കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹൗറ ടു സിലിഗുരി, ഇനി വന്ദേഭാരതില്‍ കുതിക്കാം: ഏഴാമത് വന്ദേഭാരത് എക്സ്പ്രസ് മോദി ഉദ്ഘാടനം ചെയ്തു

Google Oneindia Malayalam News

ഹൗറയെ ന്യൂ ജൽപായ്ഗുഡിയുമായി ബന്ധിപ്പിക്കുന്ന വന്ദേ ഭാരത് എക്‌സ്പ്രസ് ഉള്‍പ്പടെ പശ്ചിമ ബംഗാളിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവ്വഹിച്ചു. അമ്മയുടെ നിര്യാണത്തെ തുടർന്ന് അഹമ്മദാബാദിലേക്ക് പോയതിനാല്‍ വെർച്വലായിട്ടാണ് പ്രധാനമന്ത്രി പരിപാടികളുടെ ഉദ്ഘാടം നിർവ്വഹിച്ചത്. ഇന്ന് രാവിലെ കൊല്‍ക്കത്തയിലേക്ക് പുറപ്പെടാനിരിക്കെയായിരുന്നു അമ്മ ഹീരാ ബെന്നിന്റെ വിയോഗ വാർത്തയെത്തുന്നത്. ഇതേ തുടർന്ന് പ്രധാനമന്ത്രി കൊല്‍ക്കത്ത യാത്ര ഒഴിവാക്കി അഹമ്മദാബാദിലേക്ക് തിരിക്കുകയായിരുന്നു. അഹമ്മദാബാദില്‍ വെച്ചാണ് പ്രധാനമന്ത്രി പിന്നീട് ബംഗാളിലെ പദ്ധതികള്‍ ഓണ്‍ലൈനായി നിർവ്വഹിച്ചത്.

'ഇവന്മാർ ഇത് പറത്തുന്നുണ്ടോ എന്ന് അറിയണമല്ലോ': കോക്പിറ്റില്‍ കയറിയതിനെ കുറിച്ച് ഷൈന്‍ ടോം ചാക്കോ'ഇവന്മാർ ഇത് പറത്തുന്നുണ്ടോ എന്ന് അറിയണമല്ലോ': കോക്പിറ്റില്‍ കയറിയതിനെ കുറിച്ച് ഷൈന്‍ ടോം ചാക്കോ

അത്യാധുനിക സെമി ഹൈസ്പീഡ് ട്രെയിനിൽ അത്യാധുനിക യാത്രാസൗകര്യങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. ഇരുദിശകളിലേക്കുമുള്ള യാത്രയിൽ മാൾഡ ടൗൺ, ബർസോയ്, കിഷൻഗഞ്ച് സ്റ്റേഷനുകളിൽ ട്രെയിൻ നിർത്തും. ജോക്ക-എസ്പ്ളനേഡ് മെട്രോ പ്രോജക്ടിന്റെ (പർപ്പിൾ പാത) ജോക്ക-താരാതല ഭാഗം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ജോക്ക, താക്കൂർപുക്കൂർ, സഖേർ ബസാർ, ബെഹാല ചൗരസ്ത, ബെഹാല ബസാർ, താരാതല എന്നിങ്ങനെ 6 സ്റ്റേഷനുകളുള്ള 6.5 കിലോമീറ്റർ ഭാഗം 2475 കോടി രൂപ ചെലവിലാണ് നിർമിച്ചിരിക്കുന്നത്. കൊൽക്കത്ത നഗരത്തിന്റെ തെക്കൻ ഭാഗങ്ങളായ സർസുന, ഡാക്ഘർ, മുച്ചിപ്പാഡ, ദക്ഷിണ 24 പർഗാനാസ് എന്നിവിടങ്ങളിലെ യാത്രക്കാർക്ക് ഈ പദ്ധതിയുടെ ഉദ്ഘാടനത്തിലൂടെ വലിയ പ്രയോജനം ലഭിക്കും.

vande-bharat-e

നാല് റെയിൽവേ പദ്ധതികളും പ്രധാനമന്ത്രി രാഷ്ട്രത്തിന് സമർപ്പിച്ചു. 405 കോടി രൂപ ചെലവിൽ വികസിപ്പിച്ച ബോഞ്ചി - ശക്തിഗഢ് മൂന്നാം പാത; 565 കോടി രൂപ ചെലവിൽ വികസിപ്പിച്ച ഡാങ്കുനി - ചന്ദൻപൂർ നാലാംപാത പദ്ധതി; 254 കോടി രൂപ ചെലവിൽ വികസിപ്പിച്ച നിമിതിയ - ന്യൂ ഫർക്ക ഇരട്ടപ്പാത; 1080 കോടിയിലധികം രൂപ ചെലവിൽ വികസിപ്പിച്ച അംബാരി ഫർക്ക - ന്യൂ മായാനഗരി - ഗുമാനിഹാട് ഇരട്ടിപ്പിക്കൽ പദ്ധതി എന്നിവയാണവ. 335 കോടിയിലധികം രൂപ ചെലവിൽ വികസിപ്പിക്കുന്ന ന്യൂ ജൽപായ്ഗുഡി റെയിൽവേ സ്റ്റേഷന്റെ പുനർവികസനത്തിനുള്ള തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിച്ചു.

വിവിധ റെയിൽവേ പദ്ധതികൾക്ക് അദ്ദേഹം തറക്കല്ലിടുകയും രാജ്യത്തിനു സമർപ്പിക്കുകയും ചെയ്തു.ക്ലീൻ ഗംഗ ദേശീയ ദൗത്യത്തിനു കീഴിൽ പശ്ചിമ ബംഗാളിനായി മലിനജല പുറന്തള്ളലിനുള്ള വിവിധ അടിസ്ഥാനസൗകര്യപദ്ധതികൾക്ക് അദ്ദേഹം തുടക്കം കുറിക്കും. ഉച്ചയ്ക്ക് 12.25ന് ദേശീയ ഗംഗാ കൗൺസിലിന്റെ രണ്ടാം യോഗത്തിൽ പ്രധാനമന്ത്രി അധ്യക്ഷനാകും.

രാജ്യത്തു സഹകരണ ഫെഡറലിസം പ്രോത്സാഹിപ്പിക്കുന്നതിനുള്ള മറ്റൊരു ചുവടുവയ്പ്പായ ദേശീയ ഗംഗാ കൗൺസിലിന്റെ (എൻജിസി) രണ്ടാം യോഗത്തിലാണ് പ്രധാനമന്ത്രി അധ്യക്ഷനാകുന്നത് യോഗത്തിൽ കേന്ദ്ര ജലശക്തി മന്ത്രി, സമിതി അംഗങ്ങളായ മറ്റു കേന്ദ്ര മന്ത്രിമാർ, ഉത്തരാഖണ്ഡ്-ഉത്തർപ്രദേശ്-ബിഹാർ-ഝാർഖണ്ഡ്-പശ്ചിമ ബംഗാൾ മുഖ്യമന്ത്രിമാർ എന്നിവർ പങ്കെടുക്കും. ഗംഗാനദിയുടെയും പോഷകനദികളുടെയും മലിനീകരണം തടയുന്നതിനും പുനരുജ്ജീവിപ്പിക്കുന്നതിനുമുള്ള മുഴുവൻ ചുമതലയും ദേശീയ ഗംഗ കൗൺസിലിനാണ്.

ക്ലീൻ ഗംഗ ദേശീയ ദൗത്യ ക്ലീൻ ഗംഗ ദേശീയ ദൗത്യത്തിനു (എൻഎംസിജി) കീഴിൽ 990 കോടിയിലധികം രൂപ ചെലവിൽ വികസിപ്പിച്ച 7 മലിനജല അടിസ്ഥാനസൗകര്യ പദ്ധതികൾ (20 മലിനജല ശുദ്ധീകരണ പ്ലാന്റുകളും 612 കി.മീ ശൃംഖലയും) പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. നബദ്വീപ്, കാഞ്ചഡാപാഡാ, ഹാലിഷഹർ, ബജ്-ബജ്, ബേരക്‌പുർ, ചന്ദൻ നഗർ, ബാൻസ്‌ബെരിയ, ഉത്തർപാഡാ കോത്‌രങ്‌, ബൈദ്യബാടി, ഭദ്രേശ്വർ, നൈഹാട്ടി, ഗാരുലിയ, ടീറ്റാഗഢ്, പാനീഹാട്ടി എന്നീ മുനിസിപ്പാലിറ്റികൾക്ക് ഈ പദ്ധതികൾ പ്രയോജനപ്പെടും. ഈ പദ്ധതികൾ പശ്ചിമ ബംഗാളിൽ 200 എംഎൽഡിയിലധികം മലിനജലസംസ്കരണശേഷി കൂട്ടിച്ചേർക്കും.

ക്ലീൻ ഗംഗ ദേശീയ ദൗത്യത്തിനു (എൻഎംസിജി) കീഴിൽ 1585 കോടി രൂപ ചെലവിൽ വികസിപ്പിക്കുന്ന 5 മലിനജല അടിസ്ഥാനസൗകര്യ പദ്ധതികൾക്ക് (8 മലിനജല സംസ്കരണ പ്ലാന്റുകളും 80 കിലോമീറ്റർ ശൃംഖലയും) പ്രധാനമന്ത്രി തറക്കല്ലിടും. ഈ പദ്ധതികൾ പശ്ചിമ ബംഗാളിൽ 190 എംഎൽഡിയുടെ എസ്ടിപി ശേഷി കൂട്ടിച്ചേർക്കും. വടക്കൻ ബേരക്‌പുർ, ഹൂഗ്ലി-ചിസുര, കൊൽക്കത്ത കെഎംസി മേഖല- ഗാർഡൻ റീച്ച് & ആദി ഗംഗ (ടോളി നാലാ), മഹെസ്താല ടൗൺ എന്നീ പ്രദേശങ്ങൾക്ക് ഈ പദ്ധതികൾ പ്രയോജനപ്പെടും.

സർവ്വകലാശാല തഴഞ്ഞ ബോക്സിങ് താരം ജീവന് കോടതി തുണയായി: 75 കിലോ വിഭാഗത്തിൽ മത്സരിക്കാംസർവ്വകലാശാല തഴഞ്ഞ ബോക്സിങ് താരം ജീവന് കോടതി തുണയായി: 75 കിലോ വിഭാഗത്തിൽ മത്സരിക്കാം

English summary
Howrah to Siliguri on Vandebharat: Modi inaugurates 7th Vandebharat Express
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X