കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാനവവിഭവശേഷി വകുപ്പിന്റെ പേര് മാറ്റി മോദി സർക്കാർ; മാറ്റിയത് രാജീവ് ഗാന്ധി നിർദ്ദേശിച്ച പേര്

Google Oneindia Malayalam News

ദില്ലി; മാനവിഭവശേഷി മന്ത്രാലയത്തിന്റെ പേര് മാറ്റി നരേന്ദ്ര മോദി സർക്കാർ. രാജ്യത്തെ വിദ്യാഭ്യാസ നയത്തിൽ മാറ്റം വരുത്തി കൊണ്ടുള്ള കരട് നയത്തിന് അംഗീകാരം നൽകിയതോടൊപ്പമാണ് വകുപ്പിന്റെ പേര് മാറ്റാനുള്ള തിരുമാനം. വിദ്യാഭ്യാസ വകുപ്പ് എന്നാണ് പുനർനാമകരണം ചെയ്തിരിക്കുന്നത്. 1985 ല്‍ രാജീവ് ഗാന്ധിയുടെ കാലത്താണ് വിദ്യാഭ്യാസവകുപ്പ് എന്ന പേര് മാനവശേഷി വകുപ്പ് എന്നാക്കിയത്.

 sslc-1556586738-1

Recommended Video

cmsvideo
Why Rafale jet took three days to land in India | Oneindia Malayalam

മുൻ ഐഎസ്ആർഒ മേധാവി കെ കസ്തൂരിരംഗന്റെ നേതൃത്വത്തിൽ ഒരു കൂട്ടം വിദഗ്ധരാണ് മന്ത്രാലയത്തിന്റെ പേര് വീണ്ടും മാറ്റണമെന്ന് ആദ്യം നിർദ്ദേശിച്ചിരുന്നത്. വിദ്യാഭ്യാസ പഠന പ്രവർത്തനങ്ങൾക്ക് കൂടുതൽ ഊന്നൽ നൽകുന്നതിന്റെ ഭാഗമായാണ് പേര് മാറ്റൽ എന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി വിദ്യാഭ്യാസ വകുപ്പിന്റെ പേര് മാറ്റിയതിനെതിരെ നേരത്തേ ആർഎസ്എസ് രംഗത്തെത്തിയിരുന്നു. രാജീവ് ഗാന്ധിയെ പലരും തെറ്റിധരിപ്പിച്ചതിനാലാണ് അദ്ദേഹം പേര് മാറ്റിയതെന്നായിരുന്നു ആർഎസ്എസ് അന്ന് ആരോപിച്ചത്.

രാജ്യത്തെ വിഭ്യാഭ്യാസത്തിൽ ഘടനാപരമായ മാറ്റങ്ങൾ ശുപാർശ ചെയ്യുന്നതാണ് പുതിയ ദേശീയ വിദ്യാഭ്യാസ നയം (എൻ‌ഇ‌പി) .1986ലാണ് ആദ്യമായി വിദ്യാഭ്യാസ നയം നടപ്പാക്കിയത്. 1992 ലാണ് അവസാനമായി നയം പരിഷ്കരിച്ചത്. വിദ്യാഭ്യാസത്തിനുള്ള അവകാശം മൂന്ന് വയസ് മുതല്‍ 18 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് ഉറപ്പാക്കണമെന്നും പുതിയ നയം വ്യവസ്ഥ ചെയ്യുന്നു.

കരട് നയമനുസരിച്ച്, പാഠ്യപദ്ധതിയുടെ അടിസ്ഥാനത്തിൽ ശാസ്ത്രം, മാനവികത തുടങ്ങിയ പഠന മേഖലകളെ വേർതിരിക്കാനാവില്ല.നിലവില്‍ പിന്തുടര്‍ന്നുവരുന്ന 10+2 രീതി 5+3+3+4 ലേക്ക് മാറ്റും.

ശശികല ജയില്‍ മോചിതയാകുന്നു... ബിജെപിക്കൊപ്പം ചേരുമോ? തമിഴ്‌നാട് രാഷ്ട്രീയം കലങ്ങിമറിയുംശശികല ജയില്‍ മോചിതയാകുന്നു... ബിജെപിക്കൊപ്പം ചേരുമോ? തമിഴ്‌നാട് രാഷ്ട്രീയം കലങ്ങിമറിയും

കരുത്തുറ്റ റാഫേലിനെ ഇന്ത്യയിലെത്തിച്ചത് സൂപ്പർ പൈലറ്റുമാര്‍; സംഘത്തില്‍ മലയാളിയും, അഭിമാന നിമിഷം..!കരുത്തുറ്റ റാഫേലിനെ ഇന്ത്യയിലെത്തിച്ചത് സൂപ്പർ പൈലറ്റുമാര്‍; സംഘത്തില്‍ മലയാളിയും, അഭിമാന നിമിഷം..!

മണിപ്പൂരിൽ കോൺഗ്രസിന്റെ പൂഴിക്കടകൻ! ബിജെപി സർക്കാരിനെ വീഴ്ത്തും; നിര്‍ണായക രാഷ്ട്രീയ നീക്കം!മണിപ്പൂരിൽ കോൺഗ്രസിന്റെ പൂഴിക്കടകൻ! ബിജെപി സർക്കാരിനെ വീഴ്ത്തും; നിര്‍ണായക രാഷ്ട്രീയ നീക്കം!

English summary
HRD ministry renamed as educational ministry
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X