കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാനം വിട്ടാൽ വോട്ടേഴ്സ് ഐഡിയിലെ വിലാസവും മാറ്റണം; ചെയ്യേണ്ടത് ഇത്രമാത്രം

Google Oneindia Malayalam News

ലോക്സഭാ തിരഞ്ഞെടുപ്പിന് ഇനി മാസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. സമ്മതിദായകാവകാശം വിനിയോഗിക്കേണ്ടത് ഓരോ പൗരന്റെയും കടമയാണ്. നിങ്ങൾ മറ്റൊരു സംസ്ഥാനത്തേക്ക് താമസം മാറുകയാണെങ്കിൽ വോട്ടേഴ്സ് ഐഡി കാർഡിലെ വിലാസവും മാറ്റണം. അതിന് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്

നിങ്ങൾ ഒരു നിയോജക മണ്ഡലത്തിൽ നിന്നും മറ്റൊരിടത്തേയ്ക്ക് താമസം മാറുകയാണെങ്കിൽ നിങ്ങളുടെ വോട്ടേഴ്സ് ഐഡി കാർഡിലെ വിലാസവും മാറ്റേണ്ടതാണ്. പുതിയ കാർഡിനായി അപേക്ഷിക്കുന്നതിന് പകരം നിലവിലുള്ള കാർഡിൽ പുതിയ വിവരങ്ങൾ ചേർത്താൽ മതിയാകും.

id card

ഓൺലൈനായും അല്ലാതെയും ഐഡി കാർഡിൽ പുതിയ വിവരങ്ങൾ ചേർക്കാൻ അവസരമുണ്ട്. ഇതിനായി ആദ്യം സമ്മതിദായകരുടെ സേവനത്തിനായുള്ള എൻവിഎസ്പി പോർട്ടൽ സന്ദർശിക്കുക( https://www.nvsp.in) കറക്ഷൻ ഓഫ് എൻട്രീസ് ഇൻ ഇലക്ടറൽ റോൾ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.

ഇൗ വിൻഡോയിലെ എട്ടാമത്തെ ഫോം സെലക്ട് ചെയ്യുക. ഇതോടെ നിങ്ങൾക്ക് വിവരങ്ങൾ തിരുത്താനുള്ള പേജിലേക്ക് എത്തും. ഇവിടെ പുതിയ വിവരങ്ങൾ ചേർക്കുക.

നിങ്ങളുടെ സംസ്ഥാനം, ലോക്സഭാ മണ്ഡലം, നിയമസഭാ മണ്ഡലം തുടങ്ങിയ വിവരങ്ങൾ കൃത്യമായി ചേർക്കുക.

പേര്, സ്ത്രീ അല്ലെങ്കിൽ പുരുഷൻ, വ‌യസ് എന്നീ കോളങ്ങളും പൂരിപ്പിക്കുക

കുടുംബത്തിന്റെ വിവരങ്ങൾ വിശദമാക്കുക, അച്ഛൻ, അമ്മ, ഭർത്താവ് തുടങ്ങിയവരുടെ വിവരങ്ങൾ ചേർക്കുക.

പൂർണമായ വിലാസവും നിലവിലെ വോട്ടർ ഐഡിയിലുള്ള വിവരങ്ങളും ചേർക്കുക.

പുതിയ പാസ്പോർട്ട് സൈസ് ഫോട്ടോ, തിരിച്ചറിയൽ രേഖ, വിലാസം തെളിയിക്കാനുള്ള രേഖ എന്നിവ അപ്ലോഡ് ചെയ്യുക.

ഇനി എന്ത് വിവരമാണോ തിരുത്താനുള്ളത് അല്ലെങ്കിൽ പുതിയതായി ചേർക്കാനുള്ളത് അത് തിരഞ്ഞെടുക്കുക.

പുതിയ വിലാസം എവിടെയാണെന്ന് രേഖപ്പെടുത്തുക.
അപേക്ഷ സമർപ്പിക്കുന്ന തീയതി രേഖരപ്പെടുത്തുക.

നിങ്ങളെ ബന്ധപ്പെടാനുള്ള ഫോൺ നമ്പർ നൽകുക.
വിവരങ്ങൾ സൂഷ്മ പരിശോധന നടത്തിയ ശേഷം സബ്മിറ്റ് എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.

ഓഫ് ലൈനായും അപേക്ഷിക്കാം

എൻവിഎസ്പി വെബ്സൈറ്റിൽ നിന്നും ഫോം എട്ട് ഡൗൺലോഡ് ചെയ്യുകയോ തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിൽ നിന്ന് നേരിട്ട് കൈപ്പറ്റുകയോ ചെയ്യുക. കൃത്യമായ വിവരങ്ങൾ പൂരിപ്പിച്ച ശേഷം ആവശ്യമായ രേഖകളും അപേക്ഷയോടൊപ്പം സമർപ്പിക്കുക. ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർ അല്ലെങ്കിൽ അസിസ്റ്റന്റ് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർ എന്നിവർക്ക് നേരിട്ടോ തപാൽ മാർഗമോ അപേക്ഷ സമർപ്പിക്കാം

ആവശ്യമായ രേഖകൾ- രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോകൾ, വിലാസം തെളിയിക്കാനുള്ള രേഖകൾ, ബാങ്ക് പാസ്ബുക്ക്, റേഷൻ കാർഡ്, പാസ്പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്, വാടക കരാർ, ഗ്യാസ്, വൈദ്യുതി ബില്ലുകൾ, വയസ് തെളിയിക്കാനുള്ള രേഖകൾ, ആധാർ കാർഡ്, പാൻ കാർഡ്. നിലവിലുള്ള വോട്ടർ ഐഡി കാർഡിന്റെ കോപ്പി തുടങ്ങിയ രേഖകൾ ആവശ്യമാണ്.

വോട്ടേഴ്സ് ഐഡി കാര്‍ഡ് കളഞ്ഞുപോയോ? പേടിക്കേണ്ട ഡ്യൂപ്ലിക്കേറ്റ് എടുക്കാന്‍ ഇതാ വഴിവോട്ടേഴ്സ് ഐഡി കാര്‍ഡ് കളഞ്ഞുപോയോ? പേടിക്കേണ്ട ഡ്യൂപ്ലിക്കേറ്റ് എടുക്കാന്‍ ഇതാ വഴി

English summary
How to transfer Voter ID from one state to another
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X