ആര്‍ടിഐയിലും രക്ഷയില്ല! രോഹിത് വെമുലയുടെ ആത്മഹത്യ റിപ്പോര്‍ട്ട് പുറത്തുവിടില്ല
രോഹിത് വെമുലയുടെ ആത്മഹത്യ റിപ്പോര്‍ട്ട് പുറത്തുവിടില്ല. വിവരാവകാശ നിയമ പ്രകാരം പിടിഐ ആണ് റിപ്പോര്‍ട്ട് പുറത്തു വിടണമെന്ന് ആവശ്യപ്പെട്ടത്.
ദില്ലി: ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയില്‍ ആത്മഹത്യ ചെയ്ത ദളിത് വിദ്യാര്‍ഥി രോഹിത് വെമുലയുടെ ആത്മഹത്യ റിപ്പോര്‍ട്ട് നല്‍കാനിവില്ലെന്ന് മാനവ വിഭവ ശേഷി മന്ത്രാലയം. വിവരാവകാശ നിയമ പ്രകാരം ആവശ്യപ്പെട്ടതിനോട് പ്രതികരിക്കുകയായിരുന്നു മന്ത്രാലയം.
റിപ്പോര്‍ട്ട് പരിഗണനയിലാണെന്നും അതിനാല്‍ ഇത് കൈമാറാനാകില്ലെന്നും മാനവ വിഭവ ശേഷി വകുപ്പ് മന്ത്രാലയം അറിയിക്കുന്നു. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് നല്‍കാനാകില്ലെന്നും വകുപ്പ്. വിവരാവകാശ നിയമ പ്രകാരം പിടിഐ ആണ് റിപ്പോര്‍ട്ട് പുറത്തു വിടണമെന്ന് ആവശ്യപ്പെട്ടത്.

രോഹിത് വെമുലയുടെ ആത്മഹത്യയ്ക്ക് പിന്നാലെ ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയിലുണ്ടായ സംഭവ വികാസങ്ങളെ കുറിച്ച് പരിശോധിക്കുന്നതിനായി കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ മാനവ വിഭവ ശേഷി വകുപ്പ് മന്ത്രാലയം ജഡ്ജി അശോക് കുമാര്‍ രൂപന്‍വാളിന്റെ കീഴില്‍ ഒരു കമ്മിഷനെ നിയമിച്ചിരുന്നു.
കമ്മിഷനെ നിയമിച്ച് മൂന്ന് മാസത്തിനു ശേഷം റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഈ റിപ്പോര്‍ട്ടാണ് ആവശ്യപ്പെട്ടത്. അതേസമയം രോഹിത് ദളിതനാണോ എന്ന കാര്യത്തില്‍ കമ്മിഷന്‍ സംശയം ഉന്നയിച്ചിരുന്നുവെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണ് രോഹിതിന്റെ ആത്മഹത്യയെന്നും കമ്മിഷന്‍ സംശയം പ്രകടിപ്പിച്ചിരുന്നു.
കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് രോഹിത് ആത്മഹത്യ ചെയ്തത്. രോഹിതിന്റെ ആത്മഹത്യ വന്‍ വിവാദമായിരുന്നു.












Click it and Unblock the Notifications