Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊറോണ വൈറസിനെ എങ്ങനെ പ്രതിരോധിക്കാം: അസുഖം പകരാതിരിക്കാന്‍ ചെയ്യേണ്ട കാര്യങ്ങള്‍

ലോകമെമ്പാടുമുള്ള 60 രാജ്യങ്ങളിലായി മാരകമായ കൊറോണ വൈറസ് പടര്‍ന്നു കഴിഞ്ഞു. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 80,000ത്തിലധികം ആളുകള്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. ഇന്ത്യയിലും 30 പേര്‍ക്ക് കൊറോണ വൈറസ് ഇതിനോടകം സ്ഥിരീകരിച്ചിട്ടുണ്ട്.

ഇന്ത്യന്‍ പൗരന്മാര്‍ ഇറ്റലി, ചൈന, ദക്ഷിണ കൊറിയ, ഇറ്റലി എന്നീ രാജ്യങ്ങളിലേക്കുള്ള അനാവശ്യയാത്രകള്‍ ഒഴിവാക്കാനും കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്. ചൈനയിലെ വുഹാനില്‍ നിന്ന് ഡിസംബറില്‍ റിപ്പോര്‍ട്ട് ചെയ്ത കൊറോണ വൈറസ് ഇതിനകം 60 ലോകരാജ്യങ്ങളിലേക്ക് വ്യാപിച്ചിട്ടുണ്ട്. 3000 പേരാണ് ഇതിനകം കൊറോണയെത്തുടര്‍ന്ന് മരണമടഞ്ഞത് 90000 പേര്‍ക്ക് രോഗം ബാധിക്കുകയും ചെയ്തിട്ടുണ്ട്.

എത്രത്തോളം അപകടകരമാണ് ഈ വൈറസ്?

എത്രത്തോളം അപകടകരമാണ് ഈ വൈറസ്?


സാധാരണ ജലദോഷം മുതല്‍ ഗുരുതരമായ സാര്‍സ്, മേര്‍സ് എന്നിവ വരെ കൊറോണ വൈറസ് കുടുംബത്തില്‍ ഉള്‍പ്പെടുന്നു. പനി, ചുമ, ശ്വസിക്കാനുള്ള ബുദ്ധിമുട്ട് എന്നിവയാണ് കൊറോണയുടെ ലക്ഷണങ്ങള്‍. അസുഖം ബാധിച്ചവരില്‍ രണ്ട് ശതമാനമാളുകളും കൊല്ലപ്പെട്ടതായി ചൈനയില്‍ നിന്നുള്ള സ്ഥിതിവിവരക്കണക്കുകള്‍ സൂചിപ്പിക്കുന്നു. സാര്‍സിനേക്കാളും സീസണല്‍ ഇന്‍ഫ്‌ളുവന്‍സയേക്കാളും മാരകമാണ് ഈ അസുഖമെന്നാണ് വിലയിരുത്തല്‍. സാര്‍സ് കാരണം 10 ശതമാനം ആളുകളും 2012ല്‍ പൊട്ടിപ്പുറപ്പെട്ട മേര്‍സ് കാരണം 35 ശതമാനമാളുകളുമാണ് കൊല്ലപ്പെട്ടത്. പുതിയ വൈറസിനെ നോവല്‍ കോറോണ വൈറസ് 2019 എന്നാണ് ശാസ്ത്രജ്ഞര്‍ വിളിക്കുന്നത്.

 അസുഖത്തെ പ്രതിരോധിക്കാന്‍ ഫേസ് മാസ്‌ക്കുകള്‍ സഹായിക്കുമോ?

അസുഖത്തെ പ്രതിരോധിക്കാന്‍ ഫേസ് മാസ്‌ക്കുകള്‍ സഹായിക്കുമോ?

രോഗലക്ഷണങ്ങളുള്ള ആളുകള്‍ ഫേസ് മാസ്‌ക്കുകള്‍ ഉപയോഗിക്കാനാണ് ആരോഗ്യ വിദഗ്ധന്‍ സില്‍വി ബ്രിയാന്‍ഡ് നിര്‍ദേശിക്കുന്നത്. കാരണം തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും പുറത്ത് വരുന്ന നേരിയ ശരീര ദ്രവങ്ങള്‍ വഴിയാണ് ഈ വൈറസ് പ്രധാനമായും പടരുന്നത്. ഇത് ഒരു പരിധി വരെ തടയാന്‍ മാസ്‌കുകള്‍ സഹായിക്കുന്നു. എന്നാല്‍ അണുബാധയ്‌ക്കെതിരെ പൂര്‍ണ സംരക്ഷണം നല്‍കാന്‍ മാസ്‌കുകള്‍ക്ക് ആകില്ല. രോഗലക്ഷണങ്ങളില്ലാത്ത ആളുകള്‍ക്ക് മാസ്‌ക് ഉപയോഗപ്രദമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം ഫേസ് മാസ്‌ക്കുകള്‍ പൊതുജനങ്ങള്‍ക്ക് ആവശ്യമില്ലെന്നാണ് അമേരിക്കന്‍ സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ നല്‍കുന്ന ഉപദേശം.

 വൈറസ് പൊട്ടിപ്പുറപ്പെട്ടത് എങ്ങനെ?

വൈറസ് പൊട്ടിപ്പുറപ്പെട്ടത് എങ്ങനെ?

ചൈനയിലെ വുഹാനില്‍ അനധികൃതമായി വന്യജീവികളെ വില്‍പ്പനക്കെത്തിക്കുന്ന ഭക്ഷ്യ വിപണിയാണ് രോഗത്തിന്റെ ഉറവിടമെന്നാണ് കരുതുന്നത്. അതേസമയം വവ്വാലുകള്‍ വഴി മനുഷ്യര്‍ക്ക് പകര്‍ന്നതാകാം എന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു.

കൊറോണയെ അകറ്റി നിര്‍ത്താന്‍ ചെയ്യേണ്ട കാര്യങ്ങള്‍ ഇവയാണ്:

കൊറോണയെ അകറ്റി നിര്‍ത്താന്‍ ചെയ്യേണ്ട കാര്യങ്ങള്‍ ഇവയാണ്:

കോവിഡ് -19നെ അകറ്റി നിര്‍ത്താന്‍ നല്ല വ്യക്തിഗത ശുചിത്വം ആവശ്യമാണ്

സോപ്പ് ഉപയോഗിച്ച് കൈ പതിവായി കഴുകണം.

ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായ അടച്ചു പിടിക്കണം.

ചുമയും മൂക്കൊലിപ്പും ഉണ്ടെങ്കില്‍ മാസ്‌ക് ഉപയോഗിക്കണം.

 ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങള്‍

ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങള്‍


രോഗലക്ഷണമുള്ളവര്‍ അനാവശ്യ യാത്ര ഒഴിവാക്കുക


അത്യാവശ്യമില്ലെങ്കില്‍ ചൈനയിലേക്ക് പോകരുത്. കൊറോണ സ്ഥിരീകരിച്ച രാജ്യങ്ങളിലേക്ക് യാത്ര ചെയ്യരുതെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശമുണ്ട്.

രോഗലക്ഷണങ്ങള്‍ കാണിക്കുന്നവരില്‍ നിന്നും അകന്നു നില്‍ക്കുക.

മൃഗങ്ങളുമായി ഇടപഴകുന്നത് ഒഴിവാക്കുക

നല്ല പോലെ വേവിക്കാത്ത മാംസം കഴിക്കരുത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+