ദാവൂദിനെ കൊല്ലാന്‍ കഴിയാതെ പോയതിന് കാരണം മലയാളി?
ദില്ലി: അധോലോക നായകന് ദാവൂദ് ഇബ്രാഹിമിനെ ഇന്ത്യ ഇനി പിടിക്കുമോ പിടിക്കില്ലേ എന്നൊന്നും അറിയില്ല. എന്നാല്‍ പല തവണ ദാവൂദിനെ കുരുക്കാന്‍ ഇന്ത്യ പദ്ധതിയിട്ടിരുന്നു. അതെല്ലാം എന്തൊക്കെയോ കാരണങ്ങളാല്‍ നടപ്പായില്ലെന്ന് മാത്രം.
ദാവൂദ് ഇബ്രാഹിമിനെ വധിയ്ക്കാന്‍ തയ്യാറാക്കിയ ഒരു പദ്ധതി മലയാളികാരണം നടപ്പാകാതെ പോയി എന്നാണ് മംഗളം പത്രം കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. ധീരനായ ആ മലയാളിയുടെ കുറ്റം കൊണ്ടല്ല കെട്ടോ... അദ്ദേഹത്തിന് പെട്ടെന്നുണ്ടായ ഹൃദയാഘാതമാണ് അവസാന നിമിഷം പദ്ധതി ഉപേക്ഷിക്കാനുണ്ടായ കാരണമത്രെ...

സൂപ്പര്‍ കമാന്‍ഡോകള്‍
ഇന്ത്യയുടെ സൂപ്പര്‍ കമാന്‍ഡോ ടീം ആയിരുന്നു ദാവൂദ് ഇബ്രാഹിമിനെ വധിയ്ക്കാന്‍ പദ്ധതി തയ്യാറാക്കി എന്തിനും തയ്യാറായി നിന്നിരുന്നതത്രെ.

സൂപ്പര്‍ ബോയ്സ്
സൂപ്പര്‍ ബോയ്സ് എന്നായിരുന്നു ആ കമാന്‍ഡോ സംഘത്തിന്റെ പേര്. രണ്ട് വിദേശികളും സംഘത്തില്‍ ഉണ്ടായിരുന്നതായാണ് മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നത്.

തലവന്‍ മലയാളി
തിരുവനന്തപുരം സ്വദേശിയായ മലയാളിയായിരുന്നു സംഘത്തലവന് എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അദ്ദേഹം ഇപ്പോള്‍ റോയില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥനാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

പന്ത്രണ്ട് പേര്
രാജ്യത്തെ വിവിധ ഏജന്‍സികളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട പത്ത് പേരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. രണ്ട് വിദേശികള്‍ വേറേയും.

മൊസാദിന്റെ സഹായം
ഇസ്രായേല്‍ രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദിന്റെ സഹായവും ഈ ഓപ്പറേഷന് വേണ്ടി ഇന്ത്യ സ്വീകരിച്ചു എന്നാണ് മംഗളം റിപ്പോര്‍ട്ട്.

ഓപ്പറേഷന് എപ്പോഴായിരുന്നു
2013 സെപ്റ്റംബര്‍ 13 ന് യുപിഎ സര്‍ക്കാരിന്റെ കാലത്താണ് ഈ ഓപ്പറേഷന് നടത്താന്‍ നിശ്ചയിച്ചിരുന്നത്. എല്ലാം തയ്യാറായിരുന്നു.

എവിടെവച്ച്
ദാവൂദ് കറാച്ചിയില്‍ ആയിരുന്നു താമസം. ക്ലിഫ്റ്റണ്‍ റോഡിലെ വീട്ടില്‍ നിന്ന് ഡിഫന്‍സ് ഹൗസിംഗ് കോളനിയിലേക്ക് പോകുമ്പോള്‍ വധിക്കാനായിരുന്നത്രെ പദ്ധതി.

എല്ലാം തയ്യാര്‍... പക്ഷേ
ദാവൂദിനെ വധിയ്ക്കാന്‍ വിവിധ സ്ഥലങ്ങളില്‍ ഇന്ത്യന്‍ കമാന്‍ഡോകള്‍ സുസജ്ജമായി നില്‍ക്കുമ്പോഴാണ് ഒരു ഫോണ്‍ കോള്‍ വന്നത്. ഇതോടെ ആ പദ്ധതി നടപ്പിലായില്ല.

എന്തായിരുന്നു ആ സന്ദേശം
മലയാളിയായ സംഘത്തലവന് ഹൃദയാഘാതം സംഭവിച്ചു. അതായിരുന്നു ആ സന്ദേശം എന്നാണ് മംഗളം റിപ്പോര്‍ട്ട്. ഓര്‍ഡര്‍ ലഭിക്കാതെ ആ ശ്രമം പാളിപ്പോയത്രെ.

വാര്‍ത്തയായി
ദാവൂദ് ഇബ്രാഹിമിനെ വധിയ്ക്കുന്നതിനുള്ള ശ്രമം പാളിപ്പോയത് സംബന്ധിച്ച് കഴിഞ്ഞ ഡിസംബര്‍ മാസത്തില്‍ പല ദേശീയ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നതായും മംഗളത്തിന്റെ വാര്‍ത്തയില്‍ പറയുന്നുണ്ട്.
-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
'ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്? മുഖ്യമന്ത്രിയെ തെമ്മാടിയെന്ന് വിളിച്ചയാളാണ് ഞാൻ'; അഖിൽ മാരാർ -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി












Click it and Unblock the Notifications