കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ ആഡ് ചെയ്യുന്നത് എങ്ങനെ തടയാം? പ്രചാരണങ്ങളില്‍ നിന്ന് രക്ഷപ്പെടൂ!

  • By S Swetha
Google Oneindia Malayalam News

ദില്ലി: സോഷ്യല്‍ മീഡിയയിലെ ചാറ്റിംഗ് ഭീമന്‍മാരായ വാട്ട്‌സ് ആപ്പിലെ ഗ്രൂപ്പ് ചാറ്റിംഗ് ഓപ്ഷന്‍ പലര്‍ക്കുമിപ്പോള്‍ ശല്യമായി മാറിയിരിക്കുകയാണ്. നിലവാരമില്ലാത്ത തമാശകളും ദിവസേനയുള്ള ഫോര്‍വേര്‍ഡ് ഗുഡ്‌മോണിംഗ് മെസേജുകളും കൊണ്ട് സമ്പന്നമാണ് പല ഗ്രൂപ്പുകളും. നമ്മളെല്ലാരും പലപ്പോഴും വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ ആഡ് ചെയ്യപ്പെടുന്നത് നമ്മുടെ പോലും അനുവാദമില്ലാതെയാണ്. ഒരിക്കല്‍ എക്‌സിറ്റ് അടിച്ചാല്‍ പോലും വീണ്ടും ആഡ് ചെയ്യപ്പെടുന്ന സ്ഥിതിയുമുണ്ട്.

പ്രധാനമന്ത്രിയുടെ പ്രസ്താവന പച്ചക്കള്ളം, മാന്യത വേണം; മോദിക്കെതിരെ ആഞ്ഞടിച്ച് പിണറായി വിജയന്‍പ്രധാനമന്ത്രിയുടെ പ്രസ്താവന പച്ചക്കള്ളം, മാന്യത വേണം; മോദിക്കെതിരെ ആഞ്ഞടിച്ച് പിണറായി വിജയന്‍

വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകളിലെ ചര്‍ച്ചകള്‍ രണ്ട് തരത്തില്‍ തലവേദനയാണ്. ഒന്ന് ഫോര്‍വേഡ് വീഡിയോകളും ഫോട്ടോകളും അനാവശ്യമായി ഫോണ്‍ മെമ്മറി കളയും മറ്റൊന്ന് എപ്പോഴും നോട്ടിഫിക്കേഷന്‍ വന്നു കൊണ്ടിരിക്കുകയും ഫോണ്‍ ചാര്‍ജ് അതിവേഗം തീരുകയും ചെയ്യും. തിരഞ്ഞെടുപ്പ് കാലമായതോടെ ധാരാളം വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകളും അതില്‍ ആവശ്യവും അനാവശ്യവുമായ ചര്‍ച്ചകളും ഇപ്പോള്‍ നടക്കുന്നുണ്ട്. എന്നാല്‍ ഇത്തരം ഗ്രൂപ്പുകളില്‍ സമ്മതമില്ലാതെ ആഡ് ചെയ്യുന്നത് ഒഴിവാക്കാനാകും. അത്തരത്തിലൊരു ഫീച്ചറാണ് ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്ട്‌സ് ആപ്പ് ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇതിനായി നിങ്ങള്‍ വാട്ട്‌സ് ആപ്പിന്റെ ഏറ്റവും പുതിയ വേര്‍ഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതുണ്ട്.

whatsapp-153

1 നിങ്ങളുടെ ഫോണില്‍ വാട്ട്‌സ് ആപ്പ് തുറക്കുക

2 സെറ്റിംഗ്‌സ് ടാബില്‍ അക്കൗണ്ട് ടാബ് ക്ലിക്ക് ചെയ്യുക

3 അക്കൗണ്ട് ടാബില്‍ പ്രൈവസി ക്ലിക്ക് ചെയ്യുക

4 അതില്‍ ഗ്രൂപ്പ് ടാബില്‍ ക്ലിക്ക് ചെയ്യുക

5 ഗ്രൂപ്പ് ടാബില്‍ 3 ഓപ്ഷന്‍ ഉണ്ടാകും. അതായത് 'എവരി വണ്‍', ' മൈ കോണ്‍ടാക്ട്‌സ് , ' നോബഡി '

6 നിങ്ങളുടെ താല്‍പര്യമനുസരിച്ച് ഏത് ഓപ്ഷന്‍ വേണമെങ്കിലും തിരഞ്ഞെടുക്കാം.


ഇതില്‍ എപ്പോഴും ഓര്‍മയില്‍ വെക്കേണ്ട ഒരു കാര്യമെന്തെന്നാല്‍ നിങ്ങള്‍ നോബഡി ഓപ്ഷന്‍ തിരഞ്ഞെടുത്തതാണെങ്കില്‍ ഗ്രൂപ്പ് അഡ്മിന് ഒരു പ്രൈവറ്റ് ഇന്‍വിറ്റേഷന്‍ അയക്കാന്‍ സാധിക്കും. നിങ്ങള്‍ക്ക് താല്‍പര്യമുണ്ടെങ്കില്‍ ഈ ഇന്‍വിറ്റേഷന്‍ ആക്‌സപ്റ്റ് ചെയ്യാം. അങ്ങനെ വാട്ട്‌സ് ആപ്പിന്റെ ഈ പുതിയ ഓപ്ഷനോടെ നിങ്ങള്‍ക്ക് അനാവശ്യമായി ഗ്രൂപ്പുകളില്‍ ആഡ് ചെയ്യപ്പെടുന്നതും ഓരോ മിനിട്ടിലും അനാവശ്യ മേസേജുകള്‍ വരുന്നതും തടയാനാകും.

English summary
How to stop people from adding you to whatsapp groups
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X