Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗ്യാസ് സിലിണ്ടർ തീർന്നു പോയോ? വിഷമിക്കേണ്ട മിനിറ്റുകൾക്കകം സ്വിഗ്ഗി വീട്ടിലെത്തിക്കും; ഫീച്ചറുകൾ അറിയാം

ഗ്യാസ് തീരാറായോ? ഇനി ഏജൻസിയിൽ വിളിച്ച് കാത്തിരുന്ന് സമയം കളയേണ്ട! തക്കാളിയും സവാളയും ഓർഡർ ചെയ്യുന്ന അതേ സ്പീഡിൽ ഗ്യാസ് സിലിണ്ടറും ഇനി മിനിറ്റുകൾക്കകം നിങ്ങളുടെ വാതിൽപ്പടിയിലെത്തും. പ്രമുഖ ഡെലിവറി ആപ്പായ സ്വിഗ്ഗി ഇൻസ്റ്റാമാർട്ടും എച്ച്പിസിഎല്ലും കൈകോർത്ത് ആരംഭിച്ച ഈ സേവനം എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്നും, ഇതിലൂടെ ലഭിക്കുന്ന സിലിണ്ടറുകളുടെ പ്രത്യേകതകൾ എന്തൊക്കെയാണെന്നും ഉള്ള കൃത്യമായ വിവരങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. ബാച്ചിലർമാർക്കും ഐടി ജീവനക്കാർക്കും ചെറിയ കുടുംബങ്ങൾക്കും ഏറെ ഉപകാരപ്പെടുന്ന രീതിയിലാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.

കൂടംകുളം ആണവനിലയത്തിന്റെ രഹസ്യ രേഖകൾ ചോർന്നു; രാജ്യ സുരക്ഷയ്ക്ക് വൻ ഭീഷണി
കൂടംകുളം ആണവനിലയത്തിന്റെ രഹസ്യ രേഖകൾ ചോർന്നു; രാജ്യ സുരക്ഷയ്ക്ക് വൻ ഭീഷണി

എന്താണ് ഈ പദ്ധതിയുടെ പ്രധാന പ്രത്യേകതകൾ?

ഈ പുതിയ സംവിധാനത്തിന്റെ ഏറ്റവും വലിയ പ്ലസ് പോയിന്റ്, ഇൻസ്റ്റാമാർട്ട് വഴി സിലിണ്ടർ വാങ്ങാൻ നിങ്ങൾക്ക് മുൻപ് ഒരിടത്തും എൽപിജി കണക്ഷൻ ഉണ്ടായിരിക്കണം എന്ന് നിർബന്ധമില്ല എന്നതാണ്. തികച്ചും ഫ്ലെക്സിബിൾ ആയ ഒരു ഓൺ-ഡിമാൻഡ് സർവീസാണിത്. അതുകൊണ്ടുതന്നെ പുതിയ നഗരങ്ങളിലേക്ക് ജോലി ആവശ്യങ്ങൾക്കായി മാറുന്നവർക്കും വിദ്യാർത്ഥികൾക്കും സ്വന്തമായി ഒരു കണക്ഷൻ എടുക്കുന്നതുവരെയുള്ള ബുദ്ധിമുട്ടുകൾ ഇനി ഒഴിവാക്കാം. അതുപോലെ തന്നെ വീടുകളിൽ രണ്ടാമതൊരു സിലിണ്ടർ കരുതാൻ ആഗ്രഹിക്കുന്നവർക്കും ഇത് മികച്ചൊരു ഓപ്ഷനാണ്.

swiggy-instamart-59141784123577 jpg

ഇൻസ്റ്റാമാർട്ട് വഴി പ്രധാനമായും വിതരണം ചെയ്യുന്നത് എച്ച്പിസിഎൽ പുതുതായി ഇറക്കിയ 10 കിലോയുടെ 'എച്ച്പി നവ്യ' കോമ്പോസിറ്റ് സിലിണ്ടറുകളാണ്. ഭാരം കുറവായതിനാൽ എളുപ്പത്തിൽ എടുത്തു മാറ്റാൻ കഴിയുന്ന ഇതിന്റെ ബോഡി ഒരു 'ട്രാൻസ്‌ലൂസന്റ്' മെറ്റീരിയൽ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. അതായത്, സിലിണ്ടറിന്റെ ഉള്ളിൽ ഇനി എത്രത്തോളം ഗ്യാസ് ബാക്കിയുണ്ട് എന്ന് പുറത്തുനിന്ന് നോക്കിയാൽ തന്നെ ഉപഭോക്താക്കൾക്ക് കൃത്യമായി മനസ്സിലാക്കാൻ സാധിക്കും. പാചകം ചെയ്തുകൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് ഗ്യാസ് തീർന്നുപോകുന്ന അവസ്ഥ ഇനി ഉണ്ടാകില്ല. ഇതിനുപുറമേ എച്ച്പിസിഎല്ലിന്റെ 5 കിലോയുടെ സാധാരണ മെറ്റൽ സിലിണ്ടറുകളും ആപ്പിൽ ലഭ്യമാണ്.

ഇൻസ്റ്റാമാർട്ടിൽ എങ്ങനെ ഓർഡർ ചെയ്യാം?

ആദ്യം നിങ്ങളുടെ സ്വിഗ്ഗി ആപ്പ് തുറന്ന് ഇൻസ്റ്റാമാർട്ട് സെക്ഷൻ തിരഞ്ഞെടുക്കുക. അതിൽ ലഭ്യമായിട്ടുള്ള 10 കിലോ കോമ്പോസിറ്റ് സിലിണ്ടറോ അല്ലെങ്കിൽ 5 കിലോ മെറ്റൽ സിലിണ്ടറോ ആവശ്യാനുസരണം കാർട്ടിലേക്ക് ആഡ് ചെയ്യുക. തുടർന്ന് പെയ്‌മെന്റ് നടത്തി ഓർഡർ പ്ലേസ് ചെയ്യാം. ആദ്യമായി ഓർഡർ ചെയ്യുന്നവർക്ക് ഇതൊരു പുതിയ സിലിണ്ടർ കണക്ഷൻ വാങ്ങുന്നത് പോലെയായിരിക്കും ഡെലിവറി ചെയ്യുക. ഇതിനായി ആദ്യ തവണ ഐഡന്റിറ്റി വെരിഫിക്കേഷൻ നിർബന്ധമാണ്.

സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഡെലിവറി പ്രക്രിയയിൽ പ്രൂഫ്-ഓഫ്-ഡെലിവറി രേഖപ്പെടുത്തലുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. ആദ്യ ഓർഡറിന് ശേഷം പിന്നീട് റീഫിൽ ചെയ്യാനായി ഓർഡർ നൽകുമ്പോൾ, പുതിയ സിലിണ്ടർ കൊണ്ടുവരുന്ന ഡെലിവറി ജീവനക്കാരന് നിങ്ങളുടെ കൈവശമുള്ള പഴയ ഒഴിഞ്ഞ എച്ച്പിസിഎൽ സിലിണ്ടർ കൈമാറിയാൽ മതിയാകും. എച്ച്പിസിഎല്ലിന്റെ അംഗീകൃത വിതരണ ശൃംഖല വഴിയാണ് ഈ സിലിണ്ടറുകൾ ഉപഭോക്താക്കളിലേക്ക് എത്തുന്നത്. സുരക്ഷാ മാനദണ്ഡങ്ങളിൽ കൃത്യമായ പരിശീലനം ലഭിച്ച വിതരണക്കാരാണ് സിലിണ്ടറുകൾ നിങ്ങളുടെ വീട്ടിൽ എത്തിക്കുക. 2020 ഓഗസ്റ്റിൽ ആരംഭിച്ച സ്വിഗ്ഗി ഇൻസ്റ്റാമാർട്ട് നിലവിൽ രാജ്യത്തെ 131-ലധികം നഗരങ്ങളിലായി 50,000-ത്തിലധികം ഉൽപ്പന്നങ്ങൾ വിതരണം ചെയ്യുന്നുണ്ട്. ഗ്യാസ് സിലിണ്ടർ പോലെയുള്ള അതീവ വിശ്വാസ്യത വേണ്ട മേഖലകളിലേക്ക് ഇൻസ്റ്റാമാർട്ട് കടക്കുന്നത് ഡിജിറ്റൽ വിപണിയിൽ വലിയൊരു മാറ്റത്തിന് കാരണമാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+