ജനതാ കര്‍ഫ്യൂവിന് തയ്യാറെടുത്ത് രാജ്യം.... 14 മണിക്കൂര്‍ ജാഗ്രത, മുന്‍കരുതലുകള്‍ ഇങ്ങനെ
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തോട് നിര്‍ദേശിച്ച ജനതാ കര്‍ഫ്യൂ നാളെ ആരംഭിക്കുകയാണ്. കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ പൂര്‍ണമായും ഇതിനോട് സഹകരിക്കുമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. പക്ഷേ എന്തൊക്കെ മുന്‍കരുതലുകളാണ് ഇതിനായി വേണ്ടത്. അക്കാര്യം വിശദീകരിക്കാം. പ്രധാനമായും വീടുകളില്‍ നിന്ന് പുറത്തിറങ്ങാതിരിക്കുന്ന എന്നതാണ് ജാഗ്രതയുടെ ആദ്യ ഘട്ടം. ഞായറാഴ്ച്ചകള്‍ പൊതുവേ തിരക്ക് കൂടുന്ന സമയമാണ്. ജനങ്ങളുമായുള്ള സമ്പര്‍ക്കത്തിലൂടെ കൊറോണ പകരുന്നത്. ഇത് തടയാന്‍ ഏറ്റവും നല്ല മാര്‍ഗം. വിശ്രമിക്കു എന്നതാണ് ഏറ്റവും നല്ല മാര്‍ഗം. അന്ന് പതിവ് പരിപാടികള്‍ക്കും അവധി നല്‍കുകയാണ് ജാഗ്രതയിലൂടെ ഓരോരുത്തരും ചെയ്യേണ്ടത്.

പ്രധാനമായും ഈ ദിനത്തില്‍ ആരോഗ്യത്തോടെ ഇരിക്കുക എന്നതാണ് പ്രധാനം. ആരോഗ്യകരമായ ഭക്ഷണരീതി എല്ലാവര്‍ക്കും ഈ ദിനത്തില്‍ പിന്തുടരാവുന്നതാണ്. നിങ്ങള്‍ പുകവലിക്കുമെങ്കില്‍ അത് ഒഴിവാക്കം. ഇത് മറ്റ് പല രോഗങ്ങളിലേക്കും നയിക്കും. മദ്യം കഴിക്കുന്നതും മധുരമേറിയ ശീതള പാനീയങ്ങള്‍ കഴിക്കുന്നതും അവസാനിപ്പിക്കാം. 30 മിനുട്ട് വ്യായാമവും ചെയ്യാം. അതേസമയം ലോകാരാഗ്യ സംഘടനയും ഇത്തരം നിര്‍ദേശങ്ങള്‍ മുന്നോട്ട് വെച്ചിട്ടുണ്ട്. ഓരോ ഘട്ടത്തിലും ജാഗ്രതയാണ് വേണ്ടത്. ഇതോടൊപ്പം മാസ്‌കുകള്‍ ഉപയോഗിക്കാനും, വീടുകളിലേക്ക് അതിഥികളെ ക്ഷണിക്കാതിരിക്കാനും ശ്രമിക്കാം.
വീടുകളില്‍ നിന്ന് ഈ ദിവസം ജോലി ചെയ്യുന്നവര്‍ ഒരേ പൊസിഷനില്‍ ഇരുന്ന് 30 മിനുട്ടോളം ജോലി ചെയ്യാതിരിക്കാന്‍ ശ്രമിക്കണം. ഓരോ 30 മിനുട്ട് കൂടുമ്പോഴും ഒരു ബ്രേക്ക് എടുക്കാം. ഈ അവസരത്തില്‍ നമുക്ക് സംഗീതം, പുസ്തക വായന, വീഡിയോ ഗെയിംസ് എന്നിവയിലും പങ്കാളിയാവാം. അതേസമയം വീടുകളില്‍ നമുക്ക് ചെയ്യാന്‍ പറ്റുന്ന കാര്യങ്ങള്‍ ഇവയൊക്കെയാണ്. നിങ്ങളുടെ സുഹൃത്തോ മറ്റോ ഏതെങ്കിലും തരത്തിലുള്ള പാര്‍ട്ടികളോ ഒത്തുകൂടലുകളോ നടത്തുന്നുണ്ടെങ്കില്‍ അവരെയും ജനതാ കര്‍ഫ്യൂവിനെ കുറിച്ച് അറിയിക്കുക. സ്വയം ആ പരിപാടിയില്‍ നിന്ന് വിട്ടുനില്‍ക്കുക. നാളത്തെ 14 മണിക്കൂര്‍ കൊറോണയ്‌ക്കെതിരെയുള്ള നമ്മുടെ പോരാട്ടത്തിന്റെ പ്രധാന ചുവടുവെപ്പാണ്.
പോലീസ്, മെഡിക്കല്‍ സര്‍വീസുകള്‍, മാധ്യമങ്ങള്‍, ഹോം ഡെലിവെറി, അഗ്നിശമന സേന, എന്നിവ ജനതാ കര്‍ഫ്യൂവിന് പുറത്താണ്. പ്രധാനമന്ത്രി നിര്‍ദേശിച്ച മറ്റൊരു പ്രധാന കാര്യം വൈകീട്ട് അഞ്ച് മണിക്ക് വീട്ടിന് മുന്നില്‍ നിന്ന് കൈകൊട്ടി ആരോഗ്യ പ്രവര്‍ത്തകരെ അഭിനന്ദിക്കുന്നതാണ്. ഇത് വളരെ പ്രധാനമാണ്. നമുക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ക്ക് മനോവീര്യം വര്‍ധിപ്പിക്കാനും, അതേസമയം നല്ല രീതിയിലാണ് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് പോകുന്നതെന്ന് ഉറപ്പാക്കാനും സാധിക്കും. മറ്റൊരു പ്രധാന കാര്യം നാളെ ജനതാ കര്‍ഫ്യൂ ആണെന്ന് കരുതി ജനങ്ങള്‍ ഭയക്കേണ്ടതില്ല. അവശ്യ സാധനങ്ങള്‍ തീര്‍ന്നുപോകുമെന്ന ഭയത്തില്‍ ആരും കടകളിലേക്ക് ഓടി ചെല്ലേണ്ടതില്ല. എല്ലാവര്‍ക്കും വേണ്ടിയുള്ളതാണ് ഭക്ഷണം എന്ന കരുതലും നമുക്കുണ്ടാവണം. അതിലും നാം ജാഗ്രത പാലിക്കണം.
Recommended Video
രാജ്യത്ത് പാല്‍, മരുന്നുകള്‍, ഭക്ഷണങ്ങള്‍ എന്നിവയുടെ ലഭ്യതയില്‍ ഒരു കുറവുമുണ്ടാകില്ലെന്ന് പ്രധാനമന്ത്രി നേരത്തെ തന്നെ അറിയിച്ചതാണ്. അതേസമയം അനാവശ്യമായി ആശുപത്രിയെ സമീപിക്കുന്ന രീതിയും അവസാനിപ്പിക്കുക. ജനതാ കര്‍ഫ്യൂവിന് ജനത്തിന്റെ ആരോഗ്യത്തിന് വേണ്ടിയുള്ളതാണ്. ജാഗ്രത പാലിച്ചാല് കൊറോണയെ ഈ ദിനത്തില്‍ നമുക്ക് കീഴടക്കാം.












Click it and Unblock the Notifications