Get Updates
Get notified of breaking news, exclusive insights, and must-see stories!

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സന്തോഷിക്കാം; എച്ച്ആര്‍എയില്‍ വലിയ മാറ്റം വരും, വന്‍ നഗരങ്ങളില്‍ സിറ്റിങ് ഉടന്‍

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പരിഷ്‌കരിക്കാന്‍ നിയോഗിക്കപ്പെട്ട എട്ടാം ശമ്പള കമ്മീഷന്‍ പഠനം തുടരുകയാണ്. വിവിധ തൊഴിലാളി സംഘടനകളില്‍ നിന്നും ജീവനക്കാരുടെ അസോസിയേഷനുകളില്‍ നിന്നും നിര്‍ദേശങ്ങള്‍ കമ്മീഷന് ലഭിച്ചുകഴിഞ്ഞു. നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനുള്ള സമയപരിധി അവസാനിക്കാന്‍ പോകുകയാണ്.

ഈ സാഹചര്യത്തില്‍ പൂനെ, ഡല്‍ഹി തുടങ്ങി വന്‍ നഗരങ്ങളില്‍ കമ്മീഷന്‍ യോഗം വിളിക്കും. ജീവനക്കാരുടെ സംഘടനാ പ്രതിനിധികള്‍ക്ക് നിര്‍ദേശം സമര്‍പ്പിക്കാനുള്ള അവസരമായിരിക്കുമിത്. നാഷണല്‍ കൗണ്‍സില്‍ ഓഫ് ജോയിന്റ് കണ്‍സള്‍ട്ടേറ്റീവ് മെഷിനറി എന്ന ജീവനക്കാരുടെ സംഘടന വിശദമായ പഠനം നടത്തി കമ്മീഷന് നിവേദനം സമര്‍പ്പിച്ചിട്ടുണ്ട്. ഇക്കാര്യം അംഗീകരിച്ചാല്‍ ജീവനക്കാരുടെ ശമ്പളം വിലയ തോതില്‍ മാറും.

salary hra hike pay commision updates

ശമ്പളത്തോടൊപ്പം ഹൗസ് റെന്റ് അലവന്‍സ് (എച്ച്ആര്‍എ) വലിയ തോതില്‍ മാറ്റം വരുത്തണമെന്ന ആവശ്യമാണ് കമ്മീഷന് മുമ്പില്‍ സംഘടന ഉന്നയിച്ചിട്ടുള്ളത്. ഇക്കാര്യം കമ്മീഷന്‍ അംഗീകരിച്ചാല്‍ എല്ലാ ലെവലിലുള്ള ജീവനക്കാരുടെ ശമ്പളവും മാറും. മാത്രമല്ല, നിലവിലുള്ള ജീവനക്കാരുടെ ലെവല്‍ കാറ്റഗറി വെട്ടിച്ചുരുക്കണം എന്നും സംഘടന ആവശ്യപ്പെട്ടു.

ലെവല്‍ ഒന്ന് മുതല്‍ ലെവല്‍ 18 വരെയുള്ള ഉദ്യോഗസ്ഥരാണുള്ളത്. ഇത് ഒന്ന് മുതല്‍ ഏഴ് വരെ ലെവല്‍ ആക്കി കുറയ്ക്കണം എന്നാണ് പ്രധാന ആവശ്യം. ലെവല്‍ ഒന്ന് ജീവനക്കാരുടെ അടിസ്ഥാന ശമ്പളം നിലവില്‍ 18000 രൂപയാണ്. ഇത് 69000 രൂപയാക്കി വര്‍ധിപ്പിക്കണം എന്നാണ് നിവേദനത്തിലെ മാറ്റൊരു ആവശ്യം. ഇതിനുള്ള കാര്യകാരണങ്ങളും സംഘടന വിശദീകരിച്ചിട്ടുണ്ട്.

മൂന്ന് കാറ്റഗറി നഗരങ്ങളിലെ ചട്ടം

കുടുംബ യൂണിറ്റ് നിലവില്‍ മൂന്ന് ആണ്. ഇത് അഞ്ചാക്കി ഉയര്‍ത്തണം എന്നാണ് മറ്റൊരു ആവശ്യം. എച്ച്ആര്‍എയില്‍ കാതലായ മാറ്റം വരുത്തണം എന്നും സംഘടന ആവശ്യപ്പെട്ടു. ഏഴാം ശമ്പള കമ്മീഷന്‍ പ്രകാരം ഡിഎ 25 ശതമാനത്തില്‍ നിന്ന് ഉയര്‍ന്നാല്‍, എച്ച്ആര്‍എ 24, 16, 8 എന്നിങ്ങനെയുള്ള ശതമാന നിരക്ക് 27, 18, 9 എന്നാക്കി ഉയര്‍ത്തണം എന്നാണ് ചട്ടം.

ഡിഎ 50 ശതമാനം കടന്നാല്‍ എച്ച്ആര്‍എ 30, 20, 10 എന്നിങ്ങനെ ആക്കി ഉയര്‍ത്തണം എന്നും ചട്ടമുണ്ട്. എക്‌സ്, വൈ, ഇസഡ് കാറ്റഗറി നഗരങ്ങളുടെ കണക്കിലാണ് മൂന്ന് ശതമാനക്കണക്ക് പറയുന്നത്. നിലവില്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ 60 ശതമാനമാണ്. അടുത്തിടെയാണ് 58ല്‍ നിന്ന് 60 ശതമാനമാക്കി ഉയര്‍ത്തിയത്. അതുകൊണ്ടുതന്നെ നിലവില്‍ എച്ച്ആര്‍എയില്‍ കാതലായ മാറ്റം വരുത്തണം എന്നും സംഘടന ആവശ്യപ്പെട്ടു.

ഒരു പരിധി വിട്ട് എച്ച്ആര്‍എ കുറയ്ക്കില്ല എന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. 18000 രൂപ അടിസ്ഥാന ശമ്പളമുള്ള വ്യക്തിയുടെ എക്‌സ് കാറ്റഗറി നഗരത്തില്‍ എച്ച്ആര്‍എ 5400 രൂപ ആയിരിക്കും. വൈ കാറ്റഗറി നഗരത്തില്‍ കുറഞ്ഞ എച്ച്ആര്‍എ 3600 രൂപയാകും. ഇസഡ് കാറ്റഗറി നഗരത്തില്‍ 1800 രൂപയാകും. എട്ടാം ശമ്പള കമ്മീഷന്‍ നടപ്പാക്കുന്നതോടെ ഇതില്‍ വലിയ മാറ്റം വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കമ്മീഷന്‍ റിപ്പോര്‍ട്ട് അടുത്ത വര്‍ഷമാകും നടപ്പാക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+