കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദാവൂദിനെ കൊല്ലാന്‍ കഴിയാതെ പോയതിന് കാരണം മലയാളി?

Google Oneindia Malayalam News

ദില്ലി: അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിനെ ഇന്ത്യ ഇനി പിടിക്കുമോ പിടിക്കില്ലേ എന്നൊന്നും അറിയില്ല. എന്നാല്‍ പല തവണ ദാവൂദിനെ കുരുക്കാന്‍ ഇന്ത്യ പദ്ധതിയിട്ടിരുന്നു. അതെല്ലാം എന്തൊക്കെയോ കാരണങ്ങളാല്‍ നടപ്പായില്ലെന്ന് മാത്രം.

ദാവൂദ് ഇബ്രാഹിമിനെ വധിയ്ക്കാന്‍ തയ്യാറാക്കിയ ഒരു പദ്ധതി മലയാളികാരണം നടപ്പാകാതെ പോയി എന്നാണ് മംഗളം പത്രം കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. ധീരനായ ആ മലയാളിയുടെ കുറ്റം കൊണ്ടല്ല കെട്ടോ... അദ്ദേഹത്തിന് പെട്ടെന്നുണ്ടായ ഹൃദയാഘാതമാണ് അവസാന നിമിഷം പദ്ധതി ഉപേക്ഷിക്കാനുണ്ടായ കാരണമത്രെ...

സൂപ്പര്‍ കമാന്‍ഡോകള്‍

സൂപ്പര്‍ കമാന്‍ഡോകള്‍

ഇന്ത്യയുടെ സൂപ്പര്‍ കമാന്‍ഡോ ടീം ആയിരുന്നു ദാവൂദ് ഇബ്രാഹിമിനെ വധിയ്ക്കാന്‍ പദ്ധതി തയ്യാറാക്കി എന്തിനും തയ്യാറായി നിന്നിരുന്നതത്രെ.

സൂപ്പര്‍ ബോയ്‌സ്

സൂപ്പര്‍ ബോയ്‌സ്

സൂപ്പര്‍ ബോയ്‌സ് എന്നായിരുന്നു ആ കമാന്‍ഡോ സംഘത്തിന്റെ പേര്. രണ്ട് വിദേശികളും സംഘത്തില്‍ ഉണ്ടായിരുന്നതായാണ് മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നത്.

തലവന്‍ മലയാളി

തലവന്‍ മലയാളി

തിരുവനന്തപുരം സ്വദേശിയായ മലയാളിയായിരുന്നു സംഘത്തലവന്‍ എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അദ്ദേഹം ഇപ്പോള്‍ റോയില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥനാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

പന്ത്രണ്ട് പേര്‍

പന്ത്രണ്ട് പേര്‍

രാജ്യത്തെ വിവിധ ഏജന്‍സികളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട പത്ത് പേരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. രണ്ട് വിദേശികള്‍ വേറേയും.

മൊസാദിന്റെ സഹായം

മൊസാദിന്റെ സഹായം

ഇസ്രായേല്‍ രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദിന്റെ സഹായവും ഈ ഓപ്പറേഷന് വേണ്ടി ഇന്ത്യ സ്വീകരിച്ചു എന്നാണ് മംഗളം റിപ്പോര്‍ട്ട്.

ഓപ്പറേഷന്‍ എപ്പോഴായിരുന്നു

ഓപ്പറേഷന്‍ എപ്പോഴായിരുന്നു

2013 സെപ്റ്റംബര്‍ 13 ന് യുപിഎ സര്‍ക്കാരിന്റെ കാലത്താണ് ഈ ഓപ്പറേഷന്‍ നടത്താന്‍ നിശ്ചയിച്ചിരുന്നത്. എല്ലാം തയ്യാറായിരുന്നു.

എവിടെവച്ച്

എവിടെവച്ച്

ദാവൂദ് കറാച്ചിയില്‍ ആയിരുന്നു താമസം. ക്ലിഫ്റ്റണ്‍ റോഡിലെ വീട്ടില്‍ നിന്ന് ഡിഫന്‍സ് ഹൗസിംഗ് കോളനിയിലേക്ക് പോകുമ്പോള്‍ വധിക്കാനായിരുന്നത്രെ പദ്ധതി.

എല്ലാം തയ്യാര്‍... പക്ഷേ

എല്ലാം തയ്യാര്‍... പക്ഷേ

ദാവൂദിനെ വധിയ്ക്കാന്‍ വിവിധ സ്ഥലങ്ങളില്‍ ഇന്ത്യന്‍ കമാന്‍ഡോകള്‍ സുസജ്ജമായി നില്‍ക്കുമ്പോഴാണ് ഒരു ഫോണ്‍ കോള്‍ വന്നത്. ഇതോടെ ആ പദ്ധതി നടപ്പിലായില്ല.

എന്തായിരുന്നു ആ സന്ദേശം

എന്തായിരുന്നു ആ സന്ദേശം

മലയാളിയായ സംഘത്തലവന് ഹൃദയാഘാതം സംഭവിച്ചു. അതായിരുന്നു ആ സന്ദേശം എന്നാണ് മംഗളം റിപ്പോര്‍ട്ട്. ഓര്‍ഡര്‍ ലഭിക്കാതെ ആ ശ്രമം പാളിപ്പോയത്രെ.

വാര്‍ത്തയായി

വാര്‍ത്തയായി

ദാവൂദ് ഇബ്രാഹിമിനെ വധിയ്ക്കുന്നതിനുള്ള ശ്രമം പാളിപ്പോയത് സംബന്ധിച്ച് കഴിഞ്ഞ ഡിസംബര്‍ മാസത്തില്‍ പല ദേശീയ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നതായും മംഗളത്തിന്റെ വാര്‍ത്തയില്‍ പറയുന്നുണ്ട്.

English summary
How we lost a chance to kill Dawood Ibrahim: Mangalam Report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X