കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

70 വര്‍ഷത്തിനിടെ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ആദ്യ പ്രചാരണം, ഹൗഡി മോദിക്കെതിരെ ഗെലോട്ട്!!

Google Oneindia Malayalam News

ജയ്പൂര്‍: അമേരിക്കയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത ഹൗഡി മോദി ചടങ്ങിനെ രൂക്ഷമായി വിമര്‍ശിച്ച് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്. മോദിയുടെ ഹൂസ്റ്റണ്‍ സന്ദര്‍ശനം വെറും തിരഞ്ഞെടുപ്പ് പ്രചാരണമാണെന്ന് ഗെലോട്ട് തുറന്നടിച്ചു. ലോകത്ത് എല്ലായിടത്തുമുള്ള ജനങ്ങള്‍ ട്രംപിന് വേണ്ടി പ്രചാരണം നടത്താനെത്തിയതാണ് മോദി എന്ന് വിമര്‍ശിക്കുകയാണെന്നും ഗെലോട്ട് കുറ്റപ്പെടുത്തി.

1

അതേസമയം രാജ്യത്ത് ഒരുപാട് പ്രശ്‌നങ്ങള്‍ ഉണ്ട്. കശ്മീരിലെ പ്രശ്‌നങ്ങളെ കുറിച്ച് രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി സംസാരിക്കണമെന്ന് ഗെലോട്ട് ആവശ്യപ്പെട്ടു. മോദി രാജ്യത്തിന്റെ ദീര്‍ഘകാലമായുള്ള നയമാണ് തകര്‍ത്തത്. മറ്റൊരു രാജ്യത്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഇടപെടില്ലെന്നായിരുന്നു നമ്മുടെ നയം. എന്നാല്‍ അദ്ദേഹം ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് മാത്രമായി പ്രചാരണം നടത്തിയെന്നും ഗെലോട്ട് ആരോപിച്ചു.

70 വര്‍ഷത്തെ ചരിത്രത്തിനിടയില്‍ ആദ്യമായിട്ടാണ് ഒരു അമേരിക്കന്‍ സ്ഥാനാര്‍ത്ഥിക്ക് വേണ്ടി ഇന്ത്യന്‍ പ്രധാനമന്ത്രി പ്രചാരണം നടത്തുന്നത്. കോണ്‍ഗ്രസ് ഇതിനെ അപലപിച്ചത് നമ്മുടെ വിദേശ കാര്യ നയത്തെ മോദി അട്ടിമറിച്ച് കൊണ്ടാണ്. ജവഹര്‍ലാല്‍ നെഹ്‌റുവും ഇന്ദിരാ ഗാന്ധിയും കൊണ്ടുവന്നിരുന്ന നയമാണ് ഇത്. ഈ ചടങ്ങിനെ കുറിച്ച് ലോകം മുഴുവന്‍ വിമര്‍ശിക്കുകയാണ്. ട്രംപിന് എതിരെയുള്ള നേതാവാണ് തിരഞ്ഞെടുപ്പില്‍ വിജയിക്കുന്നതെങ്കില്‍, അദ്ദേഹവും ഇന്ത്യയുമായുള്ള ബന്ധം നല്ല രീതിയിലാവില്ലെന്നും ഗെലോട്ട് പറയുന്നു.

45 ദിവസമായി കശ്മീരിലെ ജനങ്ങള്‍ വീടുകളില്‍ പൂട്ടിയിടപ്പെട്ട നിലയിലാണ്. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളുമായി അവര്‍ക്ക് യാതൊരു ബ ന്ധവുമില്ല. കശ്മീരില്‍ എന്താണ് നടക്കുന്നതെന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത് പറയേണ്ട ചുമതല പ്രധാനമന്ത്രിക്കില്ലേയെന്നും ഗെലോട്ട് ചോദിച്ചു. ബിജെപി ആരോപിക്കുന്നത് പോലെ ഭയത്തിന്റെ അന്തരീക്ഷം ഇതിന് മുമ്പ് രാജ്യത്ത് ഉ ണ്ടായിരുന്നില്ല. ഇന്നത്തെ സാഹചര്യങ്ങള്‍ ആശങ്കപ്പെടുത്തുന്നതാണെന്നും ഗെലോട്ട് പറഞ്ഞു.

ട്രംപിനെ കൊല്ലുന്ന നോട്ടവുമായി പതിനാറുകാരി.. ആരാണ് ലോകനേതാക്കളെ വിറപ്പിച്ച ഗ്രെറ്റ ത്യൂന്‍ബര്‍ഗ്?ട്രംപിനെ കൊല്ലുന്ന നോട്ടവുമായി പതിനാറുകാരി.. ആരാണ് ലോകനേതാക്കളെ വിറപ്പിച്ച ഗ്രെറ്റ ത്യൂന്‍ബര്‍ഗ്?

English summary
howdy modi ashok gehlot hits out at pm
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X