പുതിയ മന്ത്രി പ്രകാശ് ജാവദേക്കര്‍ പണി തുടങ്ങി... ഇനി പലിശരഹിത വിദ്യാഭ്യാസ വായ്പ!
ദില്ലി: സ്മൃതി ഇറാനിക്ക് പകരം കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയത്തിന്റെ ചുമതലയേറ്റ പ്രകാശ് ജാവദേക്കറിന്റെ വക ഐ ഐ ടി വിദ്യാര്‍ഥികള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. ഐ ഐ ടി വിദ്യാര്‍ഥികള്‍ക്ക് പലിശയില്ലാതെ വിദ്യാഭ്യാസ വായ്പ നല്‍കാനാണ് ജാവദേക്കര്‍ നയിക്കുന്ന എച്ച് ആര്‍ ഡി വകുപ്പിന്റെ നിര്‍ദേശം. ജാവദേക്കറിന്റെ മുന്‍ഗാമിയായ സ്മൃതി ഇറാനി സ്ഥാനമൊഴിയുന്നതിന് മുമ്പ് ഐ ഐ ടി ഫീസ് ഉയര്‍ത്തിയിരുന്നു.
90,000 ആയിരുന്ന ഫീസ് 2 ലക്ഷമായിട്ടാണ് സ്മൃതി ഇറാനി മന്ത്രിയായിരിക്കേ ഉയര്‍ത്തിയത്. ഐ ഐ ടി വിദ്യാര്‍ഥികള്‍ക്ക് ആശ്വാസമാകുന്നതാണ് പുതിയ തീരുമാനം. ട്യൂഷന്‍ ഫീസിന് ആവശ്യമായ തുക മാത്രമാണ് പലിശയില്ലാതെ വായ്പയായി ലഭിക്കുക. പരമാവധി അഞ്ച് വര്‍ഷത്തേക്കായിരിക്കും വായ്പ. 9 ലക്ഷത്തില്‍ താഴെ വാര്‍ഷിക വരുമാനമുള്ളവര്‍ക്കാണ് ഈ വായ്പയ്ക്ക് അര്‍ഹത.

സ്മൃതി ഇറാനി മന്ത്രിയായിരിക്കേ ഫീസ് കൂട്ടിയ സമയത്ത് തന്നെ, വിദ്യാര്‍ഥികള്‍ക്ക് പലിശയില്ലാത്ത ലോണുകള്‍ നല്‍കുന്ന കാര്യം പരിഗണിക്കുമെന്ന് പറഞ്ഞിരുന്നു. വിദ്യാലക്ഷ്മി സ്‌കീമിലാണ് ഇത്. എന്നാല്‍ ജാവദേക്കര്‍ മന്ത്രിയായതോടെയാണ് ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടായിരിക്കുന്നത്. എസ് സി, എസ് ടി വിഭാഗങ്ങള്‍ക്കും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കും നേരത്തെ തന്നെ ഫീസിളവ് ഉണ്ടായിരുന്നതാണ്.












Click it and Unblock the Notifications