Get Updates
Get notified of breaking news, exclusive insights, and must-see stories!

സിബിഎസ്ഇ പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷ തീയതികൾ തിങ്കളാഴ്ച പ്രഖ്യാപിക്കും, ആകാംഷയോടെ വിദ്യാർത്ഥികൾ

ദില്ലി: സിബിഎസ്ഇയുടെ പത്താം ക്ലാസ്, പ്ലസ് ടൂ പുതുക്കിയ പരീക്ഷ തീയതികള്‍ തിങ്കളാഴ്ച പ്രഖ്യാപിക്കുമെന്ന് കേന്ദ്ര മാനവവിഭവശേഷി വകുപ്പ് മന്ത്രി രമേശ് പൊക്രിയാല്‍ അറിയിച്ചു. ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് പരീക്ഷ തീയതി പ്രഖ്യാപിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ പ്രഖ്യാപനം മേയ് 18 തിങ്കഴാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. കേന്ദ്രമന്ത്രി ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

CBSE

സിബിഎസ്ഇ പത്താം ക്ലാസ്, പ്ലസ് ടൂ എന്നീ ക്ലാസുകളിലെ പരീക്ഷ തീയതികള്‍ അന്തിമമാക്കുന്നതിന് ചില സാങ്കേതികവശങ്ങള്‍ കൂടി കണക്കിലെടുക്കുന്നു. പുതുക്കിയ തീയതി മേയ് 18ന് അറിയിക്കും. ഇതുമായി ബന്ധപ്പെട്ട് അസൗകര്യം നേരിട്ടതില്‍ ഖേധിക്കുന്നെന്ന് മന്ത്രി ട്വിറ്ററില്‍ വ്യക്തമാക്കി. കൊവിഡ് പടര്‍ന്നുപിടിക്കുന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു പരീക്ഷ മാറ്റിവച്ചത്. എന്നാല്‍ പുതുക്കിയ തീയതി ഇന്നറിയിക്കുമെന്ന് അറിഞ്ഞതോടെ വിദ്യാര്‍ത്ഥികള്‍ വളരെയധികം പ്രതീക്ഷയിലായിരുന്നു. എന്നാല്‍ പ്രഖ്യാപനം നീണ്ടതോടെ ആകാംഷയിലാണ് വിദ്യാര്‍ത്ഥികള്‍.

ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളുടെ ഭാഗമായി മാറ്റിവെച്ച സിബിഎസ്ഇ 10, 12 ക ക്ലാസുകളിലെ പരീക്ഷകള്‍ ജൂലൈയില്‍ നടത്തുമെന്ന് കേന്ദ്ര മാനവശേഷി മന്ത്രി രമേശ് പൊക്രിയാല്‍ അറിയിച്ചു. ജുലൈ ഒന്ന് മുതല്‍ 15 വരെയാണ് പരീക്ഷകള്‍ നടത്തുക. പരീക്ഷാഫലം ഓഗസ്റ്റില്‍ പ്രസിദ്ധീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ പരീക്ഷ നടത്തേണ്ടെന്ന് വിവിധ സംസ്ഥാനങ്ങള്‍ നേരത്തെ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പരീക്ഷകള്‍ നടത്താന്‍ തീരുമാനിക്കുകയായിരുന്നു.

അതേസമയം, കേരളത്തില്‍ പത്താം ക്ലാസ്, പ്ലസ് വണ്‍, പ്ലസ് ടു പരീക്ഷകള്‍ പുനരാരംഭിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ അറിയിച്ചിരുന്നു. പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകളുടെ തിയ്യതികള്‍ നിശ്ചയിക്കുകയും ചെയ്തിട്ടുണ്ട്. മെയ് 21നും 29നും ഇടയിലുള്ള തിയ്യതികളിലാമ് ബാക്കിയുളള പരീക്ഷകള്‍ നടത്തുക.പൂര്‍ത്തിയായ പരീക്ഷകളുടെ മൂല്യനിര്‍ണയം മെയ് 13ന് ആരംഭിക്കും. എസ്എസ്എല്‍സിയില്‍ ഇനി മൂന്ന് പരീക്ഷകളാണ് നടക്കാനുളളത്. പ്ലസ് ടുവില്‍ നാല് പരീക്ഷകള്‍ നടത്താന്‍ ബാക്കിയുണ്ട്. പ്രൈമറി, അപ്പര്‍ പ്രൈമറി തലങ്ങളിലെ 81609 അധ്യാപകര്‍ക്ക് പരിശീലനം ഓണ്‍ലൈനായി ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് മുന്‍പ് തന്നെ ആരംഭിച്ചിരുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+