കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാട്‌സ്ആപ്പ് സുരക്ഷിതമാണോ? വിവരങ്ങള്‍ ചോരുമെന്ന് ഭയമുണ്ടോ? സുരക്ഷിതമാക്കാന്‍ ഒരേയൊരു മാര്‍ഗം മാത്രം!

Google Oneindia Malayalam News

ദില്ലി: വാട്‌സ്ആപ്പ് വിവരങ്ങള്‍ ചോരുമെന്ന് നിങ്ങള്‍ ഭയപ്പെടുന്നുണ്ടോ. നമ്മള്‍ പോലും അറിയാതെ അത് നടക്കുന്നുണ്ടാവും. ദിവസങ്ങള്‍ക്ക് മുമ്പ് ആമസോണ്‍ ചീഫ് ജെഫ് ബെസോസും മുഹമ്മദ് ബിന്‍ സല്‍മാനും വാര്‍ത്തകളില്‍ നിറഞ്ഞത് വാട്‌സാപ്പ് ഹാക്കിംഗ് കാരണമായിരുന്നു. എന്നാല്‍ എന്തൊക്കെ പറഞ്ഞാലും വാട്‌സ്ആപ്പ് ഒട്ടും സുരക്ഷിതമല്ല. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 1.6 ബില്യണ്‍ യൂസര്‍മാരുടെ വിവരങ്ങളാണ് ചോര്‍ന്നത്. ഇതിനെ തടയാന്‍ ഒരേയൊരു മാര്‍ഗം മാത്രമാണ് ഉള്ളത്.

1

ആദ്യ നിങ്ങളുടെ ഫോണില്‍ വാട്‌സാപ്പ് എടുക്കുക. തുടര്‍ന്ന് settings>account>two step verification> തുടര്‍ന്ന് ഇനാബിള്‍ കൊടുത്താല്‍ ആറ് അക്ക പിന്‍ നമ്പര്‍ സെറ്റ് ചെയ്യാന്‍ വാട്‌സ്ആപ്പ് ആവശ്യപ്പെടും. ഇത് സെറ്റ് ചെയ്ത് കഴിഞ്ഞാല്‍ ഓരോ തവണ വാട്‌സ്ആപ്പ് തുറക്കുമ്പോഴും ഈ ആറക്ക നമ്പര്‍ ടൈപ്പ് ചെയ്യണം. വാട്‌സ്ആപ്പ് ആദ്യമായി ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ ലഭിക്കുന്ന എസ്എംഎസ്സില്‍ നിന്ന് വ്യത്യസ്തമാണ് ഇത്. നിങ്ങള്‍ ഇതിനൊപ്പം ഇമെയില്‍ കൂടി നല്‍കുന്നതിനാല്‍ ഈ ആറക്ക നമ്പര്‍ മറന്നുപോയാലും ഒരു ടു സ്റ്റെപ് റിക്കവറി വെരിഫിക്കേഷനും ഇതോടൊപ്പമുണ്ട്.

സാധാരണ വാട്‌സആപ്പുകളിലേക്ക് നമുക്കറിയാവുന്ന ഒരാളുടെ അക്കൗണ്ടില്‍ നിന്ന് സന്ദേശം വരികയും, അത ഓപ്പണ്‍ ചെയ്യുമ്പോള്‍ ഫോണ്‍ ഹാക്ക് ചെയ്യപ്പെടാറുമാണ് പതിവ്. ഈ മെസേജുകള്‍ ഫോര്‍വേര്‍ഡുകള്‍ ചെയ്യപ്പെടുമ്പോള്‍ കൂടുതല്‍ ഫോണുകള്‍ ഹാക്ക് ചെയ്യപ്പെടും. നിങ്ങളുടെ സുഹൃത്ത് അയക്കുന്ന സന്ദേശമാണെന്ന് കരുതിയാണ് സാധാരണ ഫോര്‍വേര്‍ഡ് മെസേജുകള്‍ പോകാറുള്ളത്. എന്നാല്‍ പുതിയ ടു സ്റ്റെപ്പ് വെരിഫിക്കേഷന്‍ ഉണ്ടെങ്കില്‍ നിങ്ങളുടെ വാട്‌സ്ആപ്പ് അക്കൗണ്ടിനെ നിയന്ത്രിക്കാന്‍ ഹാക്കര്‍ക്കാവില്ല. കാരണം ഈ ആറക്ക നമ്പര്‍ ഹാക്കര്‍ക്ക് ലഭ്യമായിട്ടുണ്ടാവില്ല. ഇതിലൂടെ ഹാക്കിംഗില്‍ നിന്ന് നിങ്ങള്‍ക്ക് രക്ഷപ്പെടാം.

പക്ഷേ പ്രശ്‌നങ്ങള്‍ വരാന്‍ ഇനിയും സാധ്യതയുണ്ട്. അതേസമയം ടു സ്റ്റെപ്പ് വെരിഫിക്കേഷന്‍ പിന്‍വലിക്കാന്‍ വാട്‌സ്ആപ്പില്‍ നിന്ന് നിന്ന് സന്ദേശം ലഭിക്കുകയാണെങ്കില്‍, ആ ലിങ്കില്‍ ഒരിക്കലും ക്ലിക്ക് ചെയ്യരുത്. ഇത് ആരെങ്കിലും നിങ്ങളുടെ ഫോണ്‍ ഹാക്ക് ചെയ്യാന്‍ ശ്രമിക്കുന്നതാണ്. നിങ്ങള്‍ സെറ്റ് ചെയ്യുന്ന പിന്‍ നമ്പര്‍ വളരെ പ്രധാനമാണ്. ടു സ്റ്റെപ്പ് വെരിഫിക്കേഷന്‍ സെറ്റ് ചെയ്താല്‍, പിന്നെ അത് 7 ദിവസം കഴിഞ്ഞ് മാത്രമേ റീവെരിഫൈ ചെയ്യൂ. പിന്‍ മറന്ന് പോയാല്‍ മാത്രമേ അതിനുള്ളില്‍ മാറ്റാന്‍ സാധിക്കൂ. ഇമെയില്‍ അഡ്രസ് വെരിഫിക്കേഷനൊപ്പം ചേര്‍ക്കുന്നത് ഗുണകരമാകും.

മോദി സര്‍ക്കാര്‍ തൊഴില്‍ തൊഴിലിനെ കുറിച്ച് മിണ്ടാതിരിക്കുന്നതിന് കാരണം ഇതാണ്, തുറന്നടിച്ച് പ്രിയങ്ക!മോദി സര്‍ക്കാര്‍ തൊഴില്‍ തൊഴിലിനെ കുറിച്ച് മിണ്ടാതിരിക്കുന്നതിന് കാരണം ഇതാണ്, തുറന്നടിച്ച് പ്രിയങ്ക!

English summary
how to prevent whatsapp hacking try these steps
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X