കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണ കാലത്ത് ഹോം ഡെലിവറി എങ്ങനെ സുരക്ഷിതമാക്കാം

  • By Anupama
Google Oneindia Malayalam News

ദില്ലി: കൊറോണ രോഗത്തിനെതിരേയുള്ള പോരാട്ടത്തില്‍ മുന്നില്‍ നിന്ന് പേരാടുകയാണ് സംസ്ഥാന സര്‍ക്കാരുകളും ആരോഗ്യ വകുപ്പും. ഒപ്പം ഈ കൊറോണകാലത്ത് വിശ്രമമില്ലാതെ ജോലി ചെയ്യുകയാണ് ഹോം ഡെലിവറി തൊഴിലാളികളും. രാജ്യത്താകമാനം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ മിക്ക റെസ്റ്റോറന്റുകളും സീപ്പര്‍മാര്‍ക്റ്റുകളും ഓണ്‍ലൈന്‍ ഡെലിവറികളാണ് നടത്തുന്നത്.

ഭക്ഷ്യ വസ്തുക്കളിലൂടെയോ പാകം ചെയ്ത ഭക്ഷണത്തിലൂടെേെയാ കൊറോണ വൈറസ് രോഗം പടരുന്നില്ല. അതേസമയം ഭക്ഷണം പാക്ക് ചെയ്യുന്നതിലൂടെ ഒരു പക്ഷെ അത് കൊറോണ വാഹകരായി മാറിയേക്കാം.

ഭക്ഷ്യവസ്തുക്കള്‍ ഉപയോഗിക്കുന്നതിന് മുന്‍പ് അത് അണുവിമുക്തമാക്കേണ്ടത് അനിവാര്യമാണ്. ഭക്ഷ്യ വസ്തുക്കള്‍ പാക്ക് ചെയ്തതില്‍ കൊറോണ വൈറസുകള്‍ ഉണ്ടെങ്കില്‍ അത് 72 മണിക്കൂര്‍ വരെ സ്റ്റോര്‍ ചെയ്ത് വെക്കുന്നത് വൈറസ് നശിക്കാന്‍ കാരണവാകും. ഒപ്പം ഉപയോഗിക്കുന്ന പാത്രങ്ങള്‍ ബ്ലീച്ച് ഉപയോഗിച്ച് അണുവിമുക്തമാക്കുകയും ചെയ്യേണ്ടതുണ്ട്. ഇതിനായി ബ്ലൂച്ച് നിര്‍ദേശ പ്രകാരം ഡൈല്യൂട്ട് ചെയ്ത ശേഷം കഴുകി ഉപയോഗിക്കുക.

corona

'നേര്‍പ്പിച്ച ബ്ലീച്ച് ഉപയോഗിച്ച് പ്രതലങ്ങള്‍ അണുവിമുക്തമാക്കേണ്ടതുണ്ട്.'വാര്‍വിക്ക് മെഡിക്കല്‍ സ്‌ക്കൂളിലെ ഡോ: ജെയിംസ് ഗില്‍ പറയുന്നു.

ഒപ്പം ഹോം ഡെലിവറി ജീവനക്കാരുടെ ശ്രദ്ധയില്‍ പ്പെടുന്ന തരത്തില്‍ ഒരു നോട്ട് മുന്‍ വശത്ത് പതിക്കാനും ഡോക്ടര്‍ പറയുന്നു. അതില്‍ ഭക്ഷ്യോല്‍പ്പന്നങ്ങള്‍ കൊണ്ട് വന്നാല്‍ ഉടമസ്ഥനെ അറിയിക്കുന്നതിനായി ബെല്ല് അടിക്കുവാനും ശേഷം തിരികെ പോവുകാനും ആവശ്യപ്പെടണമെന്ന് കുറിപ്പെഴുതണം.

ഭക്ഷണം കഴിക്കുന്നതിന് മുന്‍പ് 20 സെക്കന്റ് നേരം കൈ സോപ്പ് ഉപയോഗിച്ചോ സാനിറ്റൈസര്‍ ഉപയോഗിച്ചോ കഴുകി വൃത്തിയാക്കേണ്ടകുണ്ട്.

പിസ്സ ഓര്‍ഡര്‍ ചെയ്യുന്നവര്‍ കഴിക്കുന്നതിനുമുമ്പ് രണ്ട് മിനിറ്റ് മൈക്രോവേവില്‍ വീണ്ടും ചൂടാക്കുന്നത് നല്ലതായിരിക്കുംപഴങ്ങളും പച്ചക്കറികളും പോലുള്ള ഭക്ഷ്യ വസ്തുക്കള്‍ ഉപയോഗിക്കുമ്പോള്‍ നന്നായി കഴുകിയ ശേഷം ഉണങ്ങിയ ശേഷം മാത്രം ഉപയോഗിക്കുന്നത് അവ അണുവിമുക്തമാക്കുന്നതിന് സഹായിക്കും.

രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം 2000 കടന്നിരിക്കുകയാണ്. ഇന്ത്യയില്‍ ഇതുവരേയും 2069 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായാണ് ആരോഗ്യ മന്ത്രാലയം പുറത്ത് വിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നത്. കൊറോണ ബാധിച്ച് രാജ്യത്ത് 53 പേര്‍ മരണപ്പെടുകയും ചെയ്തു.കഴിഞ്ഞ 14 മണിക്കൂറിനിടെ 235 പേര്‍ക്കാണ് രാജ്യത്ത് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്.

രാജ്യത്തെ ജനങ്ങളാരും ഒറ്റക്കല്ലെന്നും നൂറ്റി മുപ്പത് കോടി ജനങ്ങളും ഒറ്റകെട്ടായാണ് കൊറോണക്കെതിരായ പോരാട്ടം നടത്തുന്നതെന്നും പ്രധാനമന്തിര നരേന്ദ്ര മോദി പറഞ്ഞത്. രാജ്യത്താകമാനം കൊറോണ വൈറസ് രോഗം പടര്‍ന്നു പിടിക്കുന്ന പശ്ചാത്തലത്തില്‍ നല്‍കിയ വീഡിയോ സന്ദേശത്തിലാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്.

ലോക്ക്ഡൗണിനോടുള്ള രാജ്യത്തിന്റെ പ്രതികരണം മികച്ചതാണെന്നും ജനങ്ങളുടെ സഹകരണത്തിന് നന്ദിയെന്നും നരേന്ദ്രമോദി പ്രതികരിച്ചു. അത് നമ്മുടെ സാമൂഹ്യ പ്രതിബദ്ധതയുടെ തെളിവാണെന്നും ഇതിലൂടെ രാജ്യത്തിന്റെ സാമൂഹിക ശക്തിയാണ് പ്രകടമാവുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇത് പല രാജ്യങ്ങളും മാത്യകയാക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

English summary
How to make your home delivery corona-proof
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X