞ 10 കാര്യങ്ങള്‍.

2

കോവിഡ് രണ്ടാം തരംഗം രൂക്ഷമായിരുന്നു കഴിഞ്ഞ വര്‍ഷം ഈ സാഹചര്യത്തില്‍ അത് സംബന്ധിച്ച് ഗൂഗിളില്‍ തിരഞ്ഞവരുമുണ്ടായിരുന്നു. കോവിഡ് രണ്ടാം തരംഗം എങ്ങനെ പടരുന്നുവെന്നാണ് തിരഞ്ഞത്. കോവിഡ് വാക്‌സിന് എങ്ങനെ രജിസ്റ്റര്‍ ചെയ്യാം, വാക്‌സീന്‍ സര്‍ട്ടിഫിക്കറ്റ് എങ്ങനെ ഡൗണ്‍ലോഡ് ചെയ്യാം, ഒക്‌സിജന്‍ ലെവല്‍ എങ്ങനെ വര്‍ധിപ്പിക്കാം, പാന്‍ കാര്‍ഡ് ആധാറുമായി എങ്ങനെ ബന്ധിപ്പിക്കാം, വീട്ടില്‍ എങ്ങനെ ഒക്‌സിജന്‍ നിര്‍മ്മിക്കാം, ഇന്ത്യയില്‍ ഡോഗ്‌കോയിന്‍ എങ്ങനെ വാങ്ങാം, ബനാന ബ്രഡ് ഉണ്ടാക്കുന്നത് എങ്ങനെ, ഐപിഒ അലോട്ട്‌മെന്റ് സ്റ്റാറ്റസ് എങ്ങനെ പരിശോധിക്കാം, ബിറ്റ്‌കോയിനില്‍ എങ്ങനെ ഇന്‍വെസ്റ്റ് ചെയ്യാം, മാര്‍ക്കുകളുടെ ശതമാനം എങ്ങനെ കണക്ക്കൂട്ടാം തുടങ്ങിയ കാര്യങ്ങളാണ് ചര്‍ച്ച ഗൂഗിളില്‍ തിരഞ്ഞത്.

3

'വാട്ട് ഈസ്' എന്ന് ഉപയോഗിച്ചുള്ള തിരച്ചിലുകള്‍ക്ക് വാട്ട് ഈസ് സ്‌ക്വിഡ് ഗെയിം മുതല്‍ എന്താണ് അഫ്ഗാനില്‍ സംഭവിക്കുന്നത് എന്നുമാണ് തിരഞ്ഞത്. എന്താണ് ബ്ലാക്ക് ഫംഗസ്, എന്താണ് 100ന്റെ ഫാക്ടോറിയല്‍, എന്താണ് താലിബാന്‍, എന്താണ് അഫ്ഗാനിസ്ഥാനില്‍ സംഭവിച്ചത്, എന്താണ് രാംദേസിവിര്‍, എന്താണ് ടൂള്‍കിറ്റ്, എന്താണ് സ്റ്റെറോയ്ഡ്, എന്താണ് നാലിന്റെ വര്‍ഗ്ഗമൂല്യം, എന്താണ് സ്‌ക്വിഡ് ഗെയിം, എന്താണ് ഡല്‍റ്റാ വകഭേദം എന്നിവയാണ് തിരഞ്ഞത്.

4

കൂടാതെ സിനിമ വിഭാഗത്തില്‍ സൂര്യ നായകനായ ജയ്ഭീം, സിദ്ധാര്‍ത്ഥ് മല്‍ഹോത്ര നായകനായ ശേര്‍ഷാഹ്, സല്‍മാന്‍ ഖാന്റെ രാധെ ഈ മൂന്ന് ചിത്രങ്ങളാണ് ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ തിരഞ്ഞത്. ഏറ്റവും കൂടുതല്‍ തിരഞ്ഞവയില്‍ നാലമാതായി രാധെയും, പിന്നീട് മാര്‍വല്‍ സ്റ്റുഡിയോസിന്റെ ഇറ്റേണല്‍സും, മോഹന്‍ലാലല്‍ നായകനായ ത്രില്ലര്‍ ചിത്രം ദൃശ്യം 2വുമാണ് ഏറ്റവും കൂടുതല്‍ തിരഞ്ഞ ആദ്യ പത്ത് സ്ഥാനങ്ങളില്‍ ഇടം പിടിച്ചിരിക്കുന്നത്. ലോകത്ത് തിരഞ്ഞതില്‍വച്ച് ഇറ്റേര്‍ണല്‍ ആണ് ആദ്യ സ്ഥാനത്ത്. കൂടാതെ ബ്ലാക്ക് വിന്‍ഡോ, ഡ്യൂണ്‍, ശാങ്ക് ചി എന്നിവയും ലോകത്ത് തിരഞ്ഞവയില്‍ ഏറ്റവും മുന്നില്‍ നില്‍കുന്നു.

5

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ 10 ചിത്രങ്ങള്‍ ജയ്ഭീം, ശേര്‍ഷാഹ്, രാധേ, ബെല്‍ബോട്ടം, ഇറ്റേര്‍ണല്‍സ്, മാസ്റ്റര്‍, സൂര്യവന്‍ഷി, ഗോഡ്‌സില്ല വേഴ്‌സസ് കോംഗ്, ദൃശ്യം 2, ഭുജ്; ദി പ്രൈഡ് ഓഫ് ഇന്ത്യ എന്നീ ചിത്രങ്ങളാണ് തിരഞ്ഞത്. സ്‌പോര്‍ട്‌സ് വിഭാഗത്തില്‍ ഇന്ത്യക്ക് വേണ്ടി ഒളിമ്പിക്‌സില്‍ സ്വര്‍ണ്ണം നേടിയ ധീരജ് ചോപ്രയേയാണ് ഏറ്റവും കൂടുതല്‍ തിരഞ്ഞത്.

Recommended Video

cmsvideo
    Bipin Rawat Biography: Know everything about the first CDS of India
    6

    മുംബൈയിലെ ലഹരികേസില്‍ അറസ്റ്റിലായ ഷാറൂഖ് ഖാന്റെ മകന്‍ ആര്യന്‍ഖാനുമായി ബന്ധപ്പെട്ട കേസ്, ലൈംഗിക സിനിമ കേസില്‍ അറസ്റ്റിലായ രാജ് കുന്ദ്രയിലെ വ്യവസായി ശെഹ്‌നാസ് ഗില്‍ എന്നിവയാണ് വ്യക്തികളുടെ വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+